കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1 ലിറ്റർ ഗോമൂത്രത്തില്‍ 10 മില്ലിഗ്രാം സ്വര്‍ണം.. ഇത് തമാശയല്ല.. തെളിവുണ്ട്!

  • By Desk
Google Oneindia Malayalam News

പശു ഒരു വിവാദ വിഷയമാണ്. പശുവിനെ അമ്മയായി ആരാധിക്കുന്നവര്‍ ഒരു ഭാഗത്ത്. അല്ല പശു ഒരു സാധാരണ മൃഗമാണ് എന്ന് പറയുന്നവര്‍ മറുവശത്ത്. പശുവിനോടുള്ള ആരാധന മൂത്ത് ബീഫ് നിരോധിക്കുന്നത് വരെ എത്തിനില്‍ക്കുന്നു ഇവിടെ കാര്യങ്ങള്‍. കാലികളെ കടത്തുന്നവരെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ വാര്‍ത്ത പുറത്ത് വന്നത് മാസങ്ങള്‍ മുമ്പാണെങ്കില്‍ ഇന്നത്തെ വാര്‍ത്ത പറയുന്നത് കാലികളെ കടത്തിയ രണ്ട് മുസ്ലിം യുവാക്കളെക്കൊണ്ട് ചാണകം തീറ്റിച്ചു എന്നാണ്.

മക്കുല്ലത്തിന്റെ ലോക ഇലവനില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ മാത്രം... അപ്പോള്‍ ദ്രാവിഡ്?

എന്നാല്‍ പശുവിന്റെ വിശുദ്ധ ഇമേജിന് ആക്കം കൂട്ടുന്ന ഒരു കണ്ടുപിടുത്തമാണ് ഗുജറാത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. പശുവിന്റെ മൂത്രത്തില്‍ സ്വര്‍ണത്തിന്റെ അംശമുണ്ടത്രെ. ജുനാഗഡ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇത് പറയുന്നത്. നാല് വര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഗോ മൂത്രത്തില്‍ സ്വര്‍ണമുണ്ടെന്ന് ഇവര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

cow

ഗുജറാത്തിലെ ഗീറില്‍ നിന്നുള്ള പശുക്കളുടെ 1 ലിറ്റര്‍ മൂത്രത്തില്‍ മൂന്ന് മുതല്‍ 10 മില്ലി ഗ്രാം വരെ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. 400 ഗീര്‍ പശുക്കളെയാണ് ഇവര്‍ നിരീക്ഷണത്തിനായി ഉപയോഗിച്ചത്. ഗോമൂത്രത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്നും ഇവര്‍ പറയുന്നു. ജെ എ യുവിലെ ഫുഡ് ടെസ്റ്റിങ് ലാബിലാണ് ഡോ. ബി എ ഗൊലാകിയയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം പരിശോധിച്ചത്.

ഗോമൂത്രത്തില്‍ 5100ല്‍പ്പരം മൂലികകളുണ്ടെന്നും ഇതില്‍ 388 എണ്ണത്തിന് ഔഷധ ഗുണമുണ്ടെന്നുമാണ് സംഘം പറയുന്നത്. എന്‍ എ ബി എല്ലിന്റെ അംഗീകൃത ലബോറട്ടറിയാണ് ജെ എ യുവിലെ ലാബ്. പച്ചക്കറികളും ധാന്യങ്ങളും എണ്ണയും മറ്റുമായി വര്‍ഷം തോറും അയ്യായിരത്തില്‍പ്പരം ടെസ്റ്റുകള്‍ ഇവിടെ നടത്തപ്പെടുന്നു. പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുളള ഗോമൂത്രത്തിന്റെ ഔഷധഗുണം കണ്ടെത്താനുറച്ചായിരുന്നത്രെ ഈ സംഘം പഠനത്തിനിറങ്ങിയത്.

English summary
Gujarat scientists find proof for cow urine is pure gold!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X