മോദിക്കെതിരെ അവകാശ ലംഘന നോട്ടീസ്; പിണറായി വിജയന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് ബിനോയ് വിശ്വം!
Recommended Video
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാർലമെന്റിൽ അവകാശ ലംഘന നോട്ടീസ്. സിപിഐ രാജ്യസഭ പാർലമെന്ററി പാർട്ടി നേതാവ് ബിനോയ് വിശ്വമാണ് അവകാശ ലംഘന നോട്ടീസ് നൽകിയത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്കിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നോട്ടീസിൽ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ തീവ്രവാദികളുണ്ടെന്ന് പിണറായി വിജയനും സമ്മതിച്ചതായാണ് പ്രധാനമന്ത്രി തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നത്. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി പിണറായി വിജയന്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്ന് ബിനോയ് വിശ്വം പറയുന്നു. എസ്ഡിപിഐ എന്ന സംഘടനയ്ക്കെതിരായിരുന്നു പിണറായി വിജയൻ പറഞ്ഞതെന്നും മത്സരത്തിൽ നുഴഞ്ഞു കയറി കുഴപ്പങ്ങളുണ്ടാക്കാൻ ഈ സംഘടന ശ്രമിക്കുന്നു എന്ന വാക്കുകൾ പ്രധാനമന്ത്രി രാഷ്ട്രീയ ലാഭത്തിനായി വളച്ചൊടിച്ചെന്നും ബിനോയ് വിശ്വം പറഞ്ഞു.

മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞിരുന്നു. പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി അക്രമം അഴിച്ച് വിട്ടാല്‍ വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications