കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശു-ഗംഗ-ഗീത... ഇന്ത്യയെ ലോക നേതാവാക്കിയത് ഇവ... ഉത്തര്‍ പ്രദേശ് മന്ത്രി പറയുന്നു

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: പശു, ഗംഗ, ഗീത എന്നിവയാണ് ഇന്ത്യയുടെ സ്വത്വമെന്നും ഇന്ത്യയെ ലോക നേതാവാക്കിയത് ഈ മൂന്ന് ഘടകങ്ങളാണെന്നും ഉത്തര്‍ പ്രദേശ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി. ഗോവധം തടയാന്‍ ഉത്തര്‍ പ്രദേശ് ഭരിച്ച മുന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ക്ഷീര വികസനം-മൃഗ സംരക്ഷണം-ഫിഷറീസ് വകുപ്പുകളുടെ മന്ത്രിയാണ് ലക്ഷ്മി നാരായണ്‍.

l

Recommended Video

cmsvideo
കൊറോണക്കാലത്ത് പൊടിപൊടിച്ച് ഗോമൂത്ര കച്ചവടം | Oneindia Malayalam

മാതാവിന്റെ മുലപ്പാല്‍ കഴിഞ്ഞാല്‍ നവജാത ശിശുക്കള്‍ക്ക് ഉത്തമം പശുവിന്‍ പാലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഒട്ടേറെ ഗോവധം ഉത്തര്‍ പ്രദേശില്‍ നടന്നിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഗോവധം തടയാന്‍ നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ഗോവധം തടയല്‍ ഭേദഗതി ഓര്‍ഡിനന്‍സ് കഴിഞ്ഞാഴ്ച പാസാക്കിയത്. നേരത്തെ ജാമ്യം ലഭിക്കുന്ന കേസായിരുന്നു ഗോവധം. രണ്ടുദിവസത്തിനകം പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. പുതിയ നിയമം ശക്തമാണ്. ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.

ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍

ഗോവധം ഹീനമായ കുറ്റകൃത്യമാണ്. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസാക്കിയത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് 10 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വരെ ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്. 1955ലെ ഗോവധ നിരോധന നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം. പശുവിനെ വാഹനത്തില്‍ കടത്തുന്നത് കുറ്റകരമാണ്. പരിക്കേല്‍പ്പിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്. മോശം സാഹചര്യത്തില്‍ പശുക്കളെ കണ്ടെത്തിയാല്‍ ഉടമക്കെതിരെ നടപടിയുണ്ടാകും.

ഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെ

പശുക്കളെ കടത്തുന്നതിനിടെ പിടികൂടിയാല്‍ ഇവയുടെ പരിപാലനത്തിന് വാഹനത്തിന്റെ ഉടമയില്‍ നിന്ന് പണം ഈടാക്കും. ഒരു വര്‍ഷത്തേക്കുള്ള പരിപാലനത്തിന് ആവശ്യമായ പണമാണ് വാഹന ഉടമയില്‍ നിന്ന് ഈടാക്കുക. വീണ്ടും ഇതേ കേസില്‍ പിടിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ഇരട്ടി ശിക്ഷ നല്‍കുമെന്നും ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു.

കേന്ദ്രത്തെ പിന്തുണയ്ക്കുന്നു; പക്ഷേ... ഒരൊറ്റ ചോദ്യം, ചൈന അതിര്‍ത്തി പോരില്‍ കോണ്‍ഗ്രസ്കേന്ദ്രത്തെ പിന്തുണയ്ക്കുന്നു; പക്ഷേ... ഒരൊറ്റ ചോദ്യം, ചൈന അതിര്‍ത്തി പോരില്‍ കോണ്‍ഗ്രസ്

English summary
Cow is main reason to India became world leader: Uttar Pradesh Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X