കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമവിരുദ്ധമായി 1700 അറവുശാലകള്‍, ബെംഗളൂരിനെ ഉത്തര്‍പ്രദേശ് മാതൃകയാക്കും

ബെംഗളൂരിനെ ഉത്തര്‍പ്രദേശ് മാതൃകയാക്കാന്‍ ഒരുങ്ങി ഹിന്ദുസംഘടനകള്‍. ബെംഗളൂരില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കെതിരെയാണ് ഹിന്ദു സംഘടനകള്‍ രംഗത്ത് എത്തിയത്.

  • By Akhila
Google Oneindia Malayalam News

ബെഗംളൂരു: ബെംഗളൂരിനെ ഉത്തര്‍പ്രദേശ് മാതൃകയാക്കാന്‍ ഒരുങ്ങി ഹിന്ദുസംഘടനകള്‍. ബെംഗളൂരില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കെതിരെയാണ് ഹിന്ദു സംഘടനകള്‍ രംഗത്ത് എത്തിയത്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന 1700 അറവുശാലകള്‍ പൂട്ടാനാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഗോ സംരക്ഷണ പ്രകോഷ്ട, കര്‍ണാടക ഗോശാല ഫെഡറേഷന്‍ തുടങ്ങിയ മൃഗസംരക്ഷണ സംഘടനകളാണ് ആവശ്യം മുന്നോട്ട് വെച്ചത്.

cow-slaughter

1997ലെ കര്‍ണ്ണാടക ഹൈക്കോടതി വിധി പ്രകാരം അറവുശാലകള്‍ നഗരത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരാമാണ് നഗര പരിധിയില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ഇപ്പോള്‍ മൃഗസംരക്ഷണ സംഘടനകള്‍ ആവശ്യപ്പെട്ടത്.

ഉത്തര്‍പ്രദേശില്‍ ഇറച്ചിക്കടക്കാര്‍ സ്വയം കടകള്‍ അടസച്ചുപൂട്ടിയ മാതൃക പിന്തുടരണമെന്ന് കര്‍ണാടക ഗോശാല ഫെഡടറേഷന്‍ നേതാവ് രാഘവേന്ദ്ര പറഞ്ഞു. യോഗി ആദിത്യനാഥിനെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കെജെ ജോര്‍ജ് പറഞ്ഞു.

English summary
Cow vigilantes go after meat shops in Bengaluru, say 1,700 are illegal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X