ഗോമൂത്രം തന്‍റെ സ്തനാര്‍ബുദം ഇല്ലതാക്കിയെന്ന് സാധ്വി പ്രഗ്യ, ഗോമൂത്ര മഹത്വം പറഞ്ഞ് വോട്ട് തേടും
Bjp, sadwi pragya, cow, urine, breast cancer, ബിജെപി, സാധ്വി പ്രഗ്യ സിംഗ്, പശു, മൂത്രം, സ്തനാര്‍ബുദം
Recommended Video
ഭോപ്പാല്‍: ലോക്‌സഭയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ വീണ്ടും വാര്‍ത്തിയില്‍ നിറയുന്ന മാലേഗാവ് സ്‌ഫോടനത്തില്‍ വിചാരണ നേരിട്ട സ്വാധി പ്രഗ്യ ഗോമൂത്രത്തിന്‍റെ മഹത്വം പ്രചരിപ്പിക്കുന്ന തിരക്കിലാണ്. ഗോമൂത്ര മിശ്രിതവും പാലുല്പന്നങ്ങളും ആണ് തന്റെ കാന്‍സര്‍ ഇല്ലാതാക്കിയെന്ന് അവകാശവാദവുമായി എത്തിയത്. പശുക്കളെ ഇന്ത്യയില്‍ പരിഗണിക്കുന്ന രീതി പലയിടങ്ങളിലും വേദനാജനകമാണെന്നും പ്രഗ്യ പറയുന്നു. ഗോധനം അമൃതിന് തുല്യമാണെന്നും ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പശുവിന്റെയും ഉത്പന്നങ്ങളുടെയും ആരോഗ്യ ഗുണങ്ങള്‍ അത്ര മഹത്തരമാണെന്നും ഗോമൂത്രം കഴിച്ചാണ് താന്‍ സ്തനാര്‍ബുദം മാറ്റിയതെന്നും അതാണ് തന്റെ അനുഭവത്തിലെ ഗോമൂത്രത്തിന്റെ ഏറ്റവും വലിയ ഗുണമെന്നും പ്രഗ്യ പറയുന്നു. ഭോപ്പാലില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന പ്രഗ്യ 2008ല്‍ നടന്ന മാലേഗാവ് സ്‌ഫോടനത്തില്‍ കുറ്റാരോപിതയായിരുന്നു. ഗോമൂത്രവും പഞ്ചഗവ്യവും ആയുര്‍വേദ മരുന്നും കഴിച്ചാണ് സ്തനാര്‍ബുദം ചികിത്സിച്ച് മാറ്റിയതെന്നും പ്രഗ്യ പറഞ്ഞു.

ഗോമൂത്രവും പാലും ചാണകവും നെയ്യും തൈരും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് പഞ്ചഗവ്യം. ഇതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് താന്‍ എന്നാണ് സ്വാധി പ്രഗ്യ പറയുന്നത്. സമാനമായി പശുവിനെ പ്രത്യേക രീതിയില്‍ തലോടിയാല്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കുമെന്നും പറഞ്ഞു. ധ്യാനിക്കാന്‍ ഏറ്റവും മികച്ച ഇടം ഗോശാലകളാണെന്നും പറയുന്നു.
48 വയസുകാരിയായ പ്രഗ്യ തിങ്കളാഴ്ച്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ദിഗ്വിജയ് സിങിനെതിരെയാണ് സ്വാധി പ്രഗ്യ മത്സരിക്കുന്നത്. 1989 മുതല്‍ ബിജെപി തുണയ്ക്കുന്ന ഭോപ്പാലില്‍ മെയ് 12നാണ് തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications