കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ തെരുവ് പശുവിന്റെ കുത്തേറ്റ് ബിജെപി എംപിക്ക് ഗുരുതര പരിക്ക്... രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഗുജറാത്തിൽ തെരുവ് പശുവിന്റെ കുത്തേറ്റ് BJP എംപിക്ക് ഗുരുതര പരിക്ക്

അഹമ്മദാബാദ്: ഗോസംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള പാര്‍ട്ടിയാണ് ബിജെപി. ഗോവധ നിരോധനത്തിന് വേണ്ടി എക്കാലത്തും നിലനില്‍ക്കുന്നവരാണ് അവര്‍. പശുക്കള്‍ക്ക് നേര്‍ക്കുള്ള ഒരു അതിക്രമവും അവര്‍ നോക്കിനില്‍ക്കില്ല.

എന്നാല്‍ പശുക്കള്‍ ആക്രമിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും? പശുക്കള്‍ തീരെ ആക്രമിക്കാത്ത മൃഗങ്ങള്‍ ഒന്നും അല്ല എന്നത് തന്നെ ആണ് യാഥാര്‍ത്ഥ്യം.

അങ്ങനെ ഒരു പശു ആക്രമണത്തിന്റെ ഒടുവിലത്തെ ഇരയാണ് ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി ലീലാധര്‍ വഗേല. തെരുവില്‍ അലഞ്ഞുതിരിയുന്ന പശു ഇദ്ദേഹത്തെ കുത്തിയത് സ്വന്തം വീട്ടുപടിക്കല്‍ വച്ചായിരുന്നു. ഗുരുതരമായി പരിക്കേറ്റ എംപിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലീലാധര്‍ വഗേല

ലീലാധര്‍ വഗേല

ഗുജറാത്തിലെ പത്താന്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ലീലാധര്‍ വഗേല. സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം. 83 വയസ്സാണ് പ്രായം.

നടക്കാനിറങ്ങിയപ്പോള്‍

നടക്കാനിറങ്ങിയപ്പോള്‍

വീട്ടില്‍ നിന്ന് നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആയിരുന്നു തെരുവില്‍ അലയുന്ന ഒരു പശു ഇദ്ദേഹത്തെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സെക്ടര്‍ 21 ല്‍ സ്വന്തം വീടിന് മുന്നില്‍ വച്ചായിരുന്നു സംഭവം.

വാരിയെല്ലുകള്‍ പൊട്ടി

വാരിയെല്ലുകള്‍ പൊട്ടി

പശുവിന്റെ ആക്രമണത്തില്‍ വഗേലയുടെ രണ്ട് വാരിയെല്ലുകള്‍ ആണ് തകര്‍ന്നത്. തലയ്ക്കും പരിക്കുണ്ട്. സംഭവം നടന്ന ഉടനെ തന്നെ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഗേല ഇപ്പോഴും ഐസിയുവില്‍ ആണ് ഉള്ളത്.

മുന്‍ മന്ത്രി കൂടിയാണ്

മുന്‍ മന്ത്രി കൂടിയാണ്

ഇപ്പോള്‍ ലോക്‌സഭ എംപിയായ ലീലാധര്‍ വഗേല ഗുജറാത്തിലെ മുന്‍ മന്ത്രി കൂടിയാണ്. ക്യാബിനറ്റ് മന്ത്രിസ്ഥാനം ആയിരുന്നു ഇദ്ദേഹം വഹിച്ചിരുന്നത്.

ഗോസംരക്ഷണം

ഗോസംരക്ഷണം

പശുസംരക്ഷണത്തിന്‌റെ കാര്യത്തില്‍ ബിജെപിയ്ക്ക് ഒരു വിട്ടുവീഴ്ചയും ഇല്ല. ഗുജറാത്തില്‍ ആണെങ്കില്‍ ഗോവധത്തിന് ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാം. എന്നാല്‍ ഇങ്ങനെ മനുഷ്യനെ ആക്രമിക്കുന്ന പശുക്കളെ എന്ത് ചെയ്യും എന്നത് വലിയ ചോദ്യമാണ്.

എല്ലായിടത്തും പ്രശ്‌നം

എല്ലായിടത്തും പ്രശ്‌നം

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികള്‍ എല്ലായിടത്തും വലിയ പ്രശ്‌നം തന്നെ ആണ് സൃഷ്ടിക്കാറുള്ളത്. ഇത്തരത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ പോലും ഉടമകളുടെ ഭാഗത്ത് നിന്ന് കായികമായ ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്.

English summary
Cow attacks BJP MP Liladhar Vaghela, 2 ribs broken, admitted in ICU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X