പട്ടിക്കുട്ടികളെ ദത്തെടുത്ത് പശു.. പാലൂട്ടി വളര്‍ത്തുന്നത് അമ്മയെ നഷ്ടപ്പെട്ട നായ്ക്കുഞ്ഞുങ്ങളെ
ലകനൗ: മനുഷ്യന്‍ ചെയ്യുന്ന തെറ്റിനെ മൃഗം പോലുമിത് ചെയ്യില്ല എന്ന് പറഞ്ഞ് വിമര്‍ശിക്കാറുണ്ട്. എന്നാല്‍ മൃഗങ്ങളാണ് ഇന്ന് മനുഷ്യനു മുന്നില്‍ സ്നേഹത്തിന്‍റെ സഹനത്തിന്‍റെയും ഉദാര്‍ത്തമായ മാതൃകകളാകുന്നത്. പശുവിനെ കൊണ്ട് വാര്‍ത്തകളില്‍ നിറയുന്ന ഉത്തര്‍പ്രദേശില്‍ നിന്നാണ് സ്നേഹത്തിന്‍റെ പുതിയ പേരായി ഒരു പശു എത്തുന്നത്. അമ്മയില്ലാതായ നാലു നായ്ക്കുട്ടികള്‍ പശുവിന്‍റെ അകിടില്‍ നിന്നും പാല്‍ കുടിക്കുന്ന ഒരു ചിത്രമാണ് ഇന്ന് ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുന്നത്. ട്രെന്‍ഡിങാകുന്ന ഈ ചിത്രവും വീഡിയോയും കണ്ണൂകളെ ഈറനണിയിക്കും.

നാലു നായ്ക്കുട്ടികളെയും പ്രസവിച്ചതോടെ നായ മരിച്ചുപോയതിനാല്‍ പശു ഇവയെ ദത്തെടുക്കുകയായിരുന്നു. നാലിനും പാല് നല്‍കുന്ന പശുവിന്‍റെ വീഡിയോ വഴിയാത്രക്കാരന്‍ പകര്‍ത്തിയത് വൈറലാകുകയായിരുന്നു. സമാനമായി ഗുജറാത്തിലെ ഗീര്‍ വനത്തില്‍ പുലിക്കുഞ്ഞിന് പാല് കൊടുത്തത് ഒരു സിംഹമായിരുന്നു. തന്‍റെ കുഞ്ഞുങ്ങള്‍ക്കൊപ്പം പുലിക്കുഞ്ഞിനും പാല്‍ കൊടുക്കുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കാമറയ്ക്കുമുന്നിലാണ് ഈ കാഴ്ച്ച ഉണ്ടായത്. മറ്റ് സിംഹങ്ങളില്‍ നിന്ന് പുലിക്കുഞ്ഞിനെ സംരക്ഷിക്കുകയും ചെയ്തു അമ്മ സിംഹം. മൃഗങ്ങളുടെ ലോകം സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പങ്ക് വെക്കലിന്‍റേതുമാണ്. മൃഗത്തെ പോലെ പെരുമാറാന്‍ മനുഷ്യന് ഇനിയും കുറേ കാലമെടുക്കും.
SubhanAllah, it further strengthens my believe on the fact that Allah SWT takes the responsibility of feeding his creatures!
— SaiM SHah (@SaiMSHa70721709) January 9, 2019
👌🏾❤️ https://t.co/ylX71yOSlb












Click it and Unblock the Notifications