കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയിലും പശുവിന്റെ പേരില്‍ ദളിത് പീഡനം; അക്രമം പൊലീസ് സാന്നിധ്യത്തില്‍

Google Oneindia Malayalam News

ചിക്കമംഗ്ലൂര്‍: ഗുജറാത്തില്‍ പശുവിന്റെ തുകല്‍ ഉരിഞ്ഞെന്ന് ആരോപിച്ച് നാല് ദളിത് യുവാക്കളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയരുന്നതിനിടെ കര്‍ണാടകയിലും സമാന സംഭവം. പശുവിനെ മോഷ്ടിച്ച് കൊന്നു തിന്നു എന്നാരോപിച്ചാണ് അഞ്ച് ദളിതരെ സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി കൂട്ടമായി മര്‍ദ്ദിച്ചത്.

ജയപുര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ശാന്തിപുരയില്‍ ജുലായ് പത്തിനായിരുന്നു ആക്രമമുണ്ടായത്. എന്നാല്‍ സംഘപരിവാര്‍ ഭീഷണിയും പോലീസിന്റെ അനാസ്ഥയും കാരണം വിവരം പുറത്ത് വന്നിരുന്നില്ല. മനുഷ്യവകാശ പ്രവര്‍ത്തകര്‍ ഇടപെട്ടതുകൊണ്ടാണ് ഇപ്പോള്‍ വിവരം പുറത്ത് വന്നത്. ബലരാജ്, മുത്തപ്പ, ധനുഷ്, സന്ദീപ്, രമേഷ്, എന്നിവരെയാണ് സംഘടിതമായി വീടുകയറി ആക്രമിച്ചത്. അഞ്ച് പേരും കര്‍ഷകരാണ്.

അക്രമം പശുവിനെ മോഷ്ടിച്ചതിന്

അക്രമം പശുവിനെ മോഷ്ടിച്ചതിന്

പശുവിനെ മോഷ്ടിച്ച് കൊണ്ട് വന്ന് കൊന്ന് തിന്നുകയാണല്ലേ എന്ന് ആക്രോശിച്ചായിരുന്നു തങ്ങളെ മര്‍ദ്ദിച്ചതെന്ന് മര്‍ദ്ദനമേറ്റ ബലരാജ് പറഞ്ഞു. ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു അക്രമം നടന്നത്.

മര്‍ദ്ദനത്തിനു പിന്നാലെ കേസും

മര്‍ദ്ദനത്തിനു പിന്നാലെ കേസും

ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് പിന്നാലെ പോലീസ് മര്‍ദ്ദനമേറ്റവരില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കര്‍ണാടക പശു സംരക്ഷണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അക്രമികള്‍ സ്വതന്ത്രര്‍

അക്രമികള്‍ സ്വതന്ത്രര്‍

പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ വീട് കയറി നടത്തിയ അക്രമത്തിന് കേസ് എടുത്തില്ല.

പോലീസിന് ഒന്നും പറയാനില്ല

പോലീസിന് ഒന്നും പറയാനില്ല

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബലരാജ് പിന്നീട് ബംജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ല. അക്രമം നടന്നതായി പോലീസ് സമ്മതിക്കുന്നുണ്ടെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ കുറിച്ച് പോലീസ് ഒന്നും പറയുന്നില്ല.

ഇടപെട്ടത് മനുഷ്യാവകാശ സംഘടനകള്‍

ഇടപെട്ടത് മനുഷ്യാവകാശ സംഘടനകള്‍

മനുഷ്യാവകാശ സംഘടനയായ കോമു സൗഹാര്‍ദ
വെദികെ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് ദളിതര്‍ക്ക് നേരെയുള്ള അക്രമം പുറത്ത് എത്തിച്ചത്.

English summary
AFTER INITIALLY filing a case against three members of a Dalit family in Karnataka’s Chikmagalur district on suspicion of cattle theft and cow slaughter, local police have booked seven members of Bajrang Dal’s local unit on charges of raiding their home and attacking the Dalit family members.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X