കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്, അണ്ണാഡിഎംകെയെ ഒതുക്കാൻ ഇടതുപക്ഷം ഡിഎംകെ ചേരിയിൽ!

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ ഇടതു പാർട്ടികൾ മുഖ്യപ്രതിപക്ഷമായ ഡിഎംകെയെ പിന്തുണക്കും

  • By Ankitha
Google Oneindia Malayalam News

കോയമ്പത്തൂർ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ ഇടതു പാർട്ടികൾ മുഖ്യപ്രതിപക്ഷമായ ഡിഎംകെയെ പിന്തുണക്കും. കോയമ്പത്തൂരിൽ ചേർന്ന സിപിഐഎം യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

ഉത്തരകൊറിയയെ നേരിടാൻ പുതിയ നീക്കവുമായി അമേരിക്ക; ഹവായ് ദ്വീപില്‍ അപായമണി പുനഃസ്ഥാപിച്ചുഉത്തരകൊറിയയെ നേരിടാൻ പുതിയ നീക്കവുമായി അമേരിക്ക; ഹവായ് ദ്വീപില്‍ അപായമണി പുനഃസ്ഥാപിച്ചു

cpim

ഡിഎംകെ സ്ഥാനാർഥി മരുതുഗണേഷിന്റെ വിജയത്തിനു വേണ്ടി മാത്രമാണ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ്, മുസ്ലീംലീഗ് തുടങ്ങിയ പാർട്ടികളും ഡിഎംകെയ്ക്കൊപ്പമുള്ളതിനാൽ അവരുമായി യോജിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തില്ലെന്നും സ്വന്തം നിലയിൽ പ്രചരണം നടത്തുമെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. ഡിസംബർ 21 നാണ് ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ബിജെപി- അണ്ണാഡിഎംകെയെ തകർക്കുക

ബിജെപി- അണ്ണാഡിഎംകെയെ തകർക്കുക

തമിഴ്നാട്ടിലെ ഭരണകക്ഷിയായ ബിജെപിയേയും അണ്ണാഡിഎംകെയേയും തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്. വിടുതലൈ ശിറുതൈകളും ഡിഎംകെയ്ക്ക് പിന്തുണ നൽകിയിട്ടുണ്ട്.

അണ്ണാഡിഎംകെ സ്ഥാനാർഥി

അണ്ണാഡിഎംകെ സ്ഥാനാർഥി

ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ അണ്ണാഡിഎംകെ മുതിർന്ന നേതാവ് ഇ മധുസൂദനനാണ് മത്സരിക്കുന്നത്. 1991 ൽ ആർകെ നഗറിൽ നിന്ന് വിജയിച്ചിട്ടുണ്ട്. അണ്ണാഡിഎംകെയിൽ ചേരിപ്പോര് രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ആർകെ നഗറിൽ മധുസൂദനനെ ഇറക്കി വിജയം പിടിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.

 ദിനകരനും തിരഞ്ഞെടുപ്പിൽ

ദിനകരനും തിരഞ്ഞെടുപ്പിൽ

ആർകെ നഗർ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ വിമത നേതാവ് ടിടിവി ദിനകരനും മത്സരിക്കുന്നുണ്ട്. നേരത്തെ അണ്ണാഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാർഥിയായിരുന്നു ദിനകരൻ. ഉപതിരഞ്ഞെടുപ്പിൽ അനധികൃതമായി പണമൊഴുക്കു കണ്ടെത്തിയതിനെ തുടർന്ന് അന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.

ജനക്ഷേമമുന്നണി

ജനക്ഷേമമുന്നണി

കഴിഞ്ഞ ഏപ്രിലിൽ നടത്താൻ തീരുമാനിച്ചിരുന്ന ആർകെ നഗർ ഉപ തിരഞ്ഞെടുപ്പിൽ സിപിഐ, സിപിഐഎം, വിടുതലൈ ശിറുതൈകള്‍ പാര്‍ട്ടിയും ചേര്‍ന്ന് ജനക്ഷേമമുന്നണിയെന്ന നിലയില്‍ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ വോട്ടർമാർക്ക്പണം പണം വിതരണം നൽകിയെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.

 അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി

അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി

2004 ൽ ഇടതു പാർട്ടികൾ ഡിഎംകെയ്ക്ക് പിന്തുണ നൽകിയിരുന്നു. അന്ന് മിക്ക പ്രതിപക്ഷ പാർട്ടികളും ഡിഎംകെയെ പിന്തുണച്ചിരുന്നു. ഇത് അന്ന് അണ്ണാഡിഎംകെ , ബിജെപി സഖ്യത്തിന് അന്ന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതു വീണ്ടും ആവർത്തിക്കാനാണ് ഡിഎംകെയുടെ നീക്കം.

English summary
The Communist Party of India (Marxist) will support the DMK candidate N. Marudu Ganesh in R.K. Nagar byelection. A decision in this regard was taken at the party’s State committee meeting held in Coimbatore on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X