കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശു സംരക്ഷണം നടപ്പിയാക്കിയാലേ രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ ആകൂവെന്ന് കേന്ദ്രമന്ത്രി!

  • By Aami Madhu
Google Oneindia Malayalam News

ഗോരക്ഷയുടെ പേരില്‍ ആളുകളെ അടിച്ചുകൊന്നതിന് രരാജസ്ഥാനിലും മധ്യപ്രദേശിലുമടക്കം കനത്ത പരാജയമാണ് ബിജെപി ഏറ്റുവാങ്ങിയത്. എന്നാല്‍ പശു' തിരിഞ്ഞ് കുത്തിയിട്ടും പശു സ്നേഹത്തില്‍ നിന്ന് ബിജെപി പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ല. രാജ്യത്ത് മാറ്റം കൊണ്ടുവരണമെങ്കില്‍ യഥാര്‍ത്ഥ പശുസംരക്ഷണം നടപ്പാക്കണമെന്നാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞത്. മുസ്ലീം ഗോരക്ഷാ സംഘ് രൂപീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ramdas-athavale-20-14743730

ഗോവധത്തിനെതിരെ ബോധവത്കരണം ശക്തമാക്കണമെന്നും നിയമം മൂലം നിരോധിച്ചാല്‍ മാത്രമേ ഗോവധത്തിന് പരിഹാരം കാണാനാകൂവെന്നും മന്ത്രി പറഞ്ഞു. ഗോസംരക്ഷണത്തിനായി മുസ്ലീങ്ങള്‍ മുന്നിട്ടറിങ്ങിയതിനേയും അത്തേവാലേ അഭിനന്ദിച്ചു. ഹിന്ദു-മുസ്ലീം ഐക്യം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം നടപടികള്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

cowbjp-1544616451.jpg -P

ബിജെപി അധികാരത്തില്‍ വരുന്നതിന് മുന്‍പും പശുവിന്‍റെ പേരില്‍ ആക്രമണം നടന്നിട്ടുണ്ട്. പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല, മന്ത്രി പറഞ്ഞു. അതേസമയം അത്തേവാലയാണ് ഇത്തരമൊരു സംഘടന രൂപീകരിച്ചതിന് പിന്നിലെന്ന് മുസ്ലീം ഗോരക്ഷാ സംഘം സ്ഥാപക പ്രസിഡന്‍റ് ഇര്‍ഫാന്‍ ഷെയ്ഖ് പറഞ്ഞു. ഗോസംരക്ഷണത്തിന് മുസ്ലീങ്ങള്‍ കൂടി മുന്നിട്ടിറങ്ങുന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നിലെന്നും ഗോസംരക്ഷണത്തെ കുറിച്ച് സമുദായത്തിലെ കുട്ടികളെ ബോധവത്കരിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Cow protection needed to bring change in country: Minister at launch of 'Muslim Gau Raksha Sangh'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X