പശു സംരക്ഷണം വാക്കുകളിൽ മാത്രം? പട്ടിണിമൂലം ചത്തു വീണത് 200 പശുക്കൾ!!! ബിജെപി നേതാവ് അറസ്റ്റിൽ
ഛത്തീസ്ഗഢ് രാജ്യ ഗോസേവാ ആയോഗിന്റെ റിപ്പോര്‍ട്ട പ്രകാരമാണ് ഹരിഷ് ശര്‍മയെ അറസ്റ്റ് ചെയ്തത്.
റായ്പൂർ: ബിജെപി നേതാവിന്റെ ഗോസംരക്ഷണശാലയിൽ ഭക്ഷമം കിട്ടാതെ പശുക്കൽ കൂട്ടത്തോടെ ചത്ത സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി നേതാവ് ഹരിഷ് വർമയാണ് അറസ്റ്റിലായത്.ഗോ സേവാ ആയോഗിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഭക്ഷണവും മരുന്നു കിട്ടാതെ 200 ഓളം പശുക്കളാണ് ചത്തതായാണ് റിപ്പോർട്ട്. എന്നാൽ 27 പശുക്കൾ മാത്രമാണ് ചത്തതെന്നാണ് ഔദ്യോഗിക കണക്ക്.എന്നാൽ ഒട്ടേറെ പശുക്കളുടെ ശവം കണ്ടതായും പശുക്കളെ ഗോശാലക്ക് സമീപം തന്നെ മറവ് ചെയ്തുവെന്നും ഗ്രാമവാസികൾ പറയുന്നു.

പശുക്കൾ ചത്തത് പട്ടിണിയിൽ
ഛത്തീസ്ഗഢിലെ ഗോശാലയിൽ പശുക്കൾ കൂട്ടത്തോടെ മരിക്കാൻ കാരണം പട്ടിണി മൂലമാണെന്നു റിപ്പോർട്ട്. പശുകൾക്ക് ശരിയായ ഭക്ഷണവും മരുന്നു മറ്റു സൗകര്യങ്ങളും ലഭിക്കാത്തതിനെ തുടർന്നാണ് പശുക്കൾ കൂട്ടത്തോടെ ചത്തത്.

ചത്തത് 200 ഓളം പശുക്കൾ
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ തന്നെ 200 ഓളം പശുക്കളാണ് ഇവിടെ നിന്ന് ചത്തുവെന്ന് റിപ്പോർട്ട്. എന്നാൽ 27 പശുക്കൾ മാത്രമാണ് ഇവിടെ നിന്ന് ചത്തിട്ടുള്ളുവെന്നാണ് ഔദ്യോഗിക കണക്കു. എന്നാൽ ഗോശലയിൽ നിന്ന് പശുക്കളുടെ ശവം കണ്ടതായും ചത്ത പശുക്കളെ ഗോശാലയ്ക്ക് സമീപം തന്നെ മറവ് ചെയ്‌തെന്നും ഗ്രാമവാസികള്‍ പറഞ്ഞു.

ബിജെപി നേതാവിനെതിരെ പരാതി
പശുക്കൾ ചത്ത സംഭവത്തിൽ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ഗോ സേവാ ആയോഗിന്റെ പരാതി പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഗ്രമവാസികളുടെ പരാതി
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഗോശാലക്കു സമീപം മണ്ണുമാന്തി യത്രങ്ങൾ പ്രവർത്തിച്ചിരുന്നതായി പ്രദേശവാസികൽ പറയുന്നു. ഇതിനെ തുടർന്ന് മാധ്യമപ്രവർത്തകർക്ക് ഇതു സംബന്ധിച്ച് വിവരം നൽകിയിരുന്നു. സംഭവ സ്ഥലം പരിശോധിച്ചപ്പോൾ നിരവധി കുഴികൾ എടുത്തതിന്റേയും കൂടാതെ പശുക്കളുടെ ജഡങ്ങളും കണ്ടെത്തിയിരുന്നുവെന്ന് ഗ്രമവസി പറയുന്നു.

സ്ഥിരീകരിച്ച് ഡോക്ടർ
പശുക്കളെ കുഴിച്ചുമൂടിയ സ്ഥലം സന്ദർശിച്ച ഡോക്ടറ്‍ പശുക്കൾ ചത്തത് ഭക്ഷണം ലഭിക്കാത്തതുമൂലമാണെന്നു സ്ഥിരീകരിച്ചിരുന്നു.27 പശുക്കളുടെ ജഡങ്ഹൽ പോസ്റ്റുമോർട്ടം നടത്തിയതായും ബാക്കിയുള്ളവയെ മറവ് ചെയ്തതുകൊണ്ട് പോസ്റ്റ്മോർട്ടം ചെയ്യാൻ സാധിച്ചില്ലെന്നും ജില്ല മൃഗസംരക്ഷണ ഡയറക്ടർ പറഞ്ഞു.

പശുക്കൾ ചത്തത് അപകടത്തിൽ
എന്നാൽ അധികൃതരുടെ വാദം ബിജെപി നേതാവ് തള്ളിയിട്ടുണ്ട്. ഗോശാലയുടെ മതിൽ ഇടിഞ്ഞു വീണാണ് പശുക്കൾ ചത്തതെന്ന് ഹരീഷ് വർമ പറയുന്നു.ഗോശാലക്കായി കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാരിനോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും പണം നൽകിയിരുന്നില്ല.220 പശുക്കളെ പാർപ്പിക്കാൻ സൗകര്യമുള്ള ഗോശാലയിൽ 650 പശുക്കളെ യാണ് പാർപ്പിച്ചിരുന്നത്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications