പത്താന്‍കോട്ട് ആക്രമണം: സിപിഎം ബിജെപിയെ കുറ്റപ്പെടുത്തുന്നത് എന്തിന്?
ദില്ലി: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരര്‍ ആക്രമണം നടത്തിയതില്‍ ബി ജെ പി എന്ത് പിഴച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബി ജെ പിയെയും കേന്ദ്രസര്‍ക്കാരിനെയും സി പി എം കുറ്റപ്പെടുത്തുമ്പോഴാണ് മേല്‍പ്പറഞ്ഞ സംശയം തോന്നുക. കേന്ദ്രത്തില്‍ ശക്തമായ സര്‍ക്കാരാണ് ഉള്ളത് എന്ന പ്രധാനമന്ത്രിയുടെ വാദം പൊളിക്കുന്നതാണ് പത്താന്‍കോട്ടിലുണ്ടായ ആക്രമണം എന്നാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്.
സി പി എം മുഖപത്രമായ ഗണശക്തിയുടെ അമ്പതാം വാര്‍ഷികാഘോഷ വേളയിലാണ് സി പി എം സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്ത് വന്നത്. ആക്രമണം നടത്തിയ എല്ലാ ഭീകരവാദികളെയും വധിച്ചു എന്ന് സര്‍ക്കാര്‍ അവകാശ വാദം ഉന്നയിച്ചെങ്കിലും രണ്ട് ഭീകരവാദികള്‍ കൂടി ബാക്കിയുണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്. ഇത് സര്‍ക്കാരിന് പറ്റിയ വീഴ്ചയാണ്.

പാകിസ്താനുമായി ചര്‍ച്ചകള്‍ പുനരാരംഭിച്ചു എന്നാണ് നരേന്ദ്ര മോദി അവകാശപ്പെടുന്നത്. പിന്നെ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. ഈ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ ആരാണ് - സീതാറാം യെച്ചൂരി ചോദിച്ചു. പുതുവത്സരപിറ്റേന്നാണ് പുലര്‍ച്ചെ 3..30ന് പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തില്‍ ഭീകരവാദികള്‍ ആക്രമണം നടത്തിയത്. പാകിസ്താനില്‍ നിന്നെത്തിയ ജയ്ഷെ മുഹമ്മദ് പ്രവര്‍ത്തകരാണ് ഇവരെന്നാണ് കരുതുന്നത്.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം












Click it and Unblock the Notifications