കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം കേരള നേതാക്കള്‍ വീണ്ടും പാലംവലിച്ചു; യെച്ചൂരിയെ മല്‍സരിപ്പിക്കില്ല, കോണ്‍ഗ്രസ് പിന്തുണ വേണ്ട

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യസഭയിലേക്ക് മല്‍സരിക്കുന്നതില്‍ നിന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും തഴഞ്ഞു. കേരളത്തില്‍ നിന്നുള്ള സിപിഎം നേതാക്കള്‍ തടസം ഉന്നയിച്ചതാണ് ഇത്തവണയും യെച്ചൂരിയെ മല്‍സരിപ്പിക്കേണ്ടെന്ന് തീരുമാനിക്കാന്‍ കാരണം. യെച്ചൂരി മല്‍സസരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയില്‍ മല്‍സരിക്കേണ്ടെന്ന് കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ നിലപാടെടുത്തു. ബംഗാളില്‍ അഞ്ച് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. നാല് സീറ്റില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്നുണ്ട്. ബാക്കിയുള്ള ഒരു സീറ്റാണ് കോണ്‍ഗ്രസ് യെച്ചൂരിയോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇത്തവണയും യെച്ചൂരി ഇല്ല

ഇത്തവണയും യെച്ചൂരി ഇല്ല

സീതാറാം യെച്ചൂരി ഇത്തവണയും രാജ്യസഭായിലേക്ക് മല്‍സരിക്കാന്‍ സാധ്യതയില്ലെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മാര്‍ച്ച് 26നാണ് ബംഗാളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞദിവസം തങ്ങളുടെ നാല് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ് പിന്തുണയില്‍ വേണ്ട

കോണ്‍ഗ്രസ് പിന്തുണയില്‍ വേണ്ട

അടുത്തിടെ ദില്ലിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗമാണ് യെച്ചൂരിയെ മല്‍സരിപ്പിക്കേണ്ട എന്ന് തീരുമാനിച്ചത്. നിലവില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കാണ് പോളിറ്റ് ബ്യൂറോയില്‍ മേധാവിത്വം. കോണ്‍ഗ്രസ് പിന്തുണയില്‍ രാജ്യസഭയിലേക്ക് യെച്ചൂരി മല്‍സരിക്കേണ്ടെന്നാണ് കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ നിലപാട് എടുത്തതത്രെ.

 ബംഗാള്‍ ഘടകത്തിന്റെ തീരുമാനം

ബംഗാള്‍ ഘടകത്തിന്റെ തീരുമാനം

രാജ്യസഭയിലേക്ക് വരുന്ന ഒഴിവില്‍ യെച്ചൂരിയെ മല്‍സരിപ്പിക്കാന്‍ സിപിഎം ബംഗാള്‍ ഘടകം നേരത്തെ തീരുമാനിച്ചിരുന്നു. ബംഗാളിലെ സിപിഎം കോണ്‍ഗ്രസുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരളത്തിലെ സ്ഥിതി മറിച്ചാണ്. ഇവിടെ രണ്ടു പാര്‍ട്ടികളും എതിര്‍ചേരികളിലാണ്.

രണ്ട് കാരണങ്ങള്‍

രണ്ട് കാരണങ്ങള്‍

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പാര്‍ലമെന്ററി തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കരുത് എന്നാണ് സിപിഎം നയം. മാത്രമല്ല, രണ്ടില്‍ കൂടുതല്‍ തവണ ഒരു വ്യക്തിയെ നാമനിര്‍ദേശം ചെയ്യരുത് എന്നതും സിപിഎമ്മിന്റെ നയമാണ്. ഈ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരളത്തില്‍ നിന്നുള്ള സിപിഎം നേതാക്കള്‍ യെച്ചൂരിയെ മല്‍സരിക്കുന്നതില്‍ നിന്ന് തടഞ്ഞത്.

2017ല്‍ സംഭവിച്ചത്

2017ല്‍ സംഭവിച്ചത്

തുടര്‍ച്ചയായി രണ്ട് തവണ രാജ്യസഭാ എംപിയായ വ്യക്തിയാണ് സീതാറാം യെച്ചൂരി. 2005 മുതല്‍ 2017 വരെ ഇദ്ദേഹം രാജ്യസഭാംഗമായിരുന്നു. 2017ല്‍ കാലാവധി അവസാനിച്ചപ്പോള്‍ ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതൃത്വം യെച്ചൂരിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം മല്‍സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്നാണ് അന്ന് കോണ്‍ഗ്രസ് അറിയിച്ചത്.

ബംഗാളിലെ ഇന്നത്തെ സിപിഎം

ബംഗാളിലെ ഇന്നത്തെ സിപിഎം

34 വര്‍ഷം ബംഗാള്‍ ഭരിച്ച പാര്‍ട്ടിയാണ് സിപിഎം. ഇന്ന് അവര്‍ക്ക് സംസ്ഥാനത്ത് സ്വാധീനം കുറവാണ്. അതുകൊണ്ടുതന്നെ തനിച്ച് മല്‍സരിച്ചാല്‍ ജയിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഉടക്കിട്ടതോടെ യെച്ചൂരി മല്‍സരിക്കില്ലെന്നാണ് ബംഗാളിലെ നേതാക്കളുടെ പ്രതികരണം.

അന്ന് സിപിഎം പറഞ്ഞത്

അന്ന് സിപിഎം പറഞ്ഞത്

2017ല്‍ കോണ്‍ഗ്രസ് യെച്ചൂരിക്ക് പിന്തുണ അറിയിച്ചപ്പോള്‍ സിപിഎം മുഖം തിരിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയും ഒരുപോലെയാണ് തങ്ങള്‍ കാണുന്നതെന്നും രണ്ടും രാഷ്ട്രീയ ശത്രുക്കളാണെന്നുമാണ് അന്ന് സിപിഎം പ്രതികരിച്ചത്. ഇപ്പോഴും കോണ്‍ഗ്രസ് പിന്തുണ അറിയിച്ചിരിക്കുന്നു. പക്ഷേ വീണ്ടും പോളിറ്റ് ബ്യൂറോ നോ പറയുകയും ചെയ്തു.

ഉള്‍പ്പോര്, ഉത്തരവാദിത്തം

ഉള്‍പ്പോര്, ഉത്തരവാദിത്തം

ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സീതാറാം യെച്ചൂരിക്ക് ഭാരിച്ച ഉത്തരവാദിത്തമുള്ളതിനാലാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കാതിരിക്കുന്നതെന്ന് ഒരു സിപിഎം നേതാവ് ഇന്ത്യ ടുഡെയോട് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലെ ഉള്‍പ്പോര് ആണ് സീതാറാം യെച്ചൂരിക്ക് മല്‍സരിക്കാന്‍ തടസമെന്ന് മറ്റു ചില നേതാക്കള്‍ പ്രതികരിക്കുന്നു.

 തൃണമൂല്‍ പ്രഖ്യാപിച്ചു

തൃണമൂല്‍ പ്രഖ്യാപിച്ചു

അതേസമയം, ബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. നാല് പേരെയാണ് മമത മല്‍സരിപ്പിക്കുന്നത്. ഇതില്‍ രണ്ടു പേര്‍ വനിതകളാണ് എന്നതാണ് പ്രത്യേകത.

ഇതാണ് സ്ഥാനാര്‍ഥികള്‍

ഇതാണ് സ്ഥാനാര്‍ഥികള്‍

അര്‍പിത ഘോഷ്, മൗസം നൂര്‍, ദിനേഷ് ത്രിവേദി, സുബ്രത ബക്ഷി എന്നിവരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മല്‍സരിപ്പിക്കുക. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് രണ്ട് വനിതകളെ മല്‍സരിപ്പിക്കുന്നതെന്ന് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. ഈ മാസം 26നാണ് ബംഗാളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ്.

കോണ്‍ഗ്രസ് മല്‍സരിക്കുമോ

കോണ്‍ഗ്രസ് മല്‍സരിക്കുമോ

പശ്ചിമ ബംഗാളില്‍ നിന്ന് അഞ്ച് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. ഈ മാസം 26നാണ് തിരഞ്ഞെടുപ്പ്. ഒരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസും-സിപിഎമ്മും സംയുക്തമായി മല്‍സരിപ്പിക്കുമെന്നായിരുന്നു് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. തൃണമൂല്‍ പിന്തുണയോടെ നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തിയിരുന്നു. ഇത്തവണയും അങ്ങനെ സംഭവിക്കുമോ എന്ന് വ്യക്തമല്ല.

സൗദിയും റഷ്യയും ഉടക്കി; എണ്ണവില കുത്തനെ കുറച്ച് സൗദിയുടെ തിരിച്ചടി, 29 വര്‍ഷത്തെ താഴ്ചയില്‍ എണ്ണസൗദിയും റഷ്യയും ഉടക്കി; എണ്ണവില കുത്തനെ കുറച്ച് സൗദിയുടെ തിരിച്ചടി, 29 വര്‍ഷത്തെ താഴ്ചയില്‍ എണ്ണ

English summary
CPM blocks Sitaram Yechury's nomination for Rajya Sabha again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X