കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിൽ എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് സിപിഎം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇന്ത്യൻ സർക്കാർ ആധികാരികമായ പ്രസ്താവന ഇറക്കണമെന്ന് സിപിഎം.അതിർത്തിയിൽ സമാധാനവും സ്വസ്ഥതയും നിലനിർത്താനായി അംഗീകരിക്കപ്പെട്ട ധാരണകളുടെ അടിസ്ഥാനത്തിൽ ഇരുസർക്കാരുകളും ഉന്നതതലത്തിൽ ചർച്ചകൾക്ക് തുടക്കമിടുകയും സേനപിന്മാറ്റം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറ‍ഞ്ഞു.

സംഘർഷം ലഘൂകരിക്കാനുള്ള പ്രക്രിയ പുരോഗമിക്കുന്നതിനിടെ ഗാൽവാൻ താഴ്‌വരയിൽ ഏറ്റുമുട്ടൽ നടന്നത് നിർഭാഗ്യകരമാണ്. ഇരുപക്ഷത്തെയും ഉന്നത കമാൻഡർമാർ ജൂൺ ആറിനു തമ്മിൽ കാണുകയും സേനാപിന്മാറ്റ ചർച്ചകൾക്ക് തുടക്കംകുറിക്കുകയും ചെയ്തശേഷമാണ് ഇതു സംഭവിച്ചത്.

cpm-flag1-24-1

ഇന്ത്യയുടെ സൈന്യത്തിലെ കേണലിന്റെയും രണ്ട് സൈനികരുടെയും മരണത്തിൽ സി‌പി‌ഐ (എം) പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തുന്നു.
സംഘർഷത്തിനു അയവുവരുത്താൻ സംഭവസ്ഥലത്ത് ഇരുപക്ഷത്തെയും സൈനിക അധികൃതർ ചർച്ചകൾ നടത്തിവരികയാണെന്ന് കരസേന പ്രസ്താവിച്ചിട്ടുണ്ട്. ഇതുവഴി സമാധാനം ഉറപ്പാക്കണമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

അതിർത്തി തർക്കം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ ഗൽവാൻ താഴ്വരയിൽ സംഘർഷം ഉണ്ടായത്. ഏറ്റുമുട്ടലിൽ ഒരു കേണൽ അടക്കം മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഇൻഫൻട്രി ബറ്റാലിയൻ കമാന്റിങ്ങ് ഓഫീസറായ കേണൽ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ആന്ധ്രാ സ്വദേശിയാണ്. അതേസമയം ഇരുഭാഗത്തും അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സൈന്യം പറഞ്ഞു. 5 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായും 11 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

അതിനിടെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് അമിത് ഷാ എത്തിയത്. നേരത്തേ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായിം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

അവസാന മണിക്കൂറിൽ കോൺഗ്രസിന്റെ മറുപണി; തിരക്കിട്ട നീക്കവുമായി ബിജെപി,എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിഅവസാന മണിക്കൂറിൽ കോൺഗ്രസിന്റെ മറുപണി; തിരക്കിട്ട നീക്കവുമായി ബിജെപി,എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

English summary
CPM about india china stand off at ladak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X