ഖാസീം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കൻ നടപടിയെ അപലപിച്ച് സിപിഎം പിബി
ദില്ലി: ഇറാൻ ഖുദ്‌സ് സേനാതലവൻ ജനറൽ ഖാസീം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കൻ നടപടിയെ ശക്‌തമായി അപലപിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ഒരു പരമാധികാര രാജ്യത്തിന്റെ സേനാ തലവനെ കൊലപ്പെടുത്തിയതിലൂടെ അന്താരാഷ്‌ട്ര കൊള്ളസംഘത്തെ പോലെയാണ് ട്രംപിന്റെ ഭരണകൂടം പെരുമാറിയതെന്നും പിബി വിമര്‍ശിച്ചിക്കുന്നു.
പടിഞ്ഞാറൻ ഏഷ്യയിലും ഗൾഫ് മേഖലയിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതം ഏറെ വലുതായിരിക്കും. തുടർ സംഘട്ടനങ്ങൾക്കും ആക്രമണങ്ങൾക്കും ഉത്തരവാദി അമേരിക്കയായിരിക്കും. ഒരു രാജ്യത്തിന്റെ സേനാതലവൻ നിഷ്‌ഠൂരമായി കൊല്ലപ്പെട്ടിട്ടും അമേരിക്കയെ കുറ്റപ്പെടുത്താൻ തയ്യാറല്ലാത്ത മോഡി സർക്കാരിന്റെ നടപടി ദൗർഭാഗ്യകരമാണ്. കേന്ദ്രസർക്കാർ അമേരിക്കയുടെ സഖ്യശക്‌തിയായി മാറിയെന്നാണ് ഇത് കാണിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

ബാഗ്‌ദാദ് വിമാനത്താവളത്തിനടുത്ത് നടത്തിയ ഡ്രോൺ ആക്രമണത്തിലുടെയായിരുന്നു അമേരിക്ക ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത്. അമേരിക്കയുടെ നടപടിക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ നടപടി അങ്ങേയറ്റം അപകടരവും വിഡ്ഡിത്തവുമാണെന്നായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫിന്‍റെ പ്രതികരണം.
എന്നാല്‍ ഈ പ്രതികരണങ്ങല്‍ മുഖവിലയ്ക്ക് എടുക്കാതെ ഇന്ന് രാവിലെ വീണ്ടും ഇറാന്‍ സേനയ്ക്ക് നേരെ അമേരിക്കന്‍ സേനയുടെ ആക്രമണം ഉണ്ടായി. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിന് സമീപത്ത് നടന്ന ആക്രമണത്തില്‍ ഇറന്‍ പൗര സേനയിലെ ആറ് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഖാസിം സൂലൈമാനി അടക്കമുള്ളവരുടെ സംസ്കാര ചടങ്ങുകള്‍ നടക്കാനിരിക്കെ അമേരിക്കയുടെ ഭാഗത്ത് നിന്ന് വീണ്ടും ആക്രമണം ഉണ്ടയാത് മേഖലയില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ കലുഷിതമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications