അത് ആധാറല്ല ഹേ! പശുവിന് ആധാറെന്ന് പറഞ്ഞ് സ്വയം ട്രോള്‍ ആയി മാറുന്ന ട്രോളന്മാര്‍.. എന്തൊരു ദുരന്തം!
രാജ്യത്തെ പശുക്കള്‍ക്കും പോത്തുകള്‍ക്കും തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പാടാക്കുന്നു എന്ന് കേട്ടാലും ആളുകള്‍ നരേന്ദ്ര മോദിയെ ട്രോള്‍ ചെയ്യും. അതും ആധാര്‍ കൊടുക്കുന്നു എന്ന് പറഞ്ഞ് തന്നെ ട്രോള്‍ ചെയ്യും.
രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല, വലിയ വലിയ ബുദ്ധിജീവി സെലിബ്രിറ്റികള്‍ വരെ പശുവിന് ആധാര്‍ എന്നും പറഞ്ഞ് മോദിയെ കളിയാക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ട്രോളന്മാരെ പറഞ്ഞിട്ട് എന്ത് കാര്യം. കാണൂ, പശു ആധാര്‍ ട്രോളുകള്‍.

ശറപറാന്ന്
ചെറിയൊരു ആധാര്‍ കാര്‍ഡ്, ചെവിയിലൊരു തിരിച്ചറിയല്‍ കാര്‍ഡ്. പാല്‍ ശറപറാന്ന് പോരും.

പശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ്
ഒരു വര്‍ഷമായി ഞാനിവിടെ ആധാറില്ലാതെ നടക്കുന്നു.

നാലാളും കൂടി എങ്ങോട്ടാ
ഗോമാതാക്കളെ ആധാര്‍ എടുക്കാന്‍ കൊണ്ടുപോകുവാ

ആധാര്‍ കാര്‍ഡാണെന്ന്
ആനിമല്‍ ഹെല്‍ത്ത് കാര്‍ഡ് ആധാര്‍ കാര്‍ഡാണെന്ന് ആര് പറഞ്ഞു

പാസ്‌പോര്‍ട്ട്
ആധാര്‍ കാര്‍ഡായി ഇനി പാസ്‌പോര്‍ട്ട് എടുക്കണം

ദാനം കിട്ടിയ പശു
വെറുതെ കിട്ടിയ പശുവിന് ആധാര്‍ ഉണ്ടോ എന്ന് നോക്കരുത്

ചിന്‍ അപ്പ്
ആധാറിന് വേണ്ടി ഫോട്ടോ എടുക്കാന്‍ മഹേഷിന്റെ സ്റ്റുഡിയോയില്‍ പോയ പശു

ആധാര്‍ കാര്‍ഡല്ലേ
പശൂന്റെ ഹെല്‍ത്ത് കാര്‍ഡ് കാണിച്ചാല്‍ എങ്ങനാ ദാസപ്പാ ജിയോ കണക്ഷന്‍ കിട്ടുന്നേ

ഉമ്പേ.. ഒന്ന് ചിരിച്ചേ
ഒച്ച ഫോട്ടോയില്‍ കിട്ടില്ല മിഷ്ടര്‍. അവന്റൊരു ഉമ്പേ..

ഉമ്പേ ഉമ്പേ ഉമ്പേ...
ആധാര്‍ കാര്‍ഡ് അനുവദിച്ച ബി ജെ പിക്ക് നന്ദി പറയുന്ന പശു.

ശരിക്കും എന്തിനാ
പശുവിന് എന്തിനാ ആധാര്‍. എന്തിനാണെന്ന്. അല്ല ശരിക്കും എന്തിനാ

അടുത്താഴ്ച ഇല്ല
അടുത്താഴ്ച കാലന് പശുവിനെയും കൊണ്ട് ആധാര്‍ എടുക്കാന്‍ പോകണം അല്ല പിന്നെ

പോയി ന്യായീകരിക്കെടാ
ഇന്ന് മുതല്‍ പോയി പശുവിന്റെ ആധാര്‍ ന്യായീകരിച്ചിട്ട് വാ

കാലിഫോര്‍ണിയ
നിങ്ങള്‍ കളിയാക്കി നടന്നോ അമേരിക്കയില്‍ കാലികള്‍ക്കായി ഒരു സംസ്ഥാനം തന്നെ ഉണ്ട്

തിന്നാനാണോ
പശുവിന് ഉദ്യോഗസ്ഥര്‍ ആധാര്‍ കാര്‍ഡ് കൊടുക്കുന്നത് അതിന് തിന്നാനാണോ

രാവിലെ പോകും
ഞാന്‍ രാവിലെ ആധാര്‍ കാര്‍ഡിന് അപേക്ഷ കൊടുക്കാന്‍ പോകും - ഒരു പശു അവലോകനം












Click it and Unblock the Notifications