കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഇന്ത്യയില്‍ പശുക്കളെ കൊന്നാല്‍ തൂക്കിക്കൊല്ലും..!! ഗോ സംരക്ഷണ ബില്‍ 2017' രാജ്യസഭയില്‍..

  • By അനാമിക
Google Oneindia Malayalam News

ദില്ലി: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെയാണ് പശു ഒരു വിശുദ്ധമൃഗമായി അനൗദ്യോഗികമായെങ്കിലും പ്രഖ്യാപിക്കപ്പെടുകയും പശുവിന്റെ ജീവന് മനുഷ്യജീവനേക്കാള്‍ വിലയുണ്ടോ എന്ന ഭയപ്പെടുത്തുന്ന ആശങ്ക ഉയര്‍ന്നു വന്നതും.

Read Also: നടിയെ ക്രൂരമായി ആക്രമിച്ചതിന് പിന്നില്‍ വെറും കൊട്ടേഷനല്ല.!! ഞെട്ടിക്കുന്ന സത്യങ്ങള്‍ സുനിക്കറിയാം !

Read Also: ഞാനും അമ്മയും അനിയത്തിയും വീടും നാടും നിറഞ്ഞുനില്‍ക്കുന്ന വെടികളത്രേ'..!! വീണ്ടും സദാചാരം..!!

Read Also: നടിയെ തട്ടിക്കൊണ്ടുപോയതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന്റെ കയ്യില്‍..! ഞെട്ടിക്കുന്ന വഴിത്തിരിവ്!

പശുവിറച്ചിയുടെ പേരില്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധന് ജീവന്‍ നഷ്ടപ്പെട്ടതോടെ ആ ഭയം അസ്ഥാനത്തല്ലെന്ന് വ്യക്തമായി. ബിജെപി അധികാരം പിടിച്ച യുപിയില്‍ നിരോധനം വന്നുകഴിഞ്ഞു. അതിന് പിന്നാലെയാണ് പശു സംരക്ഷത്തിന് പുതിയ നിയമം പാസ്സാക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നത്.

പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ

പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം. പശുക്കളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കാനും ഗോവധം നടത്തുന്നവരെ തൂക്കിക്കൊല്ലാനും ശുപാര്‍ശ ചെയ്യുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു.

ഗോ സംരക്ഷണ ബില്‍ 2017

ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഗോ സംരക്ഷണ ബില്‍ 2017 എന്നാല്‍ സുബ്രഹ്മണ്യന്‍ സ്വാമി അവതരിപ്പിച്ച ബില്ലിന്റെ പേര്. പശുക്കളുടെ സംരക്ഷത്തിനായി നിരവധി നിര്‍ദേശങ്ങള്‍ ബില്ലില്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

സംരക്ഷണത്തിന് സംവിധാനം

ഗോവധം നടത്തുന്നവര്‍ക്ക് വധശിക്ഷയ്ക്ക് പുറമേ പശുക്കളെ സംരക്ഷിക്കുന്നതിന് ഒരു പ്രത്യേക സംവിധാനം രൂപീകരിക്കണം എന്നും സുബ്രഹ്മണ്യന്‍ സ്വാമി ശുപാര്‍ശ ചെയ്യുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 37, 48 ന്റെ പരിരക്ഷ ഉറപ്പ് വരുത്തണം എന്നും സ്വാമി സഭയില്‍ ആവശ്യപ്പെട്ടു.

ശിക്ഷ വിധിക്കാൻ കമ്മിറ്റി

കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പശു സംരക്ഷണത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കണം എന്നും ബില്ലില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പശുക്കളുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷ വിധിക്കുന്നതിന് ഈ കമ്മിറ്റിക്ക് അനുവാദം നല്‍കണമെന്നും ആവശ്യമുണ്ട്.

ബോധവത്കരണ ക്ലാസ്സുകള്‍

രാജ്യത്ത് പശുസംരക്ഷണവും ഇതിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് പ്രത്യേക ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണമെന്നും ഗോ സംരക്ഷണ ബില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. പശുക്കളെ വിശുദ്ധമായി കാണുന്ന ബിജെപിക്ക് ഗോ സംരക്ഷണം രാഷ്ട്രീയ അജണ്ടയുടെ കൂടി ഭാഗമാണ്.

ബീഫിന്റെ പേരിൽ കൊല

വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ ദാദ്രിയിലെ ജവാന്റെ പിതാവ് കൂടിയായ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നത്. പിന്നീടത് ബീഫല്ലെന്ന് തെളിയുകയുണ്ടായി. അതിന് ശേഷവും ബീഫിന്റെ പേരില്‍ പലയിടത്തായി ആക്രമണങ്ങള്‍ നടന്നു.

മനുഷ്യന് പുല്ലുവില

പശുവിനെ കടത്തിയെന്ന് ആരോപിച്ച് യുവാക്കളെ തല്ലിക്കൊന്ന സംഭവവും ഉണ്ടായി. ബീഫ് വില്‍പന നടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിലെ ജയ്പൂരില്‍ ഹോട്ടല്‍ പൂട്ടിച്ചതും ഹോട്ടലുടമയെ അറസ്റ്റ് ചെയ്തതും അടുത്തിടെയാണ്.

മാംസത്തിന് പൂർണ നിരോധനം

ബിജെപി അധികാരത്തിലേറ്റ ഉടനെ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗ ആദിത്യനാഥ് പശുസംരക്ഷണത്തിനുള്ള പണികളും തുടങ്ങി. ബീഫിന് പുറമേ ആട്, കോഴി, മത്സ്യം എന്നിവയ്ക്കും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇത് രാജ്യവ്യാപകമാവാന്‍ കാലതാമസമില്ലെന്നു വേണം കരുതാന്‍.

English summary
BJP MP Subrahmanyan Swami presents cow protection bill in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X