Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് ഇന്ത്യന്‍ മുജാഹിദ്ദീന്റെ സഹായം?

ലഖ്‌നൊ: അധികാരത്തിലെത്താന്‍ വേണ്ടി ഇന്ത്യന്‍ മുജാഹിദ്ദീന്റെ സഹായം പോലും പറ്റാന്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി. ഉത്തര്‍ പ്രദേശിലെ ബഹ്രായിച്ചില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് മോഡി കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ നിശിതമായി വിമര്‍ശിച്ചത്.

രാഷ്ട്രീയ യുദ്ധങ്ങള്‍ ജയിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് സി ബി ഐയെ ദുരുപയോഗം ചെയ്യുകയാണ്. ഗുജറാത്തില്‍ എന്ന തോല്‍പിക്കാന്‍ വേണ്ടി മൂന്ന് വട്ടം സാധ്യമായ എല്ലാ കളികളും കളിച്ചു. എന്നിട്ടും ഫലമുണ്ടാകാതെ വന്നപ്പോള്‍ സി ബി ഐയെും ഇന്ത്യന്‍ മുജാഹിദ്ദീനെയും കൂട്ടുപിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് - മോഡി കുറ്റപ്പെടുത്തി.

modi-rally

പട്‌നയിലെ സീരിയല്‍ ബോംബ് സ്‌ഫോടനങ്ങളെ പരാമര്‍ശിക്കവേയാണ് മോഡി ഇന്ത്യന്‍ മുജാഹിദ്ദീനെക്കുറിച്ച് പറഞ്ഞത്. ഒക്ടോബര്‍ 27 ന് നടന്ന ഹുങ്കാര്‍ റാലി ദിവസം വിവിധ സ്ഥലങ്ങളിലായി ഉണ്ടായ സ്‌ഫോടനങ്ങളില്‍ പെട്ട് പട്‌നയില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബോംബും വെടിയുണ്ടയുമായ രാഷ്ട്രീയം കളിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം. കളി എന്നോട് വേണ്ട. നിങ്ങള്‍ കരുതുന്ന ആളല്ല ഞാന്‍. ഭീഷണിക്ക് മുന്നിലോ തീവ്രവാദികള്‍ക്ക് മുന്നിലോ കീഴടങ്ങുന്ന ആളല്ല താന്‍ - മോഡി പറഞ്ഞു. ജനാധിപത്യരീതിയില്‍ തന്നെ തോല്‍പിക്കാന്‍ ശ്രമിക്കൂ എന്ന് മോഡി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.

തന്റെ റാലികള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാധ്യമങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതായും മോഡി ആരോപിച്ചു. ഹുങ്കാര്‍ റാലിക്ക് പട്‌നയില്‍ കിട്ടിയ സ്വീകരണമാണ് കോണ്‍ഗ്രസിനെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്. അന്നേ ദിവസം ദില്ലിയില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിയെ ചാനലുകള്‍ തിരിഞ്ഞുനോക്കാത്തതതിന്റെ ചൊരുക്കാണതെന്നും മോഡി കളിയാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+