കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് ത്രിപുരയും നഷ്ടമാവുകയാണോ?; പതിനെട്ടടവും പയറ്റി ബിജെപി

  • By Anwar Sadath
Google Oneindia Malayalam News

അഗര്‍ത്തല: സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള ത്രിപുരയില്‍ ബിജെപി പതിനെട്ടടവും പയറ്റുകയാണ്. ഫിബ്രുവരി 18ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏതുവിധേനയും സിപിഎമ്മിനെ ഭരണത്തില്‍ നിന്നും പുറത്താക്കാനുള്ള പ്രചരണത്തിലാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ.

ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ്: സൗദി-ഖത്തര്‍ മല്‍സരങ്ങള്‍ക്ക് മൂന്നാമതൊരു വേദി അനുവദിക്കില്ലെന്ന് എഎഫ്സിഏഷ്യന്‍ ചാംപ്യന്‍സ് ലീഗ്: സൗദി-ഖത്തര്‍ മല്‍സരങ്ങള്‍ക്ക് മൂന്നാമതൊരു വേദി അനുവദിക്കില്ലെന്ന് എഎഫ്സി

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ബിജെപി പരാജയപ്പെടുത്തുമെന്നാണ് ബിജെപി നേതാവും നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ (എന്‍ഇഡിഎ) ചെയര്‍മാനുമായ ഹിമാന്ദ ബിശ്വ ശര്‍മ അവകാശപ്പെടുന്നത്. സിപിഎം നയിക്കുന്ന ഇടതുമുന്നണി ഭരണത്തില്‍ ത്രിപുരയിലെ ജനങ്ങള്‍ പൊറുതിമുട്ടിയെന്നും ഇടതുമുന്നണി സര്‍ക്കാരിന്റെ ചരിത്രം ചുവരുകളില്‍ എഴുതപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു.

cpm

എന്നാല്‍, പതിവുപോലെ കമ്യൂണിസത്തിലും മണിക്ക് സര്‍ക്കാരിലും പൂര്‍ണ പിന്തുണയര്‍പ്പിച്ച് ജനം ഒരിക്കല്‍ക്കൂടി തങ്ങളെ അധികാരത്തിലെത്തിക്കുമെന്നാണ് സിപിഎം പറയുന്നത്. തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചാണ് ബിജെപി ത്രിപുരയില്‍ മത്സരിക്കുന്നതെന്നും സിപിഎം നേതാവ് ബിജന്‍ ധര്‍ വ്യക്തമാക്കി.

ത്രിപുര സ്വദേശീയ ജനമുന്നണി (ഐപിഎഫ്ടി) എന്ന തീവ്രസംഘടനയുമായി ചേര്‍ന്ന് ബിജെപി മത്സരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിന്റെ ആരോപണം. ത്രിപുര നിയമസഭയില്‍ 51 എംഎല്‍എമാരാണു ഇടതുമുന്നണിക്കു നിലവിലുള്ളത്. ബിജെപിക്ക് ഏഴും കോണ്‍ഗ്രസിന് രണ്ടും അംഗങ്ങളുണ്ട്. ഇപ്പോള്‍ ബിജെപി എംഎല്‍എമാര്‍ ആയവരെല്ലാം നേരത്തെ കോണ്‍ഗ്രസുകാരായിരുന്നു. ത്രിപുര പിടിച്ചടക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളെയെല്ലാം ബിജെപി വിലക്കുവാങ്ങുകയാണെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പില്‍ ബിജെപി കോടികള്‍ ഒഴുക്കുകയാണെന്നും ആരോപണമുണ്ട്.

English summary
CPM-BJP war intensifies ahead of Tripura assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X