കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിലെ വിജയം; രാജ്യത്തെ എട്ട് നിയമസഭകളില്‍ പ്രാധിനിത്യവുമായി സിപിഎം

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ രണ്ട് നിയമസഭാ സീറ്റുകളില്‍ കൂടി വിജയിച്ചതോടെ രാജ്യത്തെ എട്ട് നിയമസഭകളില്‍ സിപിഎമ്മിന് പ്രാതിനിധ്യമായി. ദുംഗര്‍ഗഢ് മണ്ഡലത്തില്‍ നിന്ന് സിപിഎമ്മിലെ ഗിര്‍ധാരി ലാല്‍ ജയിച്ചത് 17000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഇത്. ഭാദ്രയില്‍ നിന്ന് വിജയിച്ച ബല്‍വാന്‍ പൂനിയ ആണ് രണ്ടാമത്തെ സിപിഎം അംഗം.

രാജസ്ഥാനില്‍ നിന്ന് 2 അംഗങ്ങളെ നിയമസഭയില്‍ എത്തിക്കാന്‍ കഴിഞ്ഞതോടെ രാജ്യത്തെ എട്ട് നിയമസഭകളില്‍ പ്രാതിനിത്യം ഉള്ളപാര്‍ട്ടിയായി മാറാന്‍ സിപിഎമ്മിന് സാധിച്ചു. പിരിച്ചു വിട്ട കാശ്മീര്‍ നിയമസഭയിലടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി സിപിഎമ്മിന് ഇപ്പോള്‍ 110 അംഗങ്ങളാണ് ഉള്ളത്.

 cpm

62 അംഗങ്ങളുള്ള കേരളമാണ് അഗംബലത്തില്‍ ഏറ്റവും മുന്നില്‍. 26 അംഗങ്ങളുള്ള പശ്ചിമബംഗളാണ് തൊട്ടുപിന്നില്‍. ത്രിപുരയില്‍ 16 അംഗങ്ങളാണ് ഉള്ളത്. രാജസ്ഥാനിലെ രണ്ട് അംഗങ്ങള്‍ക്ക് പുറമെ ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, ഓഡീഷ നിയമസഭകളിലും സിപിഎമ്മിന് ഒരോ അംഗങ്ങളുണ്ട്.

കര്‍ഷകപ്രശ്‌നങ്ങളിലൂന്നിയുള്ള പ്രചരണങ്ങളാണ് രാജസ്ഥാനില്‍ സിപിഎമ്മിന് വിജയം ഒരുക്കിയത്. ബി.ജെ.പി തൂത്തുവാരിയ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല. അന്ന് നോട്ടയ്ക്കം പിറകില്‍ പോയ സിപിഎം അഞ്ചു വര്‍ഷം കഴിയുമ്പോള്‍ മണ്ഡലത്തില്‍ ശക്തമായി തിരിച്ചു വരികയായിരുന്നു.

English summary
CPIM makes presence across the eight state legislatures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X