കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഷീൽഡ് വാക്സിന്‍ 200 രൂപയ്ക്ക് സര്‍ക്കാറിന് നല്‍കും; പൊതുജനങ്ങള്‍ക്ക് 1000 രൂപ: അദർ പൂനവല്ല

Google Oneindia Malayalam News

ദില്ലി; ഒരു ഡോസിന് 200 രൂപയെന്ന നിരക്കില്‍ ഓക്സ്ഫോര്‍ഡ് വാക്സിന്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് അദർ പൂനവല്ല. അതേസമയം പൊതുവിപണിയില്‍ ഇത് ലഭ്യമാവുക ഒരു ഡോസിന് ആയിരം രൂപ എന്ന നിരക്കില്‍ ആവുമെന്നും അദ്ദേഹം വ്യക്തമാക്കിയാതിയ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ്സ് കണ്‍ട്രോളര്‍ ഒാക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീൽഡ് വാക്സിനും കൊവാക്സിനും അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് വിലയുടെ കാര്യം വ്യക്തമാക്കി പൂനവല്ല രംഗത്ത് എത്തിയത്.

എന്‍ സി പി ഇടതുമുന്നണി വിടുമോ? ജോസ് കെ മാണിക്ക് പറയാനുള്ളത്... കോട്ടയത്ത് വന്‍ മുന്നേറ്റംഎന്‍ സി പി ഇടതുമുന്നണി വിടുമോ? ജോസ് കെ മാണിക്ക് പറയാനുള്ളത്... കോട്ടയത്ത് വന്‍ മുന്നേറ്റം

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെയും ഫാർമ മേജർ ആസ്ട്രാസെനെക്കയുടെയും പങ്കാളിത്തത്തോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ കൊറോണ വൈറസിനെതിരെ സുരക്ഷിതവും ഫലപ്രദവുമാണെന്നും പൂനവല്ല അവകാശപ്പെട്ടു. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിമാസം 50 മുതൽ 60 ദശലക്ഷം ഡോസുകൾ ആസ്ട്രാസെനെക്ക / ഓക്സ്ഫോർഡ് വാക്സിൻ നിര്‍മ്മിക്കും, ഇത് ഫൈസർ-ബയോടെക് വാക്സിനേക്കാള്‍ വിലകുറഞ്ഞതും സംഭരിക്കുന്നതിനും കൊണ്ടുപോകുന്നതിനും എളുപ്പമുള്ളതുമാണ്. സർക്കാരുമായി ധാരണയിലെത്താൻ തങ്ങളുടെ കമ്പനി കാത്തിരിക്കുകയാണെന്നും അടുത്ത 7-10 ദിവസത്തിനുള്ളിൽ വാക്സിൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

coronavirus

സെറം ഇൻസ്റ്റിറ്റ്യൂട്ടിന് മിനിറ്റിൽ 5,000 ഡോസ് വാക്സിൻ നിർമ്മിക്കാനുള്ള ശേഷിയുണ്ടെന്നും ഇതിനകം 40 മുതൽ 50 ദശലക്ഷം ഡോസ് വാക്സിൻ വിതരണത്തിന് തയ്യാറായി കഴിഞ്ഞുവെന്നും പൂനവല്ല പറഞ്ഞു. ഓക്‌സ്‌ഫോർഡ് വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ച പൂനവല്ല, തങ്ങളുടെ കമ്പനി ബംഗ്ലാദേശ്, സൗദി അറേബ്യ, മറ്റ് 66 രാജ്യങ്ങളുമായി ഉഭയകക്ഷി കരാറിലാണെന്നും ഇന്ത്യയുടെ വാക്സിനേഷൻ ഡ്രൈവ് വിപുലമാവുന്ന ഘട്ടത്തിൽ ഉടൻ തന്നെ അവർക്ക് വാക്സിൻ കയറ്റുമതി ചെയ്യാനും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസുംഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസും

 എന്തിനാണ് വാക്സിന് തടസ്സം നിൽക്കുന്നത്? ശശി തരൂരിനെതിരെ തിരിഞ്ഞ് വി മുരളീധരൻ, അനുമതി പരീക്ഷണങ്ങൾക്ക് ശേഷം എന്തിനാണ് വാക്സിന് തടസ്സം നിൽക്കുന്നത്? ശശി തരൂരിനെതിരെ തിരിഞ്ഞ് വി മുരളീധരൻ, അനുമതി പരീക്ഷണങ്ങൾക്ക് ശേഷം

 ബി ജെ പിയോട് ഡിമാന്‍ഡുമായി ബിഡിജെഎസ്സ്, 39 സീറ്റുകള്‍ വേണം, എണ്ണം കുറയ്ക്കാന്‍ സാധിക്കില്ല!! ബി ജെ പിയോട് ഡിമാന്‍ഡുമായി ബിഡിജെഎസ്സ്, 39 സീറ്റുകള്‍ വേണം, എണ്ണം കുറയ്ക്കാന്‍ സാധിക്കില്ല!!

English summary
covishield vaccine will be given to the government for Rs 200; Rs.1000 / - for the public: Adar Poonawalla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X