കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത (83) അന്തരിച്ചു !! അന്ത്യം കൊല്‍ക്കത്തയില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. കൊല്‍ക്കത്തയിലെ വസതിലായിരുന്നു അന്ത്യം. വൃക്ക,ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ ന്യൂടൗണിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്.

gurudasdasgupta-

എണ്‍പതുകളിലാണ് ഗുരുദാസ് ദാസ് ഗുപ്തയുടെ നീണ്ട രാഷ്ട്രീയ ജീവിതത്തിന് തുടക്കമാകുന്നത്. 1985 ൽ അദ്ദേഹം രാജ്യസഭയിൽ അംഗമായി. 2001-ൽ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (എഐടിയുസി) ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.2004 ൽ പശ്ചിമ ബംഗാളിലെ പൻസ്‌കുരയിൽ നിന്നും അദ്ദേഹം ലോക്സഭയിലെത്തി. 2009 ലും അദ്ദേഹം ലോക്സഭാംഗമായി. പശ്ചിമ ബംഗാളിലെ ഘട്ടാലിൽ നിന്നായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്.

2 ജി സ്പെക്ട്രം കേസിൽ സംയുക്ത പാര്‍ലമെന്‍ററി സമിതി ( ജെപിസി) അംഗമായിരുന്ന അദ്ദേഹം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻ‌മോഹൻ സിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു. ടെലികോം ലൈസൻസുകൾ വിതരണം ചെയ്യുന്നതിലെ ക്രമക്കേടുകളെക്കുറിച്ച് മൻ‌മോഹൻ സിങ്ങിന് അറിവുണ്ടായിരുന്നുവെന്നായിരുന്നു ഗുരുദാസ് ഗുപ്തയുടെ കണ്ടെത്തല്‍.

പാർലമെന്‍റേറിയനായുള്ള 25 വർഷം നീണ്ടുനിന്ന കാലഘട്ടത്തില്‍ നിരവധി സുപ്രധാന വിഷയങ്ങൾ അദ്ദേഹം സഭയില്‍ ഉന്നയിച്ചിരുന്നു. എംപിയായിരുന്ന കാലയളവില്‍ സഭയില്‍ സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം.2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നല്ല താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാത്രമാണ് വിരമിക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇല്ലാത്ത ക്യാന്‍സറിന്‍റെ പേരില്‍ പണപ്പിരിവ്; വിവാദത്തില്‍ പ്രതികരണവുമായി ശ്രീമോള്‍ മാരാരിഇല്ലാത്ത ക്യാന്‍സറിന്‍റെ പേരില്‍ പണപ്പിരിവ്; വിവാദത്തില്‍ പ്രതികരണവുമായി ശ്രീമോള്‍ മാരാരി

ഇല്ലാത്ത രോഗത്തിന്‍റെ പേരില്‍ യുവതിക്കായി പണപ്പിരിവ്;വഞ്ചിക്കപ്പെട്ടുവെന്ന് സുനിത ദേവദാസ്ഇല്ലാത്ത രോഗത്തിന്‍റെ പേരില്‍ യുവതിക്കായി പണപ്പിരിവ്;വഞ്ചിക്കപ്പെട്ടുവെന്ന് സുനിത ദേവദാസ്

'മഹാ' ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത!! നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്'മഹാ' ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത!! നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

English summary
CPI leader Gurudas Das Gupta Passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X