കോണ്‍ഗ്രസിനൊപ്പമോ ബിജെപിക്കൊപ്പമോ? സിപിഎമ്മിനോട് ചോദ്യം, തിരഞ്ഞെടുപ്പ് നയം ഇങ്ങനെ

ദില്ലി: രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നു. തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നു. ബിജെപിയെ പരാജയപ്പെടുത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പറയുന്നു. പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസിനെ സഹായിക്കുകയാണ് ഈ വേളയില്‍ വേണ്ടതെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നു കഴിഞ്ഞു.

ഈ വേളയില്‍ സിപിഎമ്മിനോട് നിര്‍ണായക ചോദ്യം ഉയരുകയാണ്. ആര്‍ക്കൊപ്പം നില്‍ക്കും. കോണ്‍ഗ്രസിനൊപ്പമോ ബിജെപിക്കൊപ്പമോ. ബിജെപിക്കൊപ്പം സിപിഎം ഒരിക്കലും നില്‍ക്കില്ല. അപ്പോള്‍ ....? കഴിഞ്ഞദിവസം ചേര്‍ന്ന പിബിയിലെ പ്രധാന ചര്‍ച്ചയും ഇതായിരുന്നു..... വിശദാംശങ്ങള്‍ ഇങ്ങനെ...

ഈ വോട്ട് ആര്‍ക്ക് നല്‍കും

ഈ വോട്ട് ആര്‍ക്ക് നല്‍കും

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. മിസോറാം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് ചില സ്ഥലങ്ങളില്‍ സ്വാധീനമുണ്ട്. ഈ വോട്ട് ആര്‍ക്ക് നല്‍കും.

 ബിജെപിക്കൊപ്പം ചേരുമോ

ബിജെപിക്കൊപ്പം ചേരുമോ

ബിജെപിക്കൊപ്പം ചേരുമോ എന്ന് സിപിഎമ്മിനോട് ചോദിക്കേണ്ട ആവശ്യമില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ വേണ്ട നടപടികളാണ് പിബി യോഗം ചര്‍ച്ച ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസിനൊപ്പവും സിപിഎം നില്‍ക്കില്ല. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ തനിച്ച് മല്‍സരിക്കാനാണ് സിപിഎം തീരുമാനം. ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സിപിഎം തീരുമാനിച്ചു.

 ബിഎസ്പിയെ പോലെ

ബിഎസ്പിയെ പോലെ

ബിജെപിയെ പരാജയപ്പെടുത്താന്‍ വേണ്ടി നിലകൊള്ളുമെന്നും സിപിഎം പറയുന്നു. പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിനെ സഹായിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്ന് ചില പിബി നേതാക്കള്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നേരിയ സ്വാധീനമുള്ള പാര്‍ട്ടിയാണ് ബിഎസ്പി. കോണ്‍ഗ്രസിനൊപ്പം ചേരേണ്ടതില്ല എന്നാണ് ബിഎസ്പിയും തീരുമാനിച്ചിരിക്കുന്നത്. മധ്യപ്രദേശിലും ചത്തീസ്ഗഡിലും ബിഎസ്പി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ട്.

വിഷയം കേന്ദ്ര കമ്മിറ്റിക്ക് വിട്ടു

വിഷയം കേന്ദ്ര കമ്മിറ്റിക്ക് വിട്ടു

സഖ്യസാധ്യതകള്‍ സംബന്ധിച്ച് സംസ്ഥാന ഘടകങ്ങളുടെ അഭിപ്രായം പിബി യോഗം ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. എന്നാല്‍ അന്തിമ തീരുമാനം എടുത്തില്ല. അന്തിമ തീരുമാനം എടുക്കുന്നതിന് വിഷയം കേന്ദ്ര കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഒക്ടോബര്‍ ആറ് മുതല്‍ മൂന്ന് ദിവസം കേന്ദ്രകമ്മിറ്റി ചേരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും കേന്ദ്രകമ്മിറ്റി തീരുമാനിക്കും.

ബഹുജന്‍ ഇടതുമുന്നണി

ബഹുജന്‍ ഇടതുമുന്നണി

തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടിഡിപി-സിപിഐ കക്ഷികള്‍ ഒന്നിച്ച് മല്‍സരിക്കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഈ സഖ്യത്തില്‍ ചേരേണ്ടതില്ല എന്നാണ് തെലങ്കാനയിലെ ഒരുവിഭാഗം സിപിഎം നേതാക്കളുടെ നിലപാട്. സഖ്യത്തില്‍ ചേരണമെന്ന് നേരത്തെ സിപിഐ നേതാക്കള്‍ സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബഹുജന്‍ ഇടതുമുന്നണിയില്‍ നിന്ന് കൊണ്ട് മല്‍സരിച്ചാല്‍ മതിയെന്നാണ് സിപിഎം തീരുമാനം. പിബി യോഗത്തില്‍ മറിച്ചും അഭിപ്രായം വന്നു. ഇതോടെ അന്തിമ തീരുമാനം എടുക്കാന്‍ സാധിച്ചില്ല.

 വേറിട്ട് മല്‍സരിക്കണം

വേറിട്ട് മല്‍സരിക്കണം

തെലങ്കാനയില്‍ ബിജെപി അത്ര ശക്തമല്ലെന്ന് തെലങ്കാനയില്‍ നിന്നുള്ള സിപിഎം നേതാക്കള്‍ പിബിയെ അറിയിച്ചു. ടിആര്‍എസും കോണ്‍ഗ്രസ് സഖ്യവുമാണ് തെലങ്കാനയില്‍ പ്രധാനമായും ഏറ്റുമുട്ടുന്നത്. അതുകൊണ്ടുതന്നെ ടിആര്‍എസിനും കോണ്‍ഗ്രസ് സഖ്യത്തിനുമെതിരെ മല്‍സരിക്കണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്.

പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കും

പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കും

എന്നാല്‍ മറിച്ചുള്ള അഭിപ്രായവും പോളിറ്റ് ബ്യൂറോയില്‍ ഉയര്‍ന്നു. ടിആര്‍എസിനും കോണ്‍ഗ്രസിനുമെതിരെ മല്‍സരിച്ചാല്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കും. ഇത് ഫലത്തില്‍ ടിആര്‍എസിനാണ് ഗുണം ചെയ്യുക. അതുവഴി ബിജെപിക്കാണ് ഗുണമാണുണ്ടാക്കുകയെന്ന് ഒരുവിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ആന്ധ്രയില്‍ ജനസേനയെ പിടിച്ചേക്കും

ആന്ധ്രയില്‍ ജനസേനയെ പിടിച്ചേക്കും

ആന്ധ്രപ്രദേശില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ പിബിയില്‍ ഭിന്നതയുണ്ടായെന്നാണ് വിവരം. ടിഡിപിയുമായി ഒരിക്കലും ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായി സഹകരിക്കാമെന്ന അഭിപ്രായവും ഉയര്‍ന്നു. അന്തിമ തീരുമാനം കേന്ദ്രകമ്മിറ്റിക്ക് വിടുകയും ചെയ്തു. അടുത്ത മാസമാണ് കേന്ദ്രകമ്മിറ്റി ചേരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+