കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഗാവ് പോലീസിന് വേണ്ടത് പിടികിട്ടാപുള്ളികളുടെ ഫോട്ടോയല്ല, പിന്നെ ആരുടെ ഫോട്ടോയാണ് വേണ്ടത്

  • By Mithra Nair
Google Oneindia Malayalam News

മുംബൈ: മലേഗാവ് പോലീസ് പിടികിട്ടാപുള്ളികളുടെയോ തീവ്രവാദികളുടെയോ ഫോട്ടോ വേണ്ടെന്ന്, എന്താ എന്നല്ലെ, അവര്‍ക്ക് ആവശ്യം നഗരത്തിലെ കാളകളുടെ പശുക്കളുടെയും ഫോട്ടോകളാണ്.

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ച സാഹചര്യത്തിലാണ് നഗരത്തിലെ നാല്‍ക്കാലികളുടെ ചിത്രങ്ങള്‍ പോലീസ് ശേഖരിക്കുന്നത്.

cowslaughter

പശുവിനെയും കാളകളെയും വളര്‍ത്തുന്നവരോട് അവയുടെ ചിത്രങ്ങള്‍ സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഫോട്ടോകള്‍ ഫയല്‍ ചെയ്തു വെച്ചു ഗോവധം പോലുള്ള ക്രിമിനല്‍ കേസുകള്‍ വരുമ്പോള്‍ നടപടി എളുപ്പമാക്കാനാണിത്.

മാര്‍ച്ച് 25ന് ഗോവധം നടത്തിയതിന് മലഗോവ് പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. മഹാരാഷ്ട്രയില്‍ 1995ല്‍ കൊണ്ടുവന്ന മൃഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്ന ബില്ലിന് ഈയിടെ അനുമതി ലഭിച്ചതോടെയാണ് ഗോവധത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

English summary
The police in Maharashtra's Malegaon want to take mugshots of every cow and bull in town in what they believe is the best way of protecting these animals from slaughter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X