സ്റ്റേഷന് മാര്‍ച്ച് ഡിഐജി ഓഫീസ് മാര്‍ച്ചാക്കി; പി രാജുവിനെതിരെ സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം
തിരുവനന്തപുരം: ഡിഐജി ഓഫീസ് മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജിലും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും എറണാകുളം ജില്ലാ ജില്ലാ സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം. ഡിഐജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നാണ് സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്. പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തുന്നുവെന്നാണ് ജില്ലാ സെക്രട്ടറി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതെന്നും സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നത്.
അക്രമം ഇല്ലാതെ സമാധാനപരമായ മാര്‍ച്ചിനായിരുന്നു സംസ്ഥാന കമ്മറ്റി നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശം ജില്ലാകമ്മിറ്റി അട്ടിമറിച്ചെന്നും സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. കൊച്ചി സംഭവങ്ങളില്‍ പാര്‍ട്ടിയിലും അന്വേഷണം നടത്താനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. പൊലീസ് സ്റ്റേഷൻ മാർച്ച് ജില്ലാ നേതൃത്വം സ്വന്തം നിലയിൽ ഡിഐജി ഓഫീസ് മാർച്ചാക്കി മാറ്റിയെന്നും മാർച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഏറെ വൈകി ആക്രമം നടന്നത് ജില്ലാ കമ്മിറ്റിയുടെ വീഴ്ചയായി തന്നെയാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവില്‍ കാനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി സംസ്ഥാന നേതൃത്വം രംഗത്ത് എത്തിയത്. എംഎല്‍എയ്ക്കും നേതാക്കള്‍ക്കും നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പാര്‍ട്ടി തീരുമാനത്തെ കാനം തള്ളിപ്പറഞ്ഞെന്നാണ് എക്സിക്യുട്ടീവില്‍ ഉയര്‍ന്ന ആരോപണം. കാനം പര്യസമായി മാപ്പ് പറയണം. സംസ്ഥാന സെക്രട്ടറിയുടെ നിലപാട് മൂലം ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ എംഎല്‍എക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ലതെന്നും ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെകിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
പാര്‍ട്ടി തീരുമാനപ്രകാരമാണ് ഐജി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിനെ ഭീകരമായ രീതിയില്‍ പോലീസ് നേരിട്ടിട്ടും അതിനെയെല്ലാം തള്ളിക്കളയുന്ന പ്രസ്താവനയാണ് കാനം രാജേന്ദ്രനില്‍ നിന്നുമുണ്ടായതെന്ന് യോഗം വിലിയിരുത്തി. 17 എക്സിക്യൂട്ടീവ് അംഗങ്ങളും ജില്ലയില്‍ നിന്നുള്ള മണ്ഡലം ഭാരവാഹികളും പങ്കെടുത്ത യോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിനെ തള്ളിപ്പറഞ്ഞു.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications