ബീഫിന്റെ പേരില്‍ സംഘികള്‍ അഴിഞ്ഞാടുന്നു...!!! കേരളം പൊതുശത്രു..!! കേരള ഹൗസില്‍ ബീഫ് റെയ്ഡ്...!!!
ദില്ലി: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര നടപടിക്കെതിരെ രാജ്യത്ത് ഏറ്റവും ശക്തമായി പ്രതികരിച്ച സംസ്ഥാനം കേരളമാണ്. കശാപ്പിന് വേണ്ടി കന്നുകാലിച്ചന്തകളില്‍ കാലികളെ വില്ക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന കേന്ദ്ര നിയമം ഫലത്തില്‍ ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്നാണ് കേരളം ഉയര്‍ത്തുന്ന വാദം. സംഘപരിവാര്‍ എതിര്ത്തുനില്ക്കുന്നു എന്ന കാരണം കൊണ്ടുതന്നെ കേരളം സംഘികളുടെ പൊതുശത്രുവായി മാറിയിരിക്കുകയാണ്.

കേരളം പൊതുശത്രു
കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് കേരളത്തിലങ്ങോളമിങ്ങോളം വിവിധ സംഘടനകള്‍ ബീഫ് ഫെസ്റ്റുകള്‍ സംഘടിപ്പിച്ചിരുന്നു. കണ്ണൂരില്‍ യൂത്ത് കോണ്ഗ്രസ്സുകാര് പരസ്യമായി മാടിനെ അറുത്തത് രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കി. ഈ കലിപ്പെല്ലാം സംഘികള്‍ തീര്‍ത്തത് ദില്ലിയിലാണ്.

സംഘികൾ അഴിഞ്ഞാടി
ദില്ലിയിലെ കേരള ഹൗസില്‍ അതിക്രമിച്ച് കടന്ന ഗോസംരക്ഷക പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ടവര്‍ നീണ്ട നേരമാണ് അഴിഞ്ഞാടിയത്. ഭാരതീയ ഗോരക്ഷാ ക്രാന്തിയെന്ന സംഘടനയായിരുന്നു അക്രമങ്ങള്‍ക്ക് പിന്നില്‍.

കേരള ഹൌസിൽ അക്രമം
രാത്രി എട്ട് മണിയോടെയാണ് 14 പേരടങ്ങുന്ന ഒരു സംഘം കേരള ഹൗസില്‍ അതിക്രമിച്ച് കടന്ന് കയറിയത്. പ്രതിഷേധമെന്ന പേരില്‍ ഇവര്‍ പാല് വിതരണം ചെയ്യുകയും ചെയ്തു. ദില്ലി പോലീസ് ഇവര്‍ക്ക് ഒത്താശ ചെയ്തുവെന്ന് ആരോപണം ഉണ്ട്.

പോലീസിന് ഭീഷണി
കേരള ഹൗസില്‍ കടന്ന സംഘം പ്രധാന ഗേറ്റ് അടച്ചിട്ടു. മാത്രമല്ല സ്ഥലത്തുണ്ടായിരുന്ന പോലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. കേരളഹൗസില്‍ പ്രതിഷേധത്തിന് അനുമതിയുണ്ടോ എന്ന് ചോദിച്ച പോലീസുകാരെയാണ് സംഘം ഭീഷണിപ്പെടുത്തിയത്.

ധർമ്മം അനുസരിച്ചത്രേ
തങ്ങള്‍ക്ക് ആരുടേയും അനുവാദം ആവശ്യമില്ലെന്നും ധര്‍മ്മം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഗോരക്ഷാ പ്രവര്‍ത്തകര്‍ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നാണ് പോലീസ് ഭാഷ്യം

പൊലീസിന് മുന്നറിയിപ്പ്
കേരള ഹൗസ് റെസിഡന്റെ് കമ്മീഷണര്‍ വിശ്വാസ് മെഹ്ത ഇത്തരമൊരു സംഭവത്തെക്കുറിഞ്ഞ് അറിഞ്ഞിട്ടേ ഇല്ല എന്നാണ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി മെഹ്ത പറയുന്നു.

മൃഗസ്നേഹികളും
ഈ അതിക്രമത്തിന് പിന്നാലെ കേരള ഹൗസിന് മുന്നില്‍ മൃഗസ്നേഹികള്‍ എന്നവകാശപ്പെടുന്ന എന്‍ജിഓകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സ്ത്രീകളെയും കുട്ടികളേയും വരെ അണിനിരത്തിയാണ് കേരളത്തിന് എതിരെയുള്ള പ്രതിഷേധം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications