കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് കൈവശം വെച്ചതിന് ക്രൂര മർദ്ദനം; ഗോരക്ഷാ പ്രവർത്തകർ വധഭീഷണി മുഴക്കി, ബീഫ് വിററവരും അറസ്റ്റിൽ

Google Oneindia Malayalam News

ലഖ്നോ: മധ്യപ്രദേശിലെ സിയോനിയിൽ ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. ഗോരക്ഷകർ വധഭീഷണി മുഴക്കിയതിനാലാണ് സംഭവം പോലീസിൽ പറയാതിരുന്നതെന്ന് മർദ്ദനത്തിന് ഇരയായവർ കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ മെയ് 22നാണ് ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് ഒരു മുസ്ലീം യുവാവ് ഉൾപ്പെടെ 3 പേർക്ക് നേരെ ആക്രമണം നടന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീയോട് ജയ് ശ്രീ റാം എന്ന് ഉച്ചത്തിൽ വിളിക്കുവാനും അക്രമികൾ ആവശ്യപ്പെട്ടു. ഇവരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.സംഭവത്തില‍ പ്രതിഷേധം ഉയർന്നതോടെ ഗോ സംരക്ഷകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിങ്ങളെന്നെ ബിജെപിയാക്കി' അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയുടെ രണ്ടാംഭാഗം ഉടൻ പ്രതീക്ഷിക്കാം, കുറിപ്പ്നിങ്ങളെന്നെ ബിജെപിയാക്കി' അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയുടെ രണ്ടാംഭാഗം ഉടൻ പ്രതീക്ഷിക്കാം, കുറിപ്പ്

cow

ശുഭ ബാഘേൽ എന്നയാളാണ് പ്രതികളിൽ പ്രധാനി. സംഭവം പോലീസിൽ പറഞ്ഞാൽ ജീവനെടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായി മർദ്ദനമേറ്റവർ പറയുന്നു. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം അറിയുന്നതെന്നാണ് പോലീസും പറയുന്നത്. മർദ്ദനമേറ്റവർക്കെതിരെ ഗോവധ നിരോധന നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.

ശ്രീ റാം സേനയുടെ സിയോനി ജില്ലാ പ്രസിഡന്റാണ് ശുഭം ബാഗൽ. ഇവർ ജബൽപൂരിലേക്ക് കടക്കാന് ശ്രമിക്കുന്നതിനിടെ പോലീസ് അവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മർദ്ദനമേറ്റവർക്ക് ഗോമാംത്സം വിറ്റ രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേ സമയം ബാഘേലിന് ചില ക്രിമിനൽ ബന്ധങ്ങൾ ഉള്ളതിനെ തുടർന്ന് ഇയാളെ കഴിഞ്ഞ മാസം പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നതായി ശ്രീ റാം സേനാ ദേശീയ ഉപാധ്യക്ഷൻ ആകാശ് സഫേൽക്കർ പറയുന്നു.

English summary
Cow vigilantism in Madhyapradesh, Police came to know about the incident only after video went viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X