കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റേഷന്‍ മാര്‍ച്ച് ഡിഐജി ഓഫീസ് മാര്‍ച്ചാക്കി; പി രാജുവിനെതിരെ സംസ്ഥാന നേതൃത്വത്തിന്‍റെ വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: ഡിഐജി ഓഫീസ് മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജിലും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും എറണാകുളം ജില്ലാ ജില്ലാ സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ വിമര്‍ശനം. ഡിഐജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നാണ് സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുന്നുവെന്നാണ് ജില്ലാ സെക്രട്ടറി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതെന്നും സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നത്.

<strong>മദ്യപിച്ചെന്നു സംശയം: ബിജെപി പ്രവർത്തകൻ സുരേന്ദ്രന്‍ വധക്കേസ് പ്രതികളെ ജയിലില്‍ പ്രവേശിപ്പിച്ചില്ല</strong>മദ്യപിച്ചെന്നു സംശയം: ബിജെപി പ്രവർത്തകൻ സുരേന്ദ്രന്‍ വധക്കേസ് പ്രതികളെ ജയിലില്‍ പ്രവേശിപ്പിച്ചില്ല

അക്രമം ഇല്ലാതെ സമാധാനപരമായ മാര്‍ച്ചിനായിരുന്നു സംസ്ഥാന കമ്മറ്റി നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശം ജില്ലാകമ്മിറ്റി അട്ടിമറിച്ചെന്നും സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. കൊച്ചി സംഭവങ്ങളില്‍ പാര്‍ട്ടിയിലും അന്വേഷണം നടത്താനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. പൊലീസ് സ്റ്റേഷൻ മാർച്ച് ജില്ലാ നേതൃത്വം സ്വന്തം നിലയിൽ ഡിഐജി ഓഫീസ് മാർച്ചാക്കി മാറ്റിയെന്നും മാർച്ചിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് ഏറെ വൈകി ആക്രമം നടന്നത് ജില്ലാ കമ്മിറ്റിയുടെ വീഴ്ചയായി തന്നെയാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്.

cpi-

കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവില്‍ കാനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി സംസ്ഥാന നേതൃത്വം രംഗത്ത് എത്തിയത്. എംഎല്‍എയ്ക്കും നേതാക്കള്‍ക്കും നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പാര്‍ട്ടി തീരുമാനത്തെ കാനം തള്ളിപ്പറഞ്ഞെന്നാണ് എക്സിക്യുട്ടീവില്‍ ഉയര്‍ന്ന ആരോപണം. കാനം പര്യസമായി മാപ്പ് പറയണം. സംസ്ഥാന സെക്രട്ടറിയുടെ നിലപാട് മൂലം ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ എംഎല്‍എക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ലതെന്നും ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെകിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

<strong> കാസര്‍ഗോഡ് മഞ്ഞപ്പിത്തം പടരുന്നു; 56 പേർക്ക് രോഗം സ്ഥിരീകരിച്ചു, വിവാഹവീട്ടിൽ നിന്ന് പടർന്നതെന്ന് </strong> കാസര്‍ഗോഡ് മഞ്ഞപ്പിത്തം പടരുന്നു; 56 പേർക്ക് രോഗം സ്ഥിരീകരിച്ചു, വിവാഹവീട്ടിൽ നിന്ന് പടർന്നതെന്ന്

പാര്‍ട്ടി തീരുമാനപ്രകാരമാണ് ഐജി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിനെ ഭീകരമായ രീതിയില്‍ പോലീസ് നേരിട്ടിട്ടും അതിനെയെല്ലാം തള്ളിക്കളയുന്ന പ്രസ്താവനയാണ് കാനം രാജേന്ദ്രനില്‍ നിന്നുമുണ്ടായതെന്ന് യോഗം വിലിയിരുത്തി. 17 എക്സിക്യൂട്ടീവ് അംഗങ്ങളും ജില്ലയില്‍ നിന്നുള്ള മണ്ഡലം ഭാരവാഹികളും പങ്കെടുത്ത യോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിനെ തള്ളിപ്പറഞ്ഞു.

English summary
cpi state leadership against p raju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X