കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിവി അന്‍വറിന് സിപിഐയുടെ രൂക്ഷ വിമര്‍ശനം; പരാമര്‍ശങ്ങള്‍ മുന്നണി മര്യാദയ്ക്ക് നിരക്കാത്തത്

Google Oneindia Malayalam News

മലപ്പുറം: പാര്‍ട്ടിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിലമ്പൂര്‍ എംഎല്‍എയും എല്‍ഡിഎഫ് പൊന്നാനി ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പിവി അന്‍വറിനെ വിമര്‍ശിച്ച് സിപിഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗം.

പാര്‍ട്ടിക്കെതിരെ അൻവര്‍ നടത്തിയ പ്രസ്താവനകൾ മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണ് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീറിനെ ക്വാറി മാഫിയയുടെ ആളായി ചിത്രീകരിച്ചത് ശരിയായില്ലെന്ന് വിലയിരുത്തിയ യോഗം വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുതെന്നും വ്യക്തമാക്കി.

<strong>കര്‍ഷക പ്രതിഷേധം വീണ്ടും ആഞ്ഞടിക്കുമോ: രാജസ്ഥാനില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസും ബിജെപിയും</strong>കര്‍ഷക പ്രതിഷേധം വീണ്ടും ആഞ്ഞടിക്കുമോ: രാജസ്ഥാനില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസും ബിജെപിയും

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സിപിഐക്ക് നേരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പിവി അന്‍വര്‍ നടത്തിയത്. പൊന്നാനിയില്‍ സിപിഐ ആവും വിധമെല്ലാം തന്നെ ഉപദ്രവിച്ചെന്നായിരുന്നു പിവി അന്‍വറിന്‍റെ ആദ്യ വിമര്‍ശനം.

cpi

മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗും സിപിഐയും തമ്മില്‍ വ്യത്യാസമില്ല. അവര്‍ക്ക് തന്നേക്കാളും സ്നേഹം ലീഗ് നേതാക്കളോടായിരിക്കാം. ബിസിനസ് രംഗത്ത് ഉള്‍പ്പടെ സിപിഐ സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും പരമാവധി ഉപദ്രവിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

<strong> വളാഞ്ചേരി പോക്സോ കേസ്: ജലീലിനെതിരെയും ആരോപണവുമായി ബന്ധുക്കള്‍, ശക്തമായ അന്വേഷണം വേണം: ബല്‍റാം</strong> വളാഞ്ചേരി പോക്സോ കേസ്: ജലീലിനെതിരെയും ആരോപണവുമായി ബന്ധുക്കള്‍, ശക്തമായ അന്വേഷണം വേണം: ബല്‍റാം

വയനാട്ടിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ വി പി സുനീര്‍ ലീഗിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണെന്നായിരുന്നു അൻവറിന്‍റെ അടുത്ത ആരോപണം. സുനീറിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായിക്കിയ ഇടതുമുന്നണിക്ക് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അന്‍വര്‍ വിമര്‍ശിച്ചിരുന്നു.

English summary
cpi slams pv anwer on his comment over party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X