കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശു ഓക്‌സിജന്‍ പുറത്ത് വിടുന്ന മൃഗം...ശ്വാസ തടസ്സം മാറ്റും, ഞെട്ടിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

Google Oneindia Malayalam News

ദില്ലി: ബിജെപി നേതാക്കളുടെ വമ്പന്‍ കണ്ടുപിടുത്തങ്ങള്‍ക്ക് അടുത്തൊന്നും അവസാനമുണ്ടാകുമെന്ന് തോന്നുന്നില്ല. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ മറ്റൊരു അമ്പരപ്പ് ഉണ്ടാക്കിയിരിക്കുന്നത്. പശു ഓക്‌സിജിന്‍ പുറത്തേക്ക് വിടാന്‍ കഴിവുള്ള ഏക മൃഗമാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ശാസ്ത്രത്തെ വെല്ലുന്ന കണ്ടുപിടുത്തമാണ് റാവത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി നേതാവ് ഇന്ത്യക്കാരെല്ലാം ഋഷിമാരുടെ മക്കളാണെന്നും പറഞ്ഞിരുന്നു.

1

അതേസമയം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇപ്പറഞ്ഞതിലൊന്നും നിര്‍ത്താനുള്ള ഭാവമില്ല. പശുവിനെ തടവിയാല്‍ ശ്വസന തടസ്സങ്ങള്‍ മാറുമെന്നാണ് റാവത്ത് പറയുന്നത്. റാവത്തിന്റെ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. പശുവിന്‍ പാലും ഗോ മൂത്രവും മരുന്നാണെന്ന്് റാവത്ത് പറയുന്നു. തുടര്‍ന്നാണ് പശു ഓക്‌സിജന്‍ പുറന്തള്ളുന്നുവെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി യുക്തിക്ക് നിരക്കാത്ത നിരവധി കാര്യങ്ങള്‍ ഈ വീഡിയോയില്‍ പറയുന്നുണ്ട്.

പശുവിന്റെ സമീപം വീടുള്ളവര്‍ക്കോ, അതോ പശുവുമായി നിരന്തരം ഇടപഴകുന്നവര്‍ക്കോ ട്യൂബര്‍കുലോസിസ് ഭേദമാക്കാന്‍ സാധിക്കുമെന്നാണ് മറ്റൊരു പ്രസ്താവന. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും ഇത്തരമൊരു പരാമര്‍ശം നടത്തി കുടുങ്ങിയിരിക്കുകയാണ്. നൈനിറ്റാള്‍ എംപി കൂടിയായ അജയ് ഭട്ട്, ഗരുഡ് ഗംഗയിലെ വെള്ളം കുടിച്ചാല്‍ സ്ത്രീകള്‍ക്ക് പ്രസവം നടക്കുമ്പോള്‍ സിസേറിയന്‍ ഒഴിവാക്കാമെന്നാണ് പറഞ്ഞത്.

ഗരുഡ് ഗംഗ ബാഗേശ്വര്‍ ജില്ലയിലെ ഒരു നദിയാണ്. ഇതിന് അദ്ഭുത പ്രവര്‍ത്തികള്‍ കാണിക്കാന്‍ സാധിക്കുമെന്നാണ് അജയ് ഭട്ട് പറയുന്നത്. അതേസമയം മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന്റെ പ്രസ്താവനയെ അദ്ദേഹത്തിന്റെ ഓഫീസ് ന്യായീകരിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ചിലര്‍ വിശ്വസിക്കുന്ന കാര്യം അദ്ദേഹം പറയുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇതിന് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് ശാസ്ത്രജ്ഞര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഇതുവരെ പ്രസ്താവന തള്ളിയിട്ടില്ല.

യുപിയില്‍ മിഷന്‍ 203 ഒരുക്കി പ്രിയങ്ക ഗാന്ധി.... സംസ്ഥാന പര്യടനത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്യുപിയില്‍ മിഷന്‍ 203 ഒരുക്കി പ്രിയങ്ക ഗാന്ധി.... സംസ്ഥാന പര്യടനത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്

English summary
cow exhales oxygen says uttarakhand cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X