കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണക്കാലത്ത് പൊടിപൊടിച്ച് ഗോമൂത്ര കച്ചവടം;ഗുജറാത്തില്‍ ദിനംതോറും വിറ്റുപോവുന്നത് 6000 ലിറ്റര്‍ വരെ

Google Oneindia Malayalam News

അഹമ്മദാബാദ്: കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടയില്‍ ഗുജറത്തില്‍ ഗോമൂത്ര കച്ചവടവും പൊടിപൊടിക്കുന്നു. ദിവസേന ആയിരക്കണക്കിന് ലിറ്റര്‍ ഗോമൂത്രമാണ് ഗുജറാത്തില്‍ മാത്രം വിറ്റു പോവുന്നത് എന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഗോ മൂത്രം ഉത്തമമാണെന്ന പ്രചാരണം നേരത്തെ മുതല്‍ ശക്തമായിരുന്നു. ഇതാണ് ജനങ്ങള്‍ക്കിടയില്‍ ഗോ മൂത്രത്തിന്‍റെ ഡിമാന്‍റ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഗോശാലകളില്‍ നിന്നും ഗോമൂത്രം പണം കൊടുത്തു വാങ്ങിയാണ് ആളുകള്‍ കൂടിക്കുന്നത്.

Recommended Video

cmsvideo
കൊറോണക്കാലത്ത് പൊടിപൊടിച്ച് ഗോമൂത്ര കച്ചവടം | Oneindia Malayalam

മലയാളികളെ കര്‍ണാടക അതിര്‍ത്തി കടത്തരുതെന്ന് സിദ്ധരാമയ്യ പറഞ്ഞോ? പ്രചാരണത്തിലെ സത്യവസ്ഥ ഇങ്ങനെമലയാളികളെ കര്‍ണാടക അതിര്‍ത്തി കടത്തരുതെന്ന് സിദ്ധരാമയ്യ പറഞ്ഞോ? പ്രചാരണത്തിലെ സത്യവസ്ഥ ഇങ്ങനെ

കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഓരോ ദിവസവും 6000 ലിറ്റര്‍ വരെ ഗോമൂത്രമാണ് വിറ്റുപോകുന്നതെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കത്തേരിയയെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളുകള്‍ കുടിക്കാന്‍ വാങ്ങുന്നതിന് പുറമെ ബോഡി സ്പ്രെ ഉണ്ടാക്കുന്നതിനും മറ്റും ഗോമൂത്രം ഉപയോഗിക്കുന്നുണ്ട്. ശരീരത്തില്‍ കടന്നു കൂടാന്‍ സാധ്യതയുള്ള സൂക്ഷമ വൈറസുകളെ പ്രതിരോധിക്കാനാണ് ആളുകള്‍ ഗോമൂത്രം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

gomutra

കൊറോണ വൈറസിന് മാത്രമായല്ല, മറ്റ് ചില അസുഖങ്ങള്‍ക്കും മരുന്നാണ് ഗോമൂത്രം ചിലര്‍ വാങ്ങുന്നുണ്ട്. ഗുജറാത്തിലുടനീളമായി 4000 ഗോശാലകളാണ് ഉള്ളത്. ഇതില്‍ 500 ഗോശാലകള്‍ ചേര്‍ന്നാണ് ഗോമൂത്രം ശേഖരിക്കുന്നത്. കുപ്പികളിലാക്കി വിതരണം ചെയ്യുന്ന ഗോമൂത്രത്തിനായി ആവശ്യക്കാര്‍ ദിനേന വര്‍ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ ഗോശാലകളില്‍ നിന്ന് തന്നെ ഇത് കുടിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണയുടെ പേരില്‍ പണപ്പിരിവ് നടത്തിയ എംഎസ്എഫ് നേതാവിനെതിരെ കേസ്, കടുത്ത അനീതിയെന്ന് സംഘടനകൊറോണയുടെ പേരില്‍ പണപ്പിരിവ് നടത്തിയ എംഎസ്എഫ് നേതാവിനെതിരെ കേസ്, കടുത്ത അനീതിയെന്ന് സംഘടന

കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ഗോമൂത്രം ഉത്തമമാണെന്ന രീതിയിലുള്ള പ്രചരണം ചില മന്ത്രിമാരുടെ നേതൃത്വത്തില്‍ തന്നെ നടന്നിരുന്നു. ഇതിന് പിന്നാലെ ദില്ലിയില്‍ അഖില ഭാരത ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഗോമൂത്ര പാര്‍ട്ടി എന്ന പേരില്‍ ചടങ്ങും സംഘടിപ്പിച്ചു. ഗോമൂത്രത്തിന് പുറമെ, ചാണകം, നെയ്യ്, പാല്‍, തൈര് എന്നിവ ചേര്‍ത്തുണ്ടാക്കിയ പാനീയം കുടിച്ചു കൊണ്ടാരിയുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

'എന്തൊരു കരുതലാണ് ഈ മൻസന്'; മുഖ്യമന്ത്രീ.. മുറ പോലെ അല്ല കാര്യങ്ങൾ, നാം വലിയ വിപത്തിനെ നേരിടുകയാണ്'എന്തൊരു കരുതലാണ് ഈ മൻസന്'; മുഖ്യമന്ത്രീ.. മുറ പോലെ അല്ല കാര്യങ്ങൾ, നാം വലിയ വിപത്തിനെ നേരിടുകയാണ്

English summary
Cow urine selling increased during Corona; Gujarat sells 6000 liters per day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X