കൊവിഷീല്‍ഡ് വാക്‌സിന്‍; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വില
ദില്ലി: കൊവിഷീല്‍ഡ് വാക്‌സിനായി ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ നല്‍കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനകയും വികസിപ്പിച്ച വാക്‌സിന് സ്വകാര്യ ആശുപത്രിയിലെ വില 600 രൂപയാണ് ഇത് ലോകത്തിലെ ഏറ്റവും വലിയ വിലയാണെന്നാണ് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

600 രൂപയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ എന്ന് പറയുമ്പോള്‍ എട്ട് ഡോളറിന് തുല്യമാണ്. ഒരു ഡോസിന് ലോകത്ത് ഈടാക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലാണ് ഒരു ഡോസ് വാക്‌സിന്‍ നല്‍കുന്നത്. കേരളത്തില്‍ വാക്‌സിന്‍ സൗജന്യമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ വാക്‌സിന്‍ സൗജന്യമല്ലെന്ന് പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ ഓരോ ഡോസിനും 400 രൂപ വച്ച് നല്‍കണം.
എന്നാല്‍ സംസ്ഥാനങ്ങള്‍ നല്‍കുന്ന 400 രൂപ യുഎസ, യുകെ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ നേരിട്ട് ആസ്ട്ര സെനക്കയില്‍ നിന്ന് വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇന്ത്യയിലെ വിലയേക്കാള്‍ ഏത്രയോ കുറഞ്ഞ വിലയ്ക്കാണ് ബംഗ്ലേദേശ്, സൗദി, അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് -19 വാക്‌സിനുകള്‍ ഒരു ഡോസിന് 150 രൂപ നിരക്കില്‍ തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച വ്യക്തമാക്കി. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം ട്വീറ്റ് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുമ്പത്തെ നല്‍കിയെ പോലെ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും ട്വിറ്റില്‍ പറയുന്നു.












Click it and Unblock the Notifications