കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാന്‍സർ മരുന്നുകളിലടക്കം ഗോമൂത്രത്തിന്റെ സാധ്യത പരിഗണിക്കുമെന്ന് കേന്ദ്രന്ത്രി!

Google Oneindia Malayalam News

ദില്ലി: ഓക്സിജൻ പുറത്തു വിടുന്ന ഒരേയൊരു ജീവിയാണ് പശു എന്നായിരുന്നു ബിജെപി നേതാവ് തൃവേന്ദ്ര സിങ് റാവത്ത് മുമ്പ് പറഞ്ഞിരുന്നത്. ഇതിന് കൂട്ടു പിടിച്ച് കേരളത്തിലെ ബിജെപി നേതാവും ചാനൽ ചർച്ചയിൽ ഇതേ രീതിയിൽ പ്രതികരിച്ചിരുന്നു. എന്നാൽ വീണ്ടും പശു പരാമർശവുമായി കേന്ദ്ര മന്ത്രി തന്നെ രംഗത്ത് വന്നു. ആരോഗ്യ വിദഗ്ദ്ധരെ ദീര്‍ഘകാലമായി അലട്ടുന്ന ഗുരുതര രോഗങ്ങല്‍ക്കടക്കം ചികിത്സക്കായി ഗോമൂത്രം ഉപയോഗിക്കുന്നത് ഉത്തമമാണെന്നാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൗബേ പറഞ്ഞത്.

നിർമ്മാതാവിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു; കണ്ണൂർ സ്വദേശിയായ നടനും ഭാര്യയും അറസ്റ്റിൽ!നിർമ്മാതാവിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു; കണ്ണൂർ സ്വദേശിയായ നടനും ഭാര്യയും അറസ്റ്റിൽ!

ക്യാന്‍സറിനുള്ളതടക്കം നിരവധി മരുന്നുകളില്‍ ഗോമൂത്രം ഉപയോഗിക്കാം. നാടൻ പശുക്കളുടെ മൂത്രമാണ് ഉപയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ആയുഷ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഗൗരവമായി നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഗോമൂത്രം മരുന്നുകളിൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരാമർശം നടത്തിയത്.

കന്നുകാലി സംരക്ഷണം

കന്നുകാലി സംരക്ഷണം


കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും, സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നതിലൂടെ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും വെല്ലുവിളി ഉയര്‍ത്തുന്ന രോഗങ്ങളാണ് പ്രമേഹവും ക്യeന്‍സറും. ഇവപൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് നമുക്ക് അവകാശപ്പെടാന്‍ ആകില്ല. എന്നാല്‍ നമുക്കിതിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാൽ കുടിച്ചാൽ ബുദ്ധശക്തി കൂട്ടും...

പാൽ കുടിച്ചാൽ ബുദ്ധശക്തി കൂട്ടും...


പശുവിന്റെ ഗുണകണങ്ങളെ കുറിച്ച് കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ വാർത്താ കുറിപ്പ് നേരത്തെ വിവാദമായിരുന്നു. ദിവസവും പാൽ കതുടിച്ചാൽ മറവി രോഗം ഇല്ലതാകും എന്നതിൽ തുടങ്ങി ചലച്ചിത്ര താരങ്ങളുടെ ഗ്വാമറിനു പിന്നിൽ വരെ പശുവും പശു ഉൽപ്പന്നങ്ങളുമുണ്ടെന്നായിരുന്നു ശാസ്ത്ര കേന്ദ്രം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.

പശുവളർത്തൽ പ്രോത്സാഹിപ്പിക്കാൻ

പശുവളർത്തൽ പ്രോത്സാഹിപ്പിക്കാൻ


പശുവളർത്തൽ പ്രോത്സാഹിപ്പിക്കുക, പശുമൂത്രത്തിന്റെ ഔഷധ ഗുണങ്ങൾ പ്രചരിപ്പിക്കുക എന്നിവ ലക്ഷ്യം വെച്ചായിരുന്നു ശാസ്ത്ര കേന്ദ്രം ഇത്തരത്തിൽ ഒരു വാർത്താ കുറിപ്പ് പുറത്തിറക്കിയത്. ജൈവകൃഷി പ്രചരിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ശാന്തിനികേതൻ എന്ന സംഘടനയുമായി ചേർന്നാണ് മേഖലാ ശാസ്ത്ര കേന്ദ്രം ഗോദാന പരിപാടി നടത്തിയിരുന്നത്.

വിറ്റാമിൻ ബി12

വിറ്റാമിൻ ബി12

പശുവിൻ പാലിൽ ബിറ്റാമിൻ ബി12 ധാരാളമുണ്ട്. മറവി രോഗത്തെ മാറ്റാൻ ഇതുമതിയെന്നാണ്, ശാന്തി നികേതൻ ഡയറക്ടർ ഷാജു ഭായിയും മേഖല ശാസ്ത്ര കേന്ദ്രം ഡയറക്ടറും ചേർന്നിറക്കിയ വാർത്താ കുറിപ്പിലുള്ളത്. വേദങ്ങളിലും ഉപനിഷത്തുക്കളിലും അഷ്ടാംഗഹൃദയത്തിലും സഹസ്രയോഗത്തിലും പശുവിന്റെ വിശുദ്ധിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

കാൻസർ ഭേദമാക്കാം...

കാൻസർ ഭേദമാക്കാം...


കാൻസറിനെ പോലും ഭേദമാക്കാനുള്ള ഔഷധമൂല്യമുണ്ട്, പശുവിൻ മൂത്രത്തിനെന്നും വാർത്താ കുറിപ്പിലുണ്ടായിരുന്നു. ചലച്ചിത്ര താരങ്ങളുടെ ഗ്ലാമറിന് അവർ കടപ്പെട്ടിരിക്കുന്നത് പശുവിൻ മൂത്രത്തോടാണെന്ന വാദവും നിരത്തുന്നുണ്ട്. പശുവിവാദവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് മന്ത്രിസഭയിലെ ഒരു സർക്കാർ സ്ഥാപനം ഇത്തരത്തിൽ പരാമർശം നടത്തിയിരുന്നത്.

English summary
Cow urine to be used in medicines and treatment of cancer: Union Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X