• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് പ്രതിരോധത്തിന് ചാണകവും ഗോമൂത്രവും; പ്രചാര​ണം ബിജെപിയെ പരിഹാസരാക്കുന്നുവെന്ന് മേഘാലയ ഗവര്‍ണര്‍

കല്‍ക്കത്ത: സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരണമെന്നതിന്‍റെ സൂചനകള്‍ പലപ്പോഴും നല്‍കിയിട്ടുള്ള വ്യക്തിയാണ് മേഘാലയ ഗവര്‍ണര്‍ താദാഗത റോയി. 2022 ല്‍ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് ബിജെപി നേതാവായ റോയിയുടെ നീക്കം. പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളിലടക്കം അദ്ദേഹം സ്വീകരിച്ച നിലപാടും ശ്രദ്ധേയമായിരുന്നു. വിഭജിക്കപ്പെട്ട ജനാധിപത്യം വേണ്ടാത്തവർ ഉത്തരകൊറിയയിലേക്ക് പോകണമെന്നായിരുന്നു തദാഗത റോയി ട്വിറ്ററില്‍ കുറിച്ചത്. ഇപ്പോഴിതാ സംസ്ഥാനത്തെ തന്‍റെ പാര്‍ട്ടി അണികള്‍ക്ക് സുപ്രധാനമായ ഒരു സന്ദേശം നല്‍കി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് തദാഗത റോയി.

ഗോമൂത്രത്തിനും ചാണകത്തിനും

ഗോമൂത്രത്തിനും ചാണകത്തിനും

കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ഗോമൂത്രത്തിനും ചാണകത്തിനും കഴിയുമെന്ന രീതിയിലുള്ള പ്രചാരണം ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒരു വിഭാഗം സജീവമായി നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് തദാഗത റോയി തന്‍റെ പാര്‍ട്ടി അണികള്‍ക്ക് നല്‍കുന്ന ഉപദേശം.

അശാസ്ത്രീയം

അശാസ്ത്രീയം

ജാദവ്പൂർ സർവകലാശാലയിലെ പ്രൊഫസറും കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് വകുപ്പിന്റെ സ്ഥാപക തലവനുമാണ് 74 കാരനായ ഗവർണര്‍. പശുവിൻ മൂത്രത്തെയും ചാണകത്തെയും കുറിച്ചുള്ള ബിജെപിയുടെ ഇത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളും അശാസ്ത്രീയമാണെന്നും ഇത് പാര്‍ട്ടി അണികളെ അപഹാസ്യരാക്കിയെന്നും ദി പ്രിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ തദാഗത റോയി അഭിപ്രായപ്പെട്ടു.

വേദനിച്ചു പോയി

വേദനിച്ചു പോയി

കൊറോണ വൈറസ് പ്രതിരോധ മാര്‍ഗ്ഗമായി ഗോ മൂത്രവും ചാണകവും കുടിക്കാൻ ഞങ്ങളുടെ ചില നേതാക്കൾ പ്രചാരണം നടത്തുന്നത് കണ്ട് ഞാൻ വേദനിച്ചു പോയി. പശുവിന്‍ പാലിൽ സ്വർണ്ണത്തിന്റെ സാന്നിധ്യം ഉണ്ടെന്നുള്ള പരാമര്‍ശം പോലുള്ള ഈ പ്രസ്താവനകളെല്ലാം പാർട്ടിയെ പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പശുവിന്‍ പാലില്‍ സ്വര്‍ണ്ണം

പശുവിന്‍ പാലില്‍ സ്വര്‍ണ്ണം

കൊറോണ വൈറസില്‍ നിന്നും ഗോമൂത്രം സംരക്ഷണം നല്‍കുമെന്ന് പരസ്യമായി പറഞ്ഞ നേതാവായിരുന്നു ബംഗാള്‍ ബിജെപി അധ്യക്ഷനായ ദീലീപ് ഘോഷ്. എന്നാല്‍ ഏതെങ്കിലും വ്യക്തികളെ കുറിച്ചല്ല. ആശയങ്ങളെ കുറിച്ചാണ് താന്‍ അഭിപ്രായം പറയുന്നതെന്നും പശുവിന്‍ പാലില്‍ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം 'പശു പ്രചാരണങ്ങള്‍' വ്യക്തിപരമായി തന്നെ വേദനിപ്പിച്ചുവെന്നും റോയി പറഞ്ഞു.

കമ്യൂണിസ്റ്റ് അക്രമത്തെക്കുറിച്ചും

കമ്യൂണിസ്റ്റ് അക്രമത്തെക്കുറിച്ചും

ഞാന്‍ ഇപ്പോഴും ട്വിറ്ററില്‍ സജീവമാണ്. രാഷ്ട്രീയ സിദ്ധാന്തങ്ങളെയും നിരീക്ഷണങ്ങളെയും കുറിച്ചുള്ള തന്‍റെ അഭിപ്രായം ഞന്‍ പങ്കുവെക്കുന്നു. കമ്യൂണിസ്റ്റ് അക്രമത്തെക്കുറിച്ചും അവ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉണ്ടാക്കിയ പ്രത്യഘാതങ്ങളെ കുറിച്ച് ഞാൻ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ലെനിന്‍റെ മരണത്തെ കുറിച്ചുള്ള ഒരു പരാമര്‍ശത്തിന്‍റെ പേരില്‍ സഖാക്കള്‍ മോശമായ ഭാഷയില്‍ എന്നെ ആക്രമിച്ചു. എന്ത് അസംബന്ധമാണ് ഇത്. ഞാനെന്തിന് ഇത് സഹിക്കണമെന്നും അദ്ദേഹം ചോദിച്ചു.

cmsvideo
  Lord Ram will Never Stand With BJP
  ബംഗാള്‍ രാഷ്ട്രീയത്തിലേക്ക്

  ബംഗാള്‍ രാഷ്ട്രീയത്തിലേക്ക്

  2021 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ ബംഗാള്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മേഘാലയ ഗവർണറായിരുന്ന റോയിയുടെ കാലാവധി മെയ് 20 ന് അവസാനിച്ചെങ്കിലും കോവിഡ് -19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തോട് തല്‍സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാൻ താൽപ്പര്യമുണ്ടെന്നാണ് ബിജെപിയുടെ ബംഗാൾ മുന്‍ സംസ്ഥാന അധ്യക്ഷനായ റോയി വ്യക്തമാക്കുന്നത്.

  രാഷ്ട്രീയ ജീവിയാണ്

  രാഷ്ട്രീയ ജീവിയാണ്

  ഞാൻ ഒരു രാഷ്ട്രീയ ജീവിയാണ്, രാഷ്ട്രീയത്തിന്റെ കളികളില്‍ നിന്നും എന്നെ ഒരിക്കലും ഒഴിവാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ചില കാരണങ്ങളാൽ എന്നെ ഗവർണറാക്കി. ഇത് എന്നെ അറിയിച്ച് എടുത്ത തീരുമാനം തന്നെയായിരുന്നു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയിൽ ഞാൻ ആ തീരുമാനം അംഗീകരിച്ചുവെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

  അഞ്ച് വർഷം

  അഞ്ച് വർഷം

  ഇപ്പോൾ ഞാൻ ഒരു ഗവർണറായി അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കുന്നു. എന്റെ ജീവിതത്തിന്റെ 25 വർഷത്തിലധികം പ്രവര്‍ത്തിച്ച രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. ബിജെപിയെ സംസ്ഥാനത്ത് ഒരു ശക്തിയായി ആരും കരുതിയിട്ടില്ലാത്തപ്പോൾ ഞാൻ പാര്‍ട്ടിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും എന്നെ പരിഹസിക്കാറുണ്ടായിരുന്നു, പക്ഷേ ഞാൻ എല്ലായ്പ്പോഴും പാർട്ടിയിലും അതിന്റെ പ്രത്യയശാസ്ത്രത്തിലും വിശ്വസിച്ചിരുന്നു.

  അമിത് ഷായുമായി

  അമിത് ഷായുമായി

  കഴിഞ്ഞ വർഷം ദില്ലിയില്‍ കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ള്ള രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം താൻ പ്രകടിപ്പിച്ചതായി റോയ് പറഞ്ഞു. "ഞാൻ എന്റെ വികാരം പ്രകടിപ്പിച്ചു. അദ്ദേഹം പുഞ്ചിരിച്ചു, "റോയി പറഞ്ഞു. പാർട്ടിയിലെ പല ഉന്നത നേതാക്കൾക്കും എന്റെ ആഗ്രഹത്തെക്കുറിച്ച് അറിയാം. പാർട്ടിയുടെ തീരുമാനത്തിനായി ഞാൻ കാത്തിരിക്കും. അവർ എന്നെ തിരികെ വിളിച്ചാല്‍, ഞാൻ പ്രവർത്തിക്കും, എന്റെ പ്രായം പരിഗണിച്ച് അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ഞാൻ മറ്റ് കാര്യങ്ങൾ ചെയ്യും. "

  നിയമപരമായും ഭരണഘടനാപരമായും

  നിയമപരമായും ഭരണഘടനാപരമായും

  ഭരണഘടനാ പദവി വഹിച്ചതിനുശേഷം സജീവമായ രാഷ്ട്രീയത്തിൽ വീണ്ടും ചേരുന്നത് ‘നിയമപരമായും ഭരണഘടനാപരമായും' തെറ്റല്ലെന്നും നിരവധി മാതൃകകളുണ്ടെന്നും ഗവർണർ പറഞ്ഞു. അർജുൻ സിംഗ്, ഷീലാ ദീക്ഷിത് മുതൽ മോട്ടിലാൽ വോറ വരെ സംസ്ഥാന ഗവർണറായി സേവനമനുഷ്ഠിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയിട്ടുണ്ട്. ഇപ്പോൾ അത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു"

  'നമ്പിനാരായണൻ എന്ന ദേശസ്‌നേഹിയെ തിരിച്ചറിയാൻ 56 ഇഞ്ച് നെഞ്ചളവുളള ഒരു പ്രധാന സേവകൻ വരേണ്ടിവന്നു'

  English summary
  Cow dung is not a Covid cure, says Meghalaya Governor Tathagata Roy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X