കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ കര്‍ഷക മാര്‍ച്ചുമായി സിപിഎമ്മിന്റെ കര്‍ഷക സംഘടന.... കോണ്‍ഗ്രസിനെതിരെ പോരാട്ടം!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വരുന്ന സാഹചര്യത്തില്‍ കടുത്ത ആശങ്കയിലാണ് സിപിഎം. കേരളത്തില്‍ മാത്രമാണ് അവര്‍ എന്തെങ്കിലും സീറ്റ് ഉറപ്പുള്ളത്. രാജസ്ഥാനില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് സിപിഎമ്മിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ വമ്പന്‍ പോരാട്ടത്തിന് ഒരുങ്ങുകയാണ് സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ. ഇത്തവണ 2004ന് സമാന നേട്ടമുണ്ടാക്കാനാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരി ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ നിന്ന് മാത്രമേ സിപിഎമ്മിന് വോട്ട് ലഭിക്കൂ എന്ന തിരിച്ചറിവിലാണ് യെച്ചൂരിയുടെ നീക്കം. അതേസമയം ബിജെപി മുന്നോക്ക വിഭാഗത്തെ പ്രതിനിധീകരിക്കുന്നതിനാല്‍ ആ വോട്ടുകള്‍ ഒരിക്കലും സിപിഎമ്മിന് ലഭിക്കില്ല. പാര്‍ട്ടിക്കുള്ളില്‍ കാരാട്ട് പക്ഷവും യെച്ചൂരി പക്ഷവും ഉള്ളതിനാല്‍ തോല്‍വി കാരാട്ടിന് മേല്‍ക്കൈ നേടിക്കൊടുക്കും. അതിനാണ് കര്‍ഷകരെ മുന്‍ നിര്‍ത്തിയുള്ള നീക്കത്തിന് സിപിഎം ഒരുങ്ങുന്നത്. ഇത് ഫലം കണ്ടാല്‍ ദേശീയ പ്രസക്തി വീണ്ടെടുക്കാനും സിപിഎമ്മിന് സാധിക്കും.

ദേശീയ പ്രസക്തി നഷ്ടപ്പെടും

ദേശീയ പ്രസക്തി നഷ്ടപ്പെടും

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ഒരിടത്ത് പോലും വിജയിച്ചിരുന്നില്ല. കേരളത്തില്‍ നേട്ടമുണ്ടാക്കുമെന്ന് കരുതിയെങ്കിലും അവിടെയും വീണു. ബംഗാളിലും തകര്‍ന്നടിഞ്ഞു. ത്രിപുരയില്‍ കൂടുല്‍ സീറ്റുകളില്ല. അവിടെ വിജയിച്ചെങ്കിലും ദേശീയ തലത്തില്‍ അത് ചലനമുണ്ടാക്കിയില്ല. ഇത്തവണ അതേ ഫലം തന്നെ ആവര്‍ത്തിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് സിപിഎം കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ അഭിപ്രായ വ്യത്യാസമെല്ലാം മാറ്റിവെച്ച് എല്ലാ പാര്‍ട്ടികളെയും പിന്തുണയ്ക്കാനാണ് സീതാറാം യെച്ചൂരിയുടെ തീരുമാനം. ദേശീയ പ്രസക്തി തിരിച്ചുപിടിക്കാനാണ് തീരുമാനം.

രാജസ്ഥാനില്‍ കര്‍ഷക മാര്‍ച്ച്

രാജസ്ഥാനില്‍ കര്‍ഷക മാര്‍ച്ച്

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നേടിയതിന് പിന്നാലെ കര്‍ഷകര്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. ഇതാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്. സിക്കര്‍ ജില്ലയിലാണ് ഇത് ആരംഭിക്കുന്നത്. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയാണ് മാര്‍ച്ച നയിക്കുന്നത്. വായ്പ എഴുതി തള്ളലൊന്നും ഇതുവരെ കോണ്‍ഗ്രസ് നടപ്പാക്കിയിട്ടില്ലെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. ഇതുവരെ താങ്ങുവിലയോ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനോ അശോക് ഗെലോട്ടിന് സാധിച്ചിട്ടില്ലെന്നാണ് കിസാന്‍ സഭ ഉന്നയിക്കുന്നത്.

രാഹുല്‍ ഗാന്ധി ലക്ഷ്യം

രാഹുല്‍ ഗാന്ധി ലക്ഷ്യം

കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെന്ന നേതാവിലൂടെയാണ് തിരിച്ചുവന്നത്. രാഹുല്‍ കര്‍ഷക പാക്കേജുകള്‍ പ്രഖ്യാപിച്ചാണ് പ്രതിച്ഛായ ശക്തിപ്പെടുത്തിയത്. ഇത് ഇല്ലാതാക്കാനുള്ള പദ്ധതിയാണ് സിപിഎം ലക്ഷ്യമിടുന്നത്. പകരം കര്‍ഷകരുടെ പാര്‍ട്ടിയായി സിപിഎമ്മിനെ മാറ്റുകയാണ് ലക്ഷ്യം. തങ്ങള്‍ കാരണമാണ് കോണ്‍ഗ്രസ് കര്‍ഷക പാക്കേജുകള്‍ നടപ്പിലാക്കാന്‍ തയ്യാറായത് എന്ന തോന്നലുണ്ടായാല്‍ വമ്പന്‍ നേട്ടമാണ് രാജസ്ഥാനില്‍ ഉണ്ടാവുക. പാര്‍ട്ടിയുടെ ചില സര്‍വേകളിലും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. രാഹുല്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നാണ് ഇപ്പോഴത്ത പ്രചാരണം.

സിക്കര്‍ കുരുതിക്കളമാകും

സിക്കര്‍ കുരുതിക്കളമാകും

സിക്കര്‍ കര്‍ഷക പ്രതിഷേധങ്ങളുടെ കേന്ദ്ര മേഖലയാണ്. സിപിഎമ്മാണ് ഇവിടെ നേട്ടുണ്ടാക്കി കൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇവിടെ സിപിഎം നേട്ടമുണ്ടാക്കിയിരുന്നു. ഇത് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസ് അടിയന്തര യോഗം ചേര്‍ന്ന് കിസാന്‍ സഭയുടെ അജണ്ടകളെ കുറിച്ച് ചര്‍ച്ച ചെയ്ത് കഴിഞ്ഞു. ഇനിയും വൈകിച്ചാണ് സിക്കറിനടുത്തുള്ള ആറ് മണ്ഡലങ്ങളില്‍ സിപിഎം കര്‍ഷകരെ സംഘടിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ബിജെപി ഭരിക്കുമ്പോള്‍ കിസാന്‍ സഭ നടത്തിയ മാര്‍ച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള കാരണം.

രാഹുലിനെ കുരുക്കും

രാഹുലിനെ കുരുക്കും

രാഹുല്‍ വായ്പകള്‍ സമ്പൂര്‍ണമായി എഴുതി തള്ളുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ദേശസാല്‍കൃത ബാങ്കില്‍ നിന്ന് വായ്പ എടുത്തവര്‍ക്ക് മാത്രമേ ഈ നേട്ടമുണ്ടാകൂ. സ്വകാര്യ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തവര്‍ക്ക് ഈ നേട്ടമുണ്ടാകില്ല. വായ്പാ തുകയും പലിശയും അടച്ച് തീര്‍ത്തവര്‍ക്ക് ഈ പണം തിരികെ ലഭിക്കാനുള്ള യാതൊരു സാധ്യതയും സര്‍ക്കാര്‍ നല്‍കുന്നില്ല. ഇതെല്ലാം സിപിഎം സിക്കറിലും ജയ്പൂരിലും പ്രചാരണ വിഷയമാക്കിയിരിക്കുകയാണ്. കിസാന്‍ സഭയോട് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഈ വിഷയം കത്തിച്ച നിര്‍ത്താനാണ് നിര്‍ദേശം. രാഹുലിന്റെ വീഴ്ച്ച നേട്ടമുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട് യെച്ചൂരി.

കാരാട്ടിനെ പിടിക്കാന്‍....

കാരാട്ടിനെ പിടിക്കാന്‍....

പ്രകാശ് കാരാട്ട് നേരത്തെ കോണ്‍ഗ്രസ് ബന്ധം മുതലുള്ള വിഷയത്തില്‍ യെച്ചൂരിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. നിലനില്‍പ്പിനായി വര്‍ഗീയ പാര്‍ട്ടികള്‍ ഒഴിച്ചുള്ളവയുമായി സഖ്യമാവാമെന്നാണ് യെച്ചൂരിയുടെ നിലപാട്. കാരാട്ടിന്റെ കാലത്ത് കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ചത് പോലെ തന്റെ കാലത്ത് ഉണ്ടാവില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ യെച്ചൂരി പറയുന്നുണ്ട്. പക്ഷേ തിരഞ്ഞെടുപ്പ് ജയം ഇതില്‍ പ്രധാനമാണ്. കാരാട്ടിനെ പിന്തുണയ്ക്കുന്ന കേരള ഘടകം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കിയാല്‍ അത് യെച്ചൂരിക്ക് തിരിച്ചടിയാവും. അതിനെ മറികടക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 20 സീറ്റില്‍ അധികമാണ് യെച്ചൂരി ലക്ഷ്യമിടുന്നത്.

രാജസ്ഥാനില്‍ എട്ട് സീറ്റുകള്‍

രാജസ്ഥാനില്‍ എട്ട് സീറ്റുകള്‍

രാജസ്ഥാനിലെ കര്‍ഷക മാര്‍ച്ചില്‍ പിന്തുണ വര്‍ധിച്ചാല്‍ എട്ട് സീറ്റുകളാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇവിടെ കര്‍ഷക നേതാക്കളെ തന്നെയാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിക്കുക. മഹാരാഷ്ട്രയില്‍ ഇതേ പോലെ കര്‍ഷക മാര്‍ച്ച് നടന്നിരുന്നു. സോലാപൂരില്‍ അടക്കം വലിയ നേട്ടം സിപിഎമ്മിന് ഉണ്ടാവുമെന്നാണ് യെച്ചൂരിയുടെ വിലയിരുത്തല്‍. 59 സീറ്റ് 2004ല്‍ സിപിഎമ്മിനുണ്ടായിരുന്നു. ഇത്രയും സീറ്റുകള്‍ ബംഗാള്‍ ഇല്ലാതെ സിപിഎമ്മിന് ലഭിക്കില്ല. ഈ സാഹചര്യത്തില്‍ ബംഗാളില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടമാണ് സിപിഎം നടത്തുന്നത്. ബൂത്ത് തല പ്രചാരണവും ശക്തമാക്കിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞാല്‍ അത് സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി വരും. അതുപോലെ സിപിഎമ്മിന് ദേശീയ പാര്‍ട്ടിയെന്ന പദവിയും ഇല്ലാതാവും.

എല്‍ഡിഎഫിനും യുഡിഎഫിനും മോദിയുടെ വിമര്‍ശനം.... ശബരിമലയില്‍ സര്‍ക്കാരിന്റെ നിലപാട് ലജ്ജാകരംഎല്‍ഡിഎഫിനും യുഡിഎഫിനും മോദിയുടെ വിമര്‍ശനം.... ശബരിമലയില്‍ സര്‍ക്കാരിന്റെ നിലപാട് ലജ്ജാകരം

കനലൊരു തരിപോലും ശേഷിക്കില്ലേ; പൊതുതിരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികള്‍ നേരിടുന്നത് കനത്ത വെല്ലുവിളികനലൊരു തരിപോലും ശേഷിക്കില്ലേ; പൊതുതിരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികള്‍ നേരിടുന്നത് കനത്ത വെല്ലുവിളി

English summary
cpm and kisan sabha leads march against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X