ത്രിപുരയില്‍ ബിജെപിയെ തോല്പിച്ച് സിപിഎം-കോണ്‍ഗ്രസ് സഖ്യം; ഞെട്ടിത്തരിച്ച് ബിജെപി
അഗര്‍ത്തല: ത്രിപുര ബാര്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്ക് വന്‍ തിരിച്ചടി. പ്രതിപക്ഷ പാര്‍ട്ടികളായ സി പി ഐ എമ്മും കോണ്‍ഗ്രസും ഒന്നിച്ചതോടെ ബി ജെ പി പാനല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 15 ല്‍ 10 സ്ഥാനങ്ങളിലും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ തോറ്റു. സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ ഫോറം എന്ന പേരിലാണ് സി പി ഐ എമ്മും കോണ്‍ഗ്രസും മത്സരിച്ചത്. സെക്രട്ടറി, പ്രസിഡന്റ് എന്നീ പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്കും സഖ്യ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. വൈസ് പ്രസിഡന്റ്, അസി. സെക്രട്ടറി തുടങ്ങിയ അഞ്ച് സ്ഥാനങ്ങള്‍ മാത്രമാണ് ബി ജെ പി പാനലായ ഐന്ജീബി ഉന്നയാന്‍ മഞ്ചാന്‍ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്.

നാല് സംസ്ഥാനങ്ങളിലെ മിന്നും വിജയത്തിനിടെയാണ് ബി ജെ പിയുടെ അപ്രതീക്ഷിത തോല്‍വി. അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ നിയമമന്ത്രി രത്തന്‍ ലാല്‍ നാഥിനെതിരെ ബി ജെ പി അനയായികള്‍ രംഗത്തെത്തി. തോല്‍വിക്ക് ഉത്തരവാദി രത്തന്‍ ലാല്‍ നാഥ് ആണെന്ന് വിമര്‍ശനമുയര്‍ന്നു. ഹൈക്കോടതിയിലടക്കം കഴിവില്ലാത്തവരെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായും നിയമിച്ചെന്നും ഇടതുവിരുദ്ധരും കഴിവുള്ളവരുമായ അഭിഭാഷകരെ തഴഞ്ഞുവെന്നുമാണ് നിയമമന്ത്രിയ്ക്കെതിരായ ആരോപണം.
സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് തെരഞ്ഞെടുപ്പിലൂടെ കണ്ടതെന്നും കഴിവുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാത്തതിലുള്ള പ്രതിഷേധമാണ് പരാജയത്തിന് കാരണമെന്നും ബി ജെ പി അനുഭാവികള്‍ ആരോപിച്ചു. ആരോപണമുയര്‍ന്നു. അതേസമയം 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിരജിത് സിന്‍ഹ പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ്- സി പി ഐ എം സഖ്യം ബി ജെ പിയെ പരാജയപ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്.
ബി ജെ പി വിരുദ്ധ കക്ഷികള്‍ ഒന്നിച്ചില്ലെങ്കില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ - വര്‍ഗീയ ശക്തിക്കെതിരെ പോരാടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു ബിരജിത് സിന്‍ഹ പറഞ്ഞിരുന്നത്. 2018 ലെ ത്രിപുര തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമാണ് കോണ്‍ഗ്രസ് അഭിമുഖീകരിച്ചത്. സി പി ഐ എമ്മും വന്‍ തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിട്ടിരുന്നത്. സി പി ഐ എം 25 വര്‍ഷത്തോളം ത്രിപുര ഭരിച്ചിരുന്നു. എന്നാല്‍ 2018 ല്‍ അതുവരെ ഒരു സീറ്റ് പോലുമില്ലാതിരുന്ന ബി ജെ പി മികച്ച വിജയം നേടി തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുകയായിരുന്നു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications