രാജസ്ഥാനിലെ വിജയം; രാജ്യത്തെ എട്ട് നിയമസഭകളില്‍ പ്രാധിനിത്യവുമായി സിപിഎം
ജയ്പൂര്‍: രാജസ്ഥാനിലെ രണ്ട് നിയമസഭാ സീറ്റുകളില്‍ കൂടി വിജയിച്ചതോടെ രാജ്യത്തെ എട്ട് നിയമസഭകളില്‍ സിപിഎമ്മിന് പ്രാതിനിധ്യമായി. ദുംഗര്‍ഗഢ് മണ്ഡലത്തില്‍ നിന്ന് സിപിഎമ്മിലെ ഗിര്‍ധാരി ലാല്‍ ജയിച്ചത് 17000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഇത്. ഭാദ്രയില്‍ നിന്ന് വിജയിച്ച ബല്‍വാന്‍ പൂനിയ ആണ് രണ്ടാമത്തെ സിപിഎം അംഗം.
രാജസ്ഥാനില്‍ നിന്ന് 2 അംഗങ്ങളെ നിയമസഭയില്‍ എത്തിക്കാന്‍ കഴിഞ്ഞതോടെ രാജ്യത്തെ എട്ട് നിയമസഭകളില്‍ പ്രാതിനിത്യം ഉള്ളപാര്ട്ടിയായി മാറാന്‍ സിപിഎമ്മിന് സാധിച്ചു. പിരിച്ചു വിട്ട കാശ്മീര്‍ നിയമസഭയിലടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി സിപിഎമ്മിന് ഇപ്പോള്‍ 110 അംഗങ്ങളാണ് ഉള്ളത്.

62 അംഗങ്ങളുള്ള കേരളമാണ് അഗംബലത്തില് ഏറ്റവും മുന്നില്‍. 26 അംഗങ്ങളുള്ള പശ്ചിമബംഗളാണ് തൊട്ടുപിന്നില്‍. ത്രിപുരയില്‍ 16 അംഗങ്ങളാണ് ഉള്ളത്. രാജസ്ഥാനിലെ രണ്ട് അംഗങ്ങള്‍ക്ക് പുറമെ ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, ഓഡീഷ നിയമസഭകളിലും സിപിഎമ്മിന് ഒരോ അംഗങ്ങളുണ്ട്.
കര്ഷകപ്രശ്നങ്ങളിലൂന്നിയുള്ള പ്രചരണങ്ങളാണ് രാജസ്ഥാനില്‍ സിപിഎമ്മിന് വിജയം ഒരുക്കിയത്. ബി.ജെ.പി തൂത്തുവാരിയ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല. അന്ന് നോട്ടയ്ക്കം പിറകില്‍ പോയ സിപിഎം അഞ്ചു വര്‍ഷം കഴിയുമ്പോള്‍ മണ്ഡലത്തില്‍ ശക്തമായി തിരിച്ചു വരികയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications