കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ(എംഎൽ) നേതാവ് കെ എൻ രാധാകൃഷ്ണനെ കാണാനില്ല; അറസ്റ്റിന് പിന്നിൽ മമതാ സർക്കാരോ...?

ഭംഗോറില്‍ കർഷക റാലിയ്ക്ക് നേരെ നടന്ന വെടിവയ്പ്പിനെതിരെ പ്രതിഷേധിക്കാനായാണ് രാമചന്ദ്രൻ കൊൽക്കത്തയിലേക്ക് പോയത്

  • By Deepa
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ. എന്‍ രാമചന്ദ്രനെ കാണാതായതായി പരാതി. കല്‍ക്കത്തയിലെത്തിയ രാമചന്ദ്രനെ കുറിച്ച് ഇപ്പോള്‍ വിവരമില്ലെന്ന് കുടുംബം പറയുന്നു. പശ്ചിമ ബംഗാളിലെ ഭംഗോറില്‍ ഭൂമി ഒഴിപ്പിയ്ക്കലിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ സിപിഐ(എംഎൽ) റെഡ് സ്റ്റാറിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാനും മമതാ സര്‍ക്കാരിന്‌റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കാനുമാണ് കെ എന്‍ രാമചന്ദ്രന്‍ കൊല്‍ക്കത്തയില്‍ എത്തിയത്.

KN Ramachandran

കോഴിക്കോട് നിന്ന് യാത്ര തിരിച്ച രാമചന്ദ്രന്‍ കൊല്‍ക്കത്ത റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതായി വിവരം ഉണ്ട്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തിന്‌റെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല. രാമചന്ദ്രനെ ബംഗാള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സംശയം എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അറസ്റ്റ് ചെയ്ത് അജ്ഞാന സ്ഥലത്തേക്ക് കൊണ്ട് പോയതായും സംശയം ഉണ്ട്.

എന്നാല്‍ രാമചന്ദ്രനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകള്‍ ബംഗാള്‍ പൊലീസ് തള്ളിക്കളഞ്ഞു.

English summary
CPI(ML) Red star General Secretary KN Ramachandran Missing from calcutta. Relatives complaints that bengal police may arrested him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X