കൊറോണക്കാലത്ത് പൊടിപൊടിച്ച് ഗോമൂത്ര കച്ചവടം;ഗുജറാത്തില്‍ ദിനംതോറും വിറ്റുപോവുന്നത് 6000 ലിറ്റര്‍ വരെ
അഹമ്മദാബാദ്: കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടയില്‍ ഗുജറത്തില്‍ ഗോമൂത്ര കച്ചവടവും പൊടിപൊടിക്കുന്നു. ദിവസേന ആയിരക്കണക്കിന് ലിറ്റര്‍ ഗോമൂത്രമാണ് ഗുജറാത്തില്‍ മാത്രം വിറ്റു പോവുന്നത് എന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഗോ മൂത്രം ഉത്തമമാണെന്ന പ്രചാരണം നേരത്തെ മുതല്‍ ശക്തമായിരുന്നു. ഇതാണ് ജനങ്ങള്‍ക്കിടയില്‍ ഗോ മൂത്രത്തിന്റെ ഡിമാന്റ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗോശാലകളില്‍ നിന്നും ഗോമൂത്രം പണം കൊടുത്തു വാങ്ങിയാണ് ആളുകള്‍ കൂടിക്കുന്നത്.
Recommended Video
കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഓരോ ദിവസവും 6000 ലിറ്റര്‍ വരെ ഗോമൂത്രമാണ് വിറ്റുപോകുന്നതെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്മാന് വല്ലഭ് കത്തേരിയയെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളുകള്‍ കുടിക്കാന്‍ വാങ്ങുന്നതിന് പുറമെ ബോഡി സ്പ്രെ ഉണ്ടാക്കുന്നതിനും മറ്റും ഗോമൂത്രം ഉപയോഗിക്കുന്നുണ്ട്. ശരീരത്തില്‍ കടന്നു കൂടാന്‍ സാധ്യതയുള്ള സൂക്ഷമ വൈറസുകളെ പ്രതിരോധിക്കാനാണ് ആളുകള്‍ ഗോമൂത്രം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിന് മാത്രമായല്ല, മറ്റ് ചില അസുഖങ്ങള്‍ക്കും മരുന്നാണ് ഗോമൂത്രം ചിലര്‍ വാങ്ങുന്നുണ്ട്. ഗുജറാത്തിലുടനീളമായി 4000 ഗോശാലകളാണ് ഉള്ളത്. ഇതില്‍ 500 ഗോശാലകള്‍ ചേര്‍ന്നാണ് ഗോമൂത്രം ശേഖരിക്കുന്നത്. കുപ്പികളിലാക്കി വിതരണം ചെയ്യുന്ന ഗോമൂത്രത്തിനായി ആവശ്യക്കാര്‍ ദിനേന വര്‍ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ ഗോശാലകളില്‍ നിന്ന് തന്നെ ഇത് കുടിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ഗോമൂത്രം ഉത്തമമാണെന്ന രീതിയിലുള്ള പ്രചരണം ചില മന്ത്രിമാരുടെ നേതൃത്വത്തില്‍ തന്നെ നടന്നിരുന്നു. ഇതിന് പിന്നാലെ ദില്ലിയില്‍ അഖില ഭാരത ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഗോമൂത്ര പാര്‍ട്ടി എന്ന പേരില്‍ ചടങ്ങും സംഘടിപ്പിച്ചു. ഗോമൂത്രത്തിന് പുറമെ, ചാണകം, നെയ്യ്, പാല്, തൈര് എന്നിവ ചേര്‍ത്തുണ്ടാക്കിയ പാനീയം കുടിച്ചു കൊണ്ടാരിയുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications