കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം; ഒരു സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

  • By Neethu
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രണ്ടാംഘട്ട നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വ്യാപക അക്രമം. ആക്രമണത്തില്‍ ഒരു സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ജാമുരിയ, സബാംഗ്, ചന്ദ്രകോണ എന്നീ മണ്ഡലങ്ങളിലാണ് സംഘര്‍ഷം നടക്കുന്നത്.

ജാമുരിയ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ബോംബേറില്‍ പത്തോളം സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് നിന്നും രണ്ട് ബാഗ് നിറയെ ബോംബ് പോലീസ് കണ്ടെടുത്തു. ബംഗാളിലെ മറ്റു പ്രദേശങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്.

west-bengal-map-

തിരഞ്ഞെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ 140 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവിലൂടെ തോക്കുമായി നടക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. തെരുവുകളില്‍ വ്യാപകമായി നടക്കുന്ന അക്രമണം തടയുന്നതിന് ഇതുവരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ല.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പശ്ചിമബംഗാളിലെ 31 നിയോജകമണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണോ ആക്രമണം നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

English summary
A CPI(M) agent was allegedly beaten up by Trinamool Congress workers and obstructed from entering a polling booth, while bombs were found in two bags near another booth in Jamuria Assembly constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X