കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക്കെതിരെ അവഹേളനുവമായി സുഗതന്; ദുഖമുണ്ടെങ്കിലും ശല്യമൊഴിഞ്ഞു കിട്ടിയെന്നു ചിന്തിക്കുന്ന മകൻ

Google Oneindia Malayalam News

കോഴിക്കോട്: കേരള നിയമസഭയില്‍ മറ്റാര്‍ക്കും എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയാത്ത നിരവധി റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി വിടവാങ്ങിയത്. ഇന്നെലെ വൈകിട്ട് 4.57ഓട് കൂടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കെഎം മാണിയുടെ അന്ത്യം.

<strong>അന്ന് നിങ്ങള്‍ ഇറക്കി വിട്ട അതേ ശ്രീധന്യ, മന്ത്രി എകെ ബാലനെ പൊളിച്ചടുക്കി കുറിപ്പ്</strong>അന്ന് നിങ്ങള്‍ ഇറക്കി വിട്ട അതേ ശ്രീധന്യ, മന്ത്രി എകെ ബാലനെ പൊളിച്ചടുക്കി കുറിപ്പ്

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു 86 വയസ്സുകാരനായ കെഎം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് അദ്ദേഹത്തെ ഡയാലിസിസ് വിധേയനാക്കുകകായിരുന്നു. ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും വൈകീട്ടോടെ ആരോഗ്യനില വീണ്ടും വഷളായി അദ്ദേഹം മരണത്തിന് കീഴടങ്ങികയായിരുന്നു.

രാഷ്ട്രീയ വ്യത്യാസം മറന്ന്

രാഷ്ട്രീയ വ്യത്യാസം മറന്ന്

കേരള രാഷ്ട്രീയത്തിലെ അതികായകരില്‍ ഒരാളായ കെഎം മാണിയുടെ നിര്യാണത്തില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ചുള്ള അനുശോചന പ്രവാഹമാണ് എല്ലായിടത്ത് നിന്നും ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടേയുള്ളവര്‍ മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

സിപി സുഗതന്‍

സിപി സുഗതന്‍

എന്നാല്‍ മാണിയുടെ നിര്യാണത്തിന് പിന്നാലെ ഹിന്ദു പാര്‍ലമെന്‍റ് നേതാവ് നവോത്ഥാന മതിലിന്‍റെ സംഘാടകരില്‍ ഒരാളുമായ സിപി സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.

ദുഃഖമുണ്ടെങ്കിലും

ദുഃഖമുണ്ടെങ്കിലും

'ദുഃഖമുണ്ടെങ്കിലും ശല്യമൊഴിഞ്ഞെന്ന് ചിന്തിക്കുന്ന മകന്' എന്നായിരുന്നു മാണിയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സിപി സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടെ വലിയ പ്രതിഷേധമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്.

വനിതാ മതില്‍ പടുതുയര്‍ത്തിയത്

വനിതാ മതില്‍ പടുതുയര്‍ത്തിയത്

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അത് പ്രകടിപ്പേണ്ട അവസം ഇതല്ലെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ഒരു വ്യക്തി മരിച്ച് മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പ് അദ്ദേഹത്തെ അവഹേളിക്കുന്ന താങ്കള്‍ ഒക്കെയാണല്ലോ നവോത്ഥാന വനിതാ മതില്‍ പടുതുയര്‍ത്തിയത് എന്നായിരുന്നു ചിലരുടെ ചോദ്യം.

വലിയ പ്രതിഷേധം

വലിയ പ്രതിഷേധം

സംഭവം വിവാദമായതോടെ ഫേസ്ബുക്ക് കുറിപ്പ് സുഗതന്‍ പിന്‍വലിച്ചെങ്കിലും അതിനോടകം പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. സാമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് സിപി സുഗതനെതിരെ ഇപ്പോഴും തുടരുന്നത്.

ന്യൂസിലാന്‍ഡ് സ്ഫോടനം

ന്യൂസിലാന്‍ഡ് സ്ഫോടനം

നേരത്തെ ന്യൂസിലാന്‍ഡ് മസ്ജിദില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സുഗതന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും വലിയ വിവദങ്ങള്‍ക്കായിരുന്നു ഇടയാക്കിയത്. 49 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ അങ്ങേയറ്റം വര്‍ഗീയ വത്കരിച്ചായിരുന്നു സുഗതന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

കൊടുത്താല്‍ കൊല്ലത്തും കിട്ടും

കൊടുത്താല്‍ കൊല്ലത്തും കിട്ടും

'കൊടുത്താല്‍ കൊല്ലത്തും കിട്ടും, അതാണ് പ്രകൃതിയുടെ നിയമം. ഐഎസ് ക്രൂരതകള്‍ ഉണ്ടാക്കുന്ന ദുഷ്ടഫലം' എന്നായിരുന്നു സുഗതന്‍റെ കുറിപ്പ്. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഈ പോസ്റ്റും സുഗതന്‍ പിന്‍വലിച്ചിരുന്നു.

അതേസമയം

അതേസമയം

അതേസമയം, പതിനായിരങ്ങളുടെ അത്യാഞ്ജലി ഏറ്റുവാങ്ങിക്കൊണ്ട് കെഎം മാണിയുടെ മൃതദേഹം ഇന്ന് വിലാപയാത്രയായി കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോവുകയാണ്. 12 മണിയോടെ കോട്ടയം പാര്‍ട്ടി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

പൊതുദര്‍ശനം

പൊതുദര്‍ശനം

തുടര്‍ന്ന് കോട്ടയം തിരുനക്കര മൈതാനത്തും പൊതുദര്‍ശനമുണ്ടാകും. പിന്നീട് സ്വദേശമായ മരങ്ങാട്ടുപള്ളിയിലും പാല മുന്‍സിപ്പല്‍ ടൗണ്‍ഹാളിലും പൊതുദര്‍ശനമുണ്ടാവും. ഇതിന് ശേഷം പാലായിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകീട്ട് 3 ന് പാല കത്തീഡ്രലില്‍ പള്ളിയില്‍ സംസാരിക്കും.

അന്ത്യോപചാരമര്‍പ്പിച്ചു

അന്ത്യോപചാരമര്‍പ്പിച്ചു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പിജെ ജോസഫ്, കെ ബാബു തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ ഇന്നലെ കൊച്ചിയിലെ ആശുപത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ്; ആലത്തൂരിനെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
cp sugathan facebook post about km mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X