കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയകൊലകള്‍ക്ക് പിന്നില്‍ സിപിഎമ്മെന്ന് സര്‍വെ; രണ്ടാമത് ബിജെപി, കോണ്‍ഗ്രസ് ഏറ്റവും പുറകില്‍

Google Oneindia Malayalam News

Recommended Video

cmsvideo
രാഷ്ട്രീയകൊലകള്‍ക്ക് പിന്നില്‍ സിപിഎമ്മെന്ന് സര്‍വെ | #CPM | Oneindia Malayalam

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇത്തവണയും രാഷ്ട്രീയ കൊലപാതകങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിഷയമാകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം പ്രവചിക്കുന്നത്. കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകമടക്കമുള്ള സംഭവങ്ങള്‍ ജനവിധിയെ സ്വാധീനിക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്.

<strong>കേരളത്തില്‍ ആധിപത്യം യുഡിഎഫിന് തന്നെ; 14 സീറ്റുകള്‍ നേടും, ഇടതിന് 6, രണ്ടിടത്ത് ബിജെപിയെന്നും സര്‍വെ</strong>കേരളത്തില്‍ ആധിപത്യം യുഡിഎഫിന് തന്നെ; 14 സീറ്റുകള്‍ നേടും, ഇടതിന് 6, രണ്ടിടത്ത് ബിജെപിയെന്നും സര്‍വെ

കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മിനാണ് വലിയ പങ്കുള്ളതെന്നാണ് സര്‍വ്വേില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്. ബിജെപി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ എസ്ഡിപിഐ ആണ് മൂന്നാം സ്ഥാനത്ത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സിപിഎം

സിപിഎം

ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ സര്‍വ്വേയില്‍ പങ്കെടുത്ത 43 ശതമാനം ആളുകളാണ്
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്ന് വിശ്വസിക്കുന്നത്.

രണ്ടാംസ്ഥാനത്ത്

രണ്ടാംസ്ഥാനത്ത്

രാഷ്ട്രീയകൊലപാതകങ്ങളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് ബിജെപിയാണെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്. 24 ശതമാനം ആളുകളാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന് വിശ്വസിക്കുന്നത്.

എസ്ഡിപിഐ

എസ്ഡിപിഐ

കേരളത്തിലെ വലിയ രാഷ്ട്രീയ ശക്തിയല്ലെങ്കിലും കൊലപാതകങ്ങളുടെ കാര്യത്തില്‍ എസ്ഡിപിഐ ആണ് സര്‍വേയില്‍ മൂന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. 14 ശതമാനം ആളുകളാണ് രാഷ്ട്രീയകൊലപാതങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ ആണെന്ന് പ്രവചിക്കുന്നത്.

കോണ്‍ഗ്രസിന്‍റെ സ്ഥാനം

കോണ്‍ഗ്രസിന്‍റെ സ്ഥാനം

സര്‍വ്വേയില്‍ പങ്കെടുത്ത 10 ശതമാനം ആളുകളാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുസ്ലിം ലീ‌ഗിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നത്. അതേസമയം പട്ടികയില്‍ ഏറ്റവും അവസാനമാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനം.

9 ശതമാനം പേര്‍ മാത്രം

9 ശതമാനം പേര്‍ മാത്രം

9 ശതമാനം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് രാഷ്ട്രീയ കൊലപാതകം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് വിശ്വസിക്കുന്നത്. പെരിയ കൊലപാതകത്തിന് ശേഷം ഏപ്രിൽ നാലുമുതൽ പത്ത് വരെയായിരുന്നു സര്‍വ്വേ നടന്നത്.

പെരിയ കൊലപാതകം

പെരിയ കൊലപാതകം

കാസര്‍കോട് പെരിയ കൊലപാതകം തിരഞ്ഞെടുപ്പിനെ വളരെ വലിയതോതില്‍ സ്വാധീനിക്കുമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 16 ശതമാനം പേരും അഭിപ്രായപ്പെടുമ്പോള്‍ വലിയ തോതില്‍ സ്വാധീനിക്കുമെന്ന് 25 ശതമാനം പേരാണ് പ്രവചിക്കുന്നത്.

ഒരിക്കലുമില്ല

ഒരിക്കലുമില്ല

സംഭവം ജനവിധിയെ ഏറെക്കുറെ സ്വാധിനിക്കുമെന്ന് 18 ശതമാനം പേര്‍ അഭിപ്രയാപ്പെട്ടപ്പോള്‍ ഒരിക്കലുമില്ലെന്ന നിലപാട് സ്വീകരിച്ചത് 19 ശതമാനം ആളുകളാണ്. 22 ശതമാനം ആളുകള്‍ അറിയില്ല എന്നായിരുന്നു അഭിപ്രായപ്പെട്ടത്.

യുഡിഎഫിന് ആധിപത്യം

യുഡിഎഫിന് ആധിപത്യം

അതേസമയം തിരഞ്ഞെുപ്പില്‍ യുഡിഎഫിന് ആധിപത്യമുണ്ടാകുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്. 14 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിക്കാമെന്ന് അഭിപ്രായപ്പെടുന്ന സര്‍വെ എല്‍ഡിഫിന് സാധ്യത കല്‍പ്പിക്കുന്നത് 6 സീറ്റുകളിലാണ്.

എന്‍ഡിഎ മുന്നേറ്റം

എന്‍ഡിഎ മുന്നേറ്റം

തിരുവനന്തപുരം പത്തനത്തിട്ടയും ഉള്‍പ്പടെയുള്ള 3 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാക്കുമെന്നതാണ് സര്‍വേയിലെ ഏറെ ശ്രദ്ധേയമായ പ്രവചനം. തിരുവനന്തപുരത്ത് കുമ്മനംരാജശേഖരന്‍ ജയിക്കുമെന്നാണ് സര്‍വ്വെ വിധിയെഴുതുന്നത്.

വടക്കന്‍ കേരളത്തില്‍

വടക്കന്‍ കേരളത്തില്‍

വടക്കന്‍ കേരളത്തില്‍, കണ്ണൂര്‍, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് സര്‍വ്വെ ഫലംവ്യക്തമാക്കുന്നത്. കാസര്‍കോടും പാലക്കാടുമാണ് ഇടതിനൊപ്പം നില്‍ക്കുന്ന മണ്ഡലങ്ങള്‍.

മധ്യകേരളത്തില്‍

മധ്യകേരളത്തില്‍

മധ്യകേരളത്തില്‍ ചാലക്കുടി, ഇടുക്കി, ആലത്തൂര്‍ എന്നിവ ഇത്തവണയും ഇടതുമുന്നണിക്ക് ഒപ്പം നിന്നേക്കും. തൃശൂരും എറണാകുളവും യുഡിഎഫ് നേടും. തൃശൂരില്‍ സുരേഷ് ഗോപി വലിയ മുന്നേറ്റം നടത്തുമെന്നും സര്‍വ്വെ പ്രവചിക്കുന്നു.

തെക്കന്‍ കേരളത്തില്‍

തെക്കന്‍ കേരളത്തില്‍

തെക്കന്‍ കേരളത്തില്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളില്‍ യുഡിഎഫ് വിജിക്കുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് വിജയിക്കുന്ന ബിജെപിക്ക് പത്തനംതിട്ടയില്‍ അട്ടിമറി സാധ്യതയും സര്‍വ്വെ കാണുന്നു. ആറ്റിങ്ങല്‍ മാത്രമാണ് തെക്കന്‍ കേരളത്തില്‍ ഇടതിനൊപ്പം നില്‍ക്കുന്ന മണ്ഡലം.

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
cpm behind political murders in kerala says opinion poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X