കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപി ജനാധിപത്യത്തെ ക്വാറന്റൈനിലാക്കി; തൃണമൂല്‍ കോണ്‍ഗ്രസ് ഐസിയുവിലും'; പ്രതിഷേധം ശക്തം

  • By News Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരേയും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേയും പ്രതിഷേധം ശക്തമാവുന്നു. കൊവിഡ് പ്രതിസന്ധിക്കിടയിലും പരസ്പരം രാഷ്ട്രീയാരോപണങ്ങള്‍ ഉന്നയിക്കുകയും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആസുത്രണം ചെയ്യുകയും ചെയ്യുന്ന നടപടികളാണ് ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം.

 സംസ്ഥാനത്ത് 91 പേര്‍ക്ക് കൂടി കോവിഡ്! 1200ലധികം പേർ ചികിത്സയിൽ, 34 പേർക്ക് രോഗമുക്തി! സംസ്ഥാനത്ത് 91 പേര്‍ക്ക് കൂടി കോവിഡ്! 1200ലധികം പേർ ചികിത്സയിൽ, 34 പേർക്ക് രോഗമുക്തി!

പ്രതിഷേധം

പ്രതിഷേധം

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കരുനീക്കങ്ങള്‍ ഇപ്പോല്‍ തന്നെ തുടങ്ങിയിരിക്കുകയാണ് ബിജെപി. ഇതിന്റെ പ്രാഥമിക നീക്കമെന്നോണം ഏമിത്ഷാ സംസ്ഥാനത്ത് വെര്‍ച്വല്‍ റാലി സംഘടിപ്പിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിക്കിടെ സംഘടിപ്പിച്ച വെര്‍ച്ച്വല്‍ റാലിക്കെതിരെ സംസ്ഥാനത്തുടനീളം ബിജെപിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

 രാഷ്ട്രീയ വൈരാഗ്യം

രാഷ്ട്രീയ വൈരാഗ്യം

കൊവിഡിന് പുറമെ ഉംപുന്‍ ചുഴലികാറ്റും ഇവിടെ വലിയനാശം വിതച്ചിരിക്കുകയാണ്. ഇത് രണ്ടും കൂടി സംസ്ഥാനത്ത് സൃഷ്ടിച്ച സാമൂഹിക സാമ്പത്തിക പ്രതിസന്ധി ചെറുതല്ല. ഇതിനെയെല്ലാം തരണം ചെയ്യേണ്ട് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് ഇവിടെ ഉയരുന്ന പ്രധാന ആരോപണം.

ഗോള്‍ഡന്‍ ബംഗാള്‍

ഗോള്‍ഡന്‍ ബംഗാള്‍

ഗോള്‍ഡന്‍ ബംഗാള്‍ ഉണ്ടാക്കാമെന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് അമിത്ഷാ ജനങ്ങള്‍ക്ക് മുന്നിലേക്ക് വെക്കുന്നതെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം സിഎഎ, എന്‍ആര്‍സി എന്നിവയുടെ പേരില്‍ ബംഗാളി ജനതയെ രാജ്യത്തെ മൂന്നാം തരം ആളുകളായാണ് കാണുന്നതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ മുഹമ്മദ് സലീം പറഞ്ഞു.

 ഐസിയുവിലേക്ക്

ഐസിയുവിലേക്ക്

സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ എല്ലാതത്തിലുള്ള പ്രതിരോധങ്ങളും കേന്ദ്രസര്‍ക്കാര്‍ തീര്‍ക്കുന്നുണ്ടെങ്കിലും ഇവര്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സിപിഐഎം വ്യക്തമാക്കി. അതേസമയം ബിജെപി ജനാധിപത്യത്തെ ക്വാറന്റൈനിലേക്കയച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അതിന് ഐസിയുവിലേക്ക് അയച്ചുവെന്നും മുഹമ്മദ് സലീം പറഞ്ഞു.

മോദി-ഷാ

മോദി-ഷാ

രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയിലും സിപിഎം ഇരു സര്‍ക്കാരുകള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുന്നതിനേക്കള്‍ മോദി-ഷാ സര്‍ക്കാരിന് താല്‍പര്യം കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നതിമാണെന്ും അവര്‍ പറഞ്ഞു.

പൂര്‍ണ്ണ പരാജയം

പൂര്‍ണ്ണ പരാജയം

രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഊര്‍ജിതമാവുന്ന ഈ ഘട്ടത്തില്‍ ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചതിന്റെ ലോജിക് എന്താണെന്നും പാര്‍ട്ടി ചോദിക്കുന്നു. കൊവിഡ് പ്രതിരോധ നടപടിക്കെതിരെ ബിജെപി സര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും പൂര്‍ണ്ണ പരാജയമാണെന്നും സിപിഎം ആരോപിച്ചു. അവര്‍ സത്യം മറച്ചുവെക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു.

English summary
Cpim Protest in West Bengal Against TMC And BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X