കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശു ആണ് ഇത്തവണത്തെ 'പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍', മോദിയേയും കടത്തിവെട്ടി!!!

Google Oneindia Malayalam News

ദില്ലി: യാഹുവിന്റെ 'ഇയര്‍ ഇന്‍ റിവ്യൂ'വില്‍ ആരാണ് ഇത്തവണത്തെ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ എന്നറയാമോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയോ, പത്മപുരസ്‌കാരം തിരിച്ചേല്‍പിച്ച ശാസ്ത്രജ്ഞന്‍ ഭാര്‍ഗ്ഗവയോ, അസഹിഷ്ണുതാ വിവാദ നായകരായ ആമിര്‍ ഖാനോ ഷാറൂഖ് ഖാനോ അല്ല!!! പിന്നെ ആരാണത്?

ഹിന്ദുസംഘടനകള്‍ 'ഗോമാതാവ്' എന്ന് വിളിയ്ക്കുന്ന പശു ആണ് താരം. ജീവിച്ചിരിയ്ക്കുന്നവരോ മരിച്ചവരോ ആയ ഒരു ഇന്ത്യക്കാരനും കിട്ടിയില്ല 'ഈ വര്‍ഷത്തെ വ്യക്തിത്വം' എന്ന പട്ടം!

വെറുതേയങ്ങ് തിരഞ്ഞെടുത്തതല്ല പശുവിനെ. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ബീഫ് നിരോധനവും, ദാദ്രി സംഭവവും, എഴുത്തുകാരുടെ 'പുരസ്‌കാരം തിരികെയേല്‍പിയ്ക്കലും' എല്ലാം 'പശുവിന്' അനുകൂലമായി. യാഹുവിന്റെ 'ഇയര്‍ ഇന്‍ റിവ്യൂ' വിശേഷങ്ങള്‍ കാണാം.

പശു

പശു

വാര്‍ത്തകള്‍ സൃഷ്ടിച്ചവരും വാര്‍ത്തകളില്‍ നിറന്നു നിന്നവരും ആയ എല്ലാ മനുഷ്യരേയും കടത്തിവെട്ടിയാണ് പശു യാഹുവിന്റെ 'പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടത്.

 ബീഫ് വിവാദം

ബീഫ് വിവാദം

ഈ വര്‍ഷം രാജ്യത്ത് ഏറ്റവും അധികം കത്തി നിന്ന സംഭവം ആയിരുന്നു ബീഫ് വിവാദം. ബീഫ് നിരോധനവും അതിനോടുള്ള പ്രതികരണങ്ങളും എല്ലാം പശുവിന് തുണയായി എന്ന് വേണം കരുതാന്‍.

ഗോമാതാവ്

ഗോമാതാവ്

പശുവിനെ ഗോമാതാവായിട്ടാണ് ഹിന്ദു വിശ്വാസികള്‍ കരുതുന്നത്. അതുകൊണ്ട് തന്നെ സംഘപരിവാര്‍ സംഘടനകളായിരുന്നു ബീഫ് നിരോധനത്തിനും ഗോവധ നിരോധനത്തിനും വേണ്ടി ശക്തമായി രംഗത്ത് വന്നത്.

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍ ഇല്ലാതെ എന്ത് സെലിബ്രിറ്റി തിരഞ്ഞെടുപ്പ്? തുടര്‍ച്ചയായി നാലാം തവണയും സണ്ണി ലിയോണ്‍ ഷോബിസ് വിഭാഗത്തില്‍ വനിത സെലിബ്രിറ്റികളില്‍ ഒന്നാമതെത്തി. ഏറ്റവും അധികം യാഹു വഴി ഇന്റര്‍നെറ്റില്‍ തിരയപ്പെട്ടത് സണ്ണിയാണ്

കത്രീന കൈഫ്

കത്രീന കൈഫ്

ബോളിവുഡ് താരം കത്രീന കെയ്ഫ് ആണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

ഐശ്വര്യ റായ്

ഐശ്വര്യ റായ്

ഐശ്വര്യ റായ് ഇപ്പോള്‍ ബോളിവുഡില്‍ അത്ര സജീവമൊന്നും അല്ല. എങ്കിലും ഈ വര്‍ഷത്തെ പട്ടികയില്‍ ആറാം സ്ഥാനത്തെത്തിയിട്ടുണ്ട്.

 സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

ഏറ്റവും അധികം ഇന്റര്‍നെറ്റില്‍ തിരയപ്പെട്ട പുരുഷ സെലിബ്രിറ്റി ആരെന്നല്ലേ.. മസില്‍ ഖാന്‍ സല്‍മാന്‍ ഖാന്‍ തന്നെ.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

പശു 'പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു എന്നതുകൊണ്ട് രാഷ്ട്രീയ നേതാക്കള്‍ തഴയപ്പെട്ടു എന്ന് അര്‍ത്ഥമില്ല. ഏറ്റവും അധികം ഇന്റര്‍നെറ്റില്‍ തിരയപ്പെട്ട രാഷ്ട്രീയ നേതാവെന്ന് സ്ഥാനം ഈ വര്‍ഷവും നരേന്ദ്ര മോദി സ്വന്തമാക്കി.

ഐസിസ്

ഐസിസ്

ഐസിസ് എങ്ങനെയാണ് ഇന്ത്യയുമായി അത്രയധികം ബന്ധപ്പെട്ടുകിടക്കുന്നത്? എന്നാല്‍ ഇന്ത്യക്കാര്‍ ഏറ്റവും അധികം ഇന്റര്‍നെറ്റില്‍ തിരഞ്ഞ വാര്‍ത്താ സംഭവങ്ങളില്‍ ഒന്നാം സ്ഥാനത്തുളളത് ഐസിസ് ആണ്. എപിജെ അബ്ദുള്‍ കലാമും ക്രിക്കറ്റ് ലോകകപ്പും എല്ലാം അതിന് പിറകില്‍ മാത്രമേ ഉള്ളൂ.

 ധോണി

ധോണി

ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഈ വര്‍ഷം ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സ്‌പോര്‍ട്‌സ് താരമാണ്. എന്നാല്‍ ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ കായിക താരവും ധോണി തന്നെ

 ബാഹുബലി

ബാഹുബലി

സിനിമയുടെ കാര്യത്തില്‍ ദക്ഷിണേന്ത്യക്ക് അഭിമാനിയ്ക്കാവുന്ന നേട്ടമാണ് ബാഹുബലി സമ്മാനിച്ചത്. ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം തിരഞ്ഞ സിനിമയായി യാഹു തിരഞ്ഞെടുത്തത് 'ബാഹുബലിയെ' ആണ്.

English summary
Yahoo on Monday said the ‘cow’ pipped all other contenders in 2015 to emerge as the personality of the year in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X