ഇതൊന്നും കണ്ടില്ലെന്ന് നടിക്കാനാവില്ല;പിണറായി പോലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ ദേശീയ സെക്രട്ടറി...
കേരളത്തിലെ പോലീസിന് സംഭവിക്കുന്ന തുടര്‍ച്ചായ വീഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരായ പോലീസ് നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെയുണ്ടായ പോലീസ് നടപടി കിരാതമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കേരളത്തിലെ പോലീസിന് സംഭവിക്കുന്ന തുടര്‍ച്ചായ വീഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പല വിഷയങ്ങളിലും പോലീസ് സ്വീകരിക്കുന്നത് തെറ്റായ നടപടിയാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപം പാടില്ല. സിപിഐ പ്രതിപക്ഷ കക്ഷിയല്ലെന്നും, ഇടതുമുന്നണിക്കൊപ്പം തന്നെയാണെന്നുമാണ് പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് അദ്ദേഹം മറുപടി നല്‍കിയത്.

കേരളത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് സംസ്ഥാനതലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ കേന്ദ്രനേതാക്കള്‍ തമ്മില്‍ സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications