കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനുദിക്കുക ഡെമോക്ലീസിന്റെ വാള്‍ കൊണ്ടായിരിക്കും... ബില്ലില്‍ ബിനോയ് വിശ്വം പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പൗരത്വ ബില്ലില്‍ നിലപാട് ആവര്‍ത്തിച്ച് സിപിഐയും ജെഡിഎസ്സും. രാജ്യസഭയില്‍ പ്രതിപക്ഷം ബില്ലിനെതിരെ കടുത്ത എതിര്‍പ്പ് അറിയിക്കുന്ന സാഹചര്യത്തിലാണ് ഇവരുടെ പ്രതികരണം. മതേതര ഇന്ത്യയുടെ മുകളില്‍ തൂങ്ങി കിടക്കുന്ന ഡെമോക്ലീസിന്റെ വാള്‍ കൊണ്ടായിരിക്കും നാളെ സൂര്യന്‍ ഉദിക്കുകയെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു.

1

മതത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെടുക്കാന്‍ തുടങ്ങിയാല്‍ അത് ഇന്ത്യയുടെ അവസാനമായിരിക്കും. ഇന്ത്യക്ക് മതമില്ല. അതുകൊണ്ട് ഇന്ത്യയെ കൊല്ലരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഒരു ഹിന്ദുരാഷ്ട്രമാണോ നിര്‍മിക്കപ്പെടുന്നതെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. രാജ്യത്തിന്റെ മതേതര നയത്തില്‍ വെള്ളം ചേര്‍ക്കുന്നതാണ് പൗരത്വ ബില്ലെന്ന് ജെഡിഎസ്സ് അംഗ് കുപേന്ദ്ര റെഡ്ഡിയും ആരോപിച്ചു. ബില്ലിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും, സൂക്ഷ്മ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്നും റെഡ്ഡി ആവശ്യപ്പെട്ടു.

അതേസമയം ബില്ലിനെ നേരത്തെ തന്നെ ആംആദ്മി പാര്‍ട്ടിയും എതിര്‍ത്തിരുന്നു. ബാബാ സാഹേബ് അംബേദ്ക്കര്‍ തയ്യാറാക്കിയ ഭരണഘടനയ്ക്കും മഹാത്മാ ഗാന്ധിയുടെയും ഭഗത് സിംഗിന്റെയും സ്വപ്‌നങ്ങള്‍ക്കും എതിരാണ് ബില്ലെന്നും എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു. എന്‍ആര്‍സി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് ബംഗ്ലാദേശിനെ ബാധിക്കില്ലെന്നുമാണ് അവര്‍ പറഞ്ഞത്. അപ്പോള്‍ ഈ അനധികൃത കുടിയേറ്റക്കാര്‍ എങ്ങോട്ട് പോകുമെന്നും സഞ്ജയ് സിംഗ് ചോദിച്ചു.

ബംഗ്ലാഗദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതായി നിങ്ങള്‍ പറയുന്നു. ഷെയ്ഖ് ഹസീനമുമായി മോദി പലതവണ ചര്‍ച്ച നടത്തിയിട്ടും ഇക്കാര്യം അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലേയെന്നും സഞ്ജയ് സിംഗ് ചോദിച്ചു. അതേസമയം രാജ്യസഭയില്‍ അമിത് ഷാ ബില്ല് എന്ത് വന്നാലും പാസാക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്ന ആവശ്യത്തിലാണ് ആദ്യം തീരുമാനമെടുക്കുക. ഇതിനിടെ ശിവസേന അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയതും ഞെട്ടിച്ച നടപടിയായിരുന്നു.

മുസ്ലീങ്ങള്‍ വന്നാലേ മതേതരമാകൂ എന്നില്ല, പലതും തിരുത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് അമിത് ഷാമുസ്ലീങ്ങള്‍ വന്നാലേ മതേതരമാകൂ എന്നില്ല, പലതും തിരുത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് അമിത് ഷാ

English summary
cpi against citizenship amendment bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X