കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുക്കളെ പരിപാലിച്ചാൽ കുറ്റവാസന കുറയും; ഗോശാല ജയിലുകളിലും, മുൻ കാല അനുഭവമുണ്ടെന്ന് ആർഎസ്എസ് മേധാവി!

Google Oneindia Malayalam News

പൂനെ: പശുവുമായി ബന്ധപ്പെട്ട് വൻ വിവാദ പരാമർശങ്ങളും ആക്രമണങ്ങളും രാജ്യത്തുടനീളം നടന്നിട്ടുണ്ട്. പശുവിന്റെ പേരിൽ മനുഷ്യ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥപോലും നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെ വീണ്ടും പശുവിന്റെ പേരിൽ വിവാദ പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് രംഗത്ത്. ജയിലുകളിൽ ഗോശാലകൾ വേണമെന്നാണ് ആർഎസ്എസ് മേധാവിയുടെ പുതിയ പരാമർശം.

ജയിലുകളില്‍ പശുക്കളെ പരിപാലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ അത് തടവുകാരുടെ കുറ്റവാസനകള്‍ കുറയ്ക്കുമെന്നാണ് ആർഎസ്എസ് മേധാവിയുടെ പുതിയ കണ്ടു പിടുത്തം. മുന്‍കാലങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടെന്നും മോഹൻ ഭാഗവത് പറയുന്നു. പൂനെയില്‍ ഗോ-വിജ്ഞ്യാന്‍ സന്‍സോദന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവനമായ അന്തരീക്ഷത്തിലാണ് ഇന്ത്യക്കാര്‍ പശുക്കളെ സംരക്ഷിക്കുന്നത്. പശുക്കള്‍ പാലും ഇറച്ചിയും മാത്രം നല്‍കുന്നവരാണെന്നാണ് വിദേശികളുടെ ധാരണയെന്നും അദ്ദേഹം പറഞ്ഞു.

തെളിവുകൾ വേണം

തെളിവുകൾ വേണം


ഗോ ശാല തുറന്ന ജയില്‍ മേധാവി തന്നോട്ട് സംസാരിച്ചു. പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മനസ് മാറുന്നതായി തന്നോട് പറഞ്ഞു എന്ന് മോഹൻ ബാഗവത് പ്രസംഗത്തിൽ വ്യക്തമാക്കു്നു. ഇത്തരത്തില്‍ ഒരു അനുഭവം ആഗോള വ്യാപകമായി നടപ്പിലാക്കാന്‍ തെളിവ് വേണം. അതിനായി പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മാനസിക നില നിരന്തരം രേഖപ്പെടുത്തണം. അവരിലുണ്ടാകുന്ന മാറ്റം രേഖപ്പെടുത്തണം. ആയിരക്കണക്കിന് സ്ഥലങ്ങളിലെ കണക്ക് ലഭിച്ചാല്‍ ഇത് സ്ഥാപിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വിവാദ പരാമർശങ്ങൾ

വിവാദ പരാമർശങ്ങൾ

പശു ഓക്സിജൻ പുറത്ത് വിടുന്നുവെന്നും പശുവിന്റെ പാലിൽ സ്വർണ്ണമുണ്ടെന്നും ബിജെപി നേതാക്കൾ മുമ്പ് പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെ പശുക്കളഎ കുറിച്ച് പഠിക്കാൻ കോഴ്സുമായി കേന്ദജ്ര സർക്കാരിന്റെ കീഴിലുള്ള കാമധേനു മിഷൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു. പശുവിന്റഎ ആത്മീയ വാദങ്ങൾ, സാമൂഹിക പ്രസക്തി, പശുവളർത്തലിന്റെ സാമ്പത്തിക വശങ്ങൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി എൺപത് ക്ലാസുകൾ നൽകാനാണ് കാമധേനു മിഷൻ ലക്ഷ്യം വെക്കുന്നത്.

പശുവിനെ ദേശീയ മൃഗമാക്കണം

പശുവിനെ ദേശീയ മൃഗമാക്കണം

രാജ്യത്ത് തീവ്രവാദപ്രവർത്തനങ്ങൾ തുടർന്ന് പോരുന്നതിന് പ്രധാന കാരണം രാജ്യത്തിന്റെ ദേശീയ മൃഗമായി കടുവയെ സ്വീകരിച്ചത് കൊണ്ടാണെന്ന് പേജാവർ മഠാധിപതി വിശ്വേശ തീർഥ സ്വാമി പറഞ്ഞതും ഏറെ വിവാദമായിരുന്നു. പേജാവറിൽ സന്യാസിമാരുടെ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു പരാമർശം. തീവ്രവാദപ്രവർത്തനങ്ങൾ കടുവയെ ദേശീയ
മൃഗം ആക്കിയത് കൊണ്ടാണെന്ന് പറഞ്ഞ സ്വാമി നിഷ്കളങ്കതയുടെയും സ്നേഹത്തിന്റേയും പ്രതീകമായ പശുവിനെയാണ് യഥാർത്ഥത്തിൽ ദേശീയ
മൃഗം ആക്കേണ്ടിയിരുന്നെന്നും അഭിപ്രായപ്പെടുകായിരുന്നു.

തണുപ്പ് മാറാൻ കോട്ട്

തണുപ്പ് മാറാൻ കോട്ട്

അയോധ്യയിലെ വിവിധ ഗോശാലകളിലുള്ള പശുക്കൾക്ക് ചണം കൊണ്ടുള്ള കോട്ട് നിർമിച്ച് കൊടുക്കാൻ അയോധ്യ മുൻസിപ്പൽ കോർപറേഷൻ തീരുമാനിച്ച വാർത്തയും ആശ്ചര്യത്തിലാണ് ജനം കേട്ടത്. 300 രൂപ വില വരുന്ന കോട്ടുകളാണ് പശുക്കൾക്ക് വേണ്ടി തയ്യാറായത്. പശുക്കുട്ടികൾക്ക് വേണ്ടി മൂന്ന് പാളികളുള്ള കോട്ടും, പശുക്കൾക്കും കാളകൾക്കും പ്രത്യേകം കോട്ടുകളുമാണ് നൽകാൻ തീരുമാനിച്ചത്.

English summary
Cow rearing decreased 'criminal mindset' in prisoners: RSS Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X