കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാന്‍ സിപിഎമ്മും; എംബി രാജേഷ് എംപി ഇന്ന് ബെംഗളൂരുവില്‍

  • By Desk
Google Oneindia Malayalam News

ബെംഗളൂരു; കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്.ബിജെപിയും കോണ്‍ഗ്രസ്സും ജനതാദളും കടുത്ത പോരാട്ടത്തിന് ഒരുങ്ങുന്ന കന്നഡമണ്ണില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങി സിപിഎമ്മും.പ്രതീക്ഷകള്‍ വളരെ കുറവാണ് എങ്കിലും ചില മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി എം.ബി.രാജേഷ് എംപി ഇന്നു ബെംഗളൂരുവില്‍ എത്തും.

ദാസറഹള്ളി മണ്ഡലത്തില്‍ എന്‍.പ്രതാപ് സിംഹയും കെആര്‍ പുരത്ത് എച്ച്.എന്‍.ഗോപാല ഗൗഡയുമാണു സിപിഎം സ്ഥാനാര്‍ഥികള്‍. ഇന്നു രാവിലെ 10നു ദാസറഹള്ളി സ്‌കൂളിനു സമീപത്തെ പാര്‍ട്ടി ഓഫിസിലെ യോഗത്തിലും തുടര്‍ന്നു ചൊക്കസന്ദ്രയില്‍നിന്നു ഷെട്ടിഹള്ളിയിലേക്കുള്ള റോഡ്‌ഷോയിലും രാജേഷ് പങ്കെടുക്കും.

cpim

വൈകിട്ട് അഞ്ചിനു ടിന്‍ഫാക്ടറിക്കു പിന്‍വശം ഉദയനഗറില്‍ നടക്കുന്ന പൊതുയോഗത്തെയും എം ബി രാജേഷ് എം പി അഭിസംബോധന ചെയ്യും. സിപിഎം കര്‍ണാടക സെക്രട്ടേറിയറ്റ് അംഗം ജി.എന്‍.നാഗരാജ്, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി മീനാക്ഷി സുന്ദരം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗൗരമ്മ തുടങ്ങിയവര്‍ പങ്കെടുക്കും.കര്‍ണാടകയില്‍ സിപിഎമ്മിന് സാധ്യത വളരെകുറവാണ്. കോണ്‍ഗ്രസ്സും ബിജെപിയും ജനതദളുമാണ് പ്രമുഖ പാര്‍ട്ടികള്‍.

ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ബിജെപിയ്ക്ക് ഇത് അഭിമാന പോരാട്ടമാണ്.ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനമാണ് കര്‍ണാടകം. 10 വര്‍ഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി കിണഞ്ഞു പരിശ്രമിക്കുകയാണ്.അതേസമയം ദീര്‍ഘകാലം സംസ്ഥാനം ഭരിച്ച പാര്‍ട്ടിയായ ജനതാദളിന് ഇത് ജീവന്മരണ പോരാട്ടമാണ്.

English summary
cpm also try luck in karanataka,ab rajesh in karnataka for election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X