ഗുജറാത്തിൽ തെരുവ് പശുവിന്റെ കുത്തേറ്റ് ബിജെപി എംപിക്ക് ഗുരുതര പരിക്ക്... രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞു
Recommended Video

അഹമ്മദാബാദ്: ഗോസംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള പാര്‍ട്ടിയാണ് ബിജെപി. ഗോവധ നിരോധനത്തിന് വേണ്ടി എക്കാലത്തും നിലനില്ക്കുന്നവരാണ് അവര്‍. പശുക്കള്‍ക്ക് നേര്‍ക്കുള്ള ഒരു അതിക്രമവും അവര്‍ നോക്കിനില്‍ക്കില്ല.
എന്നാല്‍ പശുക്കള്‍ ആക്രമിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും? പശുക്കള്‍ തീരെ ആക്രമിക്കാത്ത മൃഗങ്ങള്‍ ഒന്നും അല്ല എന്നത് തന്നെ ആണ് യാഥാര്‍ത്ഥ്യം.
അങ്ങനെ ഒരു പശു ആക്രമണത്തിന്റെ ഒടുവിലത്തെ ഇരയാണ് ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി ലീലാധര്‍ വഗേല. തെരുവില്‍ അലഞ്ഞുതിരിയുന്ന പശു ഇദ്ദേഹത്തെ കുത്തിയത് സ്വന്തം വീട്ടുപടിക്കല്‍ വച്ചായിരുന്നു. ഗുരുതരമായി പരിക്കേറ്റ എംപിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലീലാധര്‍ വഗേല
ഗുജറാത്തിലെ പത്താന് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ലീലാധര്‍ വഗേല. സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം. 83 വയസ്സാണ് പ്രായം.

നടക്കാനിറങ്ങിയപ്പോള്‍
വീട്ടില്‍ നിന്ന് നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആയിരുന്നു തെരുവില്‍ അലയുന്ന ഒരു പശു ഇദ്ദേഹത്തെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സെക്ടര്‍ 21 ല്‍ സ്വന്തം വീടിന് മുന്നില്‍ വച്ചായിരുന്നു സംഭവം.

വാരിയെല്ലുകള്‍ പൊട്ടി
പശുവിന്റെ ആക്രമണത്തില്‍ വഗേലയുടെ രണ്ട് വാരിയെല്ലുകള്‍ ആണ് തകര്‍ന്നത്. തലയ്ക്കും പരിക്കുണ്ട്. സംഭവം നടന്ന ഉടനെ തന്നെ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഗേല ഇപ്പോഴും ഐസിയുവില്‍ ആണ് ഉള്ളത്.

മുന്‍ മന്ത്രി കൂടിയാണ്
ഇപ്പോള്‍ ലോക്സഭ എംപിയായ ലീലാധര്‍ വഗേല ഗുജറാത്തിലെ മുന്‍ മന്ത്രി കൂടിയാണ്. ക്യാബിനറ്റ് മന്ത്രിസ്ഥാനം ആയിരുന്നു ഇദ്ദേഹം വഹിച്ചിരുന്നത്.

ഗോസംരക്ഷണം
പശുസംരക്ഷണത്തിന്റെ കാര്യത്തില്‍ ബിജെപിയ്ക്ക് ഒരു വിട്ടുവീഴ്ചയും ഇല്ല. ഗുജറാത്തില്‍ ആണെങ്കില്‍ ഗോവധത്തിന് ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാം. എന്നാല്‍ ഇങ്ങനെ മനുഷ്യനെ ആക്രമിക്കുന്ന പശുക്കളെ എന്ത് ചെയ്യും എന്നത് വലിയ ചോദ്യമാണ്.

എല്ലായിടത്തും പ്രശ്നം
അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികള്‍ എല്ലായിടത്തും വലിയ പ്രശ്നം തന്നെ ആണ് സൃഷ്ടിക്കാറുള്ളത്. ഇത്തരത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ പോലും ഉടമകളുടെ ഭാഗത്ത് നിന്ന് കായികമായ ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്.
-
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം












Click it and Unblock the Notifications