കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; എ വിജയരാഘവനെതിരെ സിപിഎമ്മില്‍ രൂക്ഷ വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ കടുത്ത വിമര്‍ശനുവമായി സിപിഎം. തെരഞ്ഞെടുപ്പ് സമയത്ത് മുന്നണി കണ്‍വീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നു എന്ന അഭിപ്രായമാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്.

<strong>ആട്ടിയിറക്കുന്നത് ഇദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ നിന്നൊന്നുമല്ല; മണിക്കെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം</strong>ആട്ടിയിറക്കുന്നത് ഇദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ നിന്നൊന്നുമല്ല; മണിക്കെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം

വിജയരാഘവന്‍റെ പ്രസംഗം രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കി. ഇതിന് വഴിവെച്ചു കൊടുത്തത് വലിയ വീഴ്ച്ചയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നേരത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിജയരാഘവന്‍റെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

a vijyaragavan

സ്ത്രീകളെ അധിക്ഷേപിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും വിഷയത്തില്‍ സംസ്ഥാന ഘടകം വിശദീകരണം നല്‍കുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. പ്രസംഗം വളച്ചൊടിച്ചതാണെന്നും ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിശദീകരിച്ചെങ്കിലിും വിവാദ പ്രസ്താവനയില്‍ മാപ്പ് പറയാൻ എ വിജയരാഘവന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
cpm against a vijayaraghavan on remya haridas controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X